x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ണ​യം ത​ക​ർ​ന്നു? ധ്രു​വി​നെ അ​ൺ​ഫോ​ളോ ചെ​യ്ത് അ​നു​പ​മ എ​ന്തു​പ​റ്റി​യെ​ന്ന് ആ​രാ​ധ​ക​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 20, 2026 11:23 AM IST | Updated: July 20, 2026 11:23 AM IST

അനുപമ പരമേശ്വരൻ, അനുപമ ധ്രുവിനൊപ്പം

ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചൊ​രു പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. സ​മാ​ധാ​നം സ്വ​യം ക​ണ്ടെ​ത്തി​യെ​ത്തി​യെ​ന്നും ഒ​രു പോ​സ്റ്റ് പ​ങ്കു​വ​യ്ക്കാ​ൻ ഇ​നി ത​നി​ക്ക് ആ​രു​ടേ​യും അ​നു​മ​തി വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്നും ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് ന​ടി കു​റി​ച്ച​ത്. ഇ​ത് എ​ന്തി​നെ​ക്കു​റി​ച്ചാ​ണ് എ​ന്നാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്.

പ്ര​ണ​യം ത​ക​ർ​ന്നോ അ​തോ മ​റ്റെ​ന്തെ​ങ്കി​ലും വ​ലി​യ വി​ഷ​മ​ത്തി​ലാ​ണോ താ​ര​മെ​ന്ന ആ​ശ​ങ്ക​യും ആ​രാ​ധ​ക​ർ പ​ങ്കു​വ​യ്ക്കു​ന്നു.

‘‘ചി​ല​പ്പോ​ഴൊ​ക്കെ സ​മാ​ധാ​നം ക​ണ്ടെ​ത്താ​ൻ, വ​ഴി​മു​ട്ടി​യ ഇ​ട​ങ്ങ​ളെ​ല്ലാം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രും. ഇ​ന്ന്, സ​മാ​ധാ​നം എ​ന്നെ തേ​ടി​യെ​ത്തി. ഇ​ന്നു​മു​ത​ൽ, ഞാ​ൻ എ​ന്‍റെ ശ​ബ്ദം തി​ര​ഞ്ഞെ​ടു​ക്കു​ന്നു. എ​ന്‍റെ ജീ​വി​തം തി​ര​ഞ്ഞെ​ടു​ക്കു​ന്നു. ഇ​നി ആ​രു​ടെ​യും അ​നു​വാ​ദ​ങ്ങ​ളി​ല്ല, ഇ​നി ഭ​യ​മി​ല്ല. ഞാ​ൻ മാ​ത്രം, എ​ന്നി​ലേ​ക്ക് തി​രി​കെ വ​രു​ന്നു, എ​ന്‍റേ​താ​ണെ​ന്ന് ഞാ​ൻ മ​റ​ന്നു​പോ​യ ജീ​വി​ത​ത്തോ​ട് വീ​ണ്ടും പ്ര​ണ​യ​ത്തി​ലാ​യി​ക്കൊ​ണ്ട്.

ഒ​രു​പാ​ട് കാ​ല​മാ​യി ഞാ​ൻ പ​റ​യാ​ൻ ആ​ഗ്ര​ഹി​ച്ച ഒ​രു കാ​ര്യ​മു​ണ്ട്...​ഒ​രു​പാ​ട് കാ​ലം എ​നി​ക്ക് പ​റ​യാ​ൻ അ​നു​വാ​ദ​മി​ല്ലാ​തി​രു​ന്ന ഒ​രു കാ​ര്യം. നി​ങ്ങ​ളെ​ല്ലാ​വ​രെ​യും ഞാ​ൻ സ്നേ​ഹി​ക്കു​ന്നു.

എ​ന്നോ​ടൊ​പ്പം നി​ന്ന​തി​ന്, എ​ന്നി​ൽ വി​ശ്വ​സി​ച്ച​തി​ന്, എ​ന്‍റെ ജീ​വി​തം ഇ​ത്ര​യ​ധി​കം സ്നേ​ഹം കൊ​ണ്ട് നി​റ​ച്ച​തി​ന് ന​ന്ദി. ഇ​ത് ഞാ​ൻ മു​മ്പ് വേ​ണ്ട​ത്ര പ​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും, അ​ത് എ​പ്പോ​ഴും എ​ന്‍റെ ഉ​ള്ളി​ൽ അ​റി​ഞ്ഞി​രു​ന്നു എ​ന്ന് നി​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണം. ഓ​രോ സ​ന്ദേ​ശ​വും, ഓ​രോ പ്രാ​ർ​ഥ​ന​യും, ഓ​രോ ത​രി സ്നേ​ഹ​വും എ​നി​ക്കേ​റ്റ​വും ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ എ​ന്നി​ലേ​ക്ക് എ​ത്തി.

പ്ര​പ​ഞ്ച​മേ, എ​ന്നെ എ​ന്നി​ലേ​ക്ക് ത​ന്നെ തി​രി​കെ എ​ത്തി​ച്ച​തി​ന് ന​ന്ദി.​സൗ​ഖ്യ​ത്തി​നാ​യി!

സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി! എ​ന്നെ ഞാ​ൻ തി​ര​ഞ്ഞെ​ടു​ത്ത​തി​നാ​യി! ഒ​ടു​വി​ൽ, പൂ​ർ​ണ​മാ​യി, യാ​തൊ​രു സ​ങ്കോ​ച​വു​മി​ല്ലാ​തെ എ​ന്‍റേ​താ​യ ഒ​രു ജീ​വി​ത​ത്തി​നാ​യി!’’ അ​നു​പ​മ​യു​ടെ വാ​ക്കു​ക​ൾ.

 

ഈ ​വീ​ഡി​യോ പോ​സ്റ്റി​നു ശേ​ഷം ത​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചൊ​രു കു​റി​പ്പും അ​നു​പ​മ പ​ങ്കു​വ​യ്ക്കു​ക ഉ​ണ്ടാ​യി. ആ ​പോ​സ്റ്റി​നും സ​മാ​ന​മാ​യ അ​ടി​ക്കു​റി​പ്പാ​ണ് ന​ടി ന​ൽ​കി​യ​ത്. ‘‘ശ്ശോ!!!!!! ​ഫോ​ട്ടോ പ​ങ്കു​വ​ച്ച​തി​ൽ ക്ഷ​മി​ക്ക​ണം. അം​ഗീ​കാ​ര​ങ്ങ​ൾ​ക്കോ, പാ​ട്ട് തെ​ര​ഞ്ഞെ​ടു​ക്ക​ലി​നോ, മ​റ്റൊ​രാ​ളു​ടെ അ​ടി​ക്കു​റി​പ്പി​നോ വേ​ണ്ടി കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലാ​ത്ത​പ്പോ​ൾ... പോ​സ്റ്റ് ചെ​യ്യു​ന്ന​ത് കൂ​ടു​ത​ൽ ര​സ​ക​ര​മാ​കും’’​അ​നു​പ​മ​യു​ടെ വാ​ക്കു​ക​ൾ.

 

നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് അ​നു​പ​മ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് പ​ങ്കു​വ​ക്കു​ന്ന​ത്. ഇ​തി​നു മു​മ്പ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഒ​രു ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. മൃ​ണാ​ള്‍ ഠാ​ക്കൂ​ര്‍, പേ​ര്‍​ളി മാ​ണി, ര​ജി​ഷ വി​ജ​യ​ന്‍, രു​ക്മി​ണി വ​സ​ന്ത് തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് അ​നു​പ​മ​ക്ക് പി​ന്തു​ണ​യു​മാ​യി ക​മ​ന്‍റി​ലെ​ത്തി​യ​ത്.

അ​നു​പ​മ​യും ന​ട​ൻ ധ്രു​വ് വി​ക്ര​മും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ചി​ല റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ൽ ധ്രു​വി​നെ അ​നു​പ​മ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം ഫോ​ളോ ലി​സ്റ്റി​ൽ കാ​ണി​ക്കു​ന്നി​ല്ല. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യം ത​ക​ർ​ന്നോ എ​ന്തെ​ങ്കി​ലും വി​ള്ള​ലു​ണ്ടാ​യോ എ​ന്നാ​ണ് ആ​രാ​ധ​ക​ർ ക​മ​ന്‍റി​ലൂ​ടെ ചോ​ദി​ക്കു​ന്ന​ത്.

Tags : Anupama Dhruv Vikram Breaking Up Entertainment Movies Cinema

Recent News

Corehub Up