അനുപമ പരമേശ്വരൻ പ്രധാന വേഷത്തിലെത്തുന്ന മിസ്റ്ററി ത്രില്ലർ മരീചികയുടെ ട്രെയിലർ എത്തി. വിരാജ് അശ്വിൻ, റെജീന കസാൻഡ്ര എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഇളയരാജ സംഗീതം പകർന്നിരിക്കുന്ന ചിത്രം ഒരു യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്.
സതീഷ് കസെട്ടിയാണ് സംവിധാനം. ഛായാഗ്രഹണം അരവിന്ദ്. എഡിറ്റിംഗ് ജുനൈദ്. ചിത്രം മേയ് 29ന് തിയറ്ററുകളിലെത്തും.