ശിവകാർത്തികേയൻ വിജയ്ക്കൊപ്പം
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ നേരിൽ കണ്ട ആശംസകൾ അറിയിച്ച സന്തോഷം പങ്കുവച്ച് നടനും നിർമാതാവുമായ ശിവ കാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്യെ അനുമോദിച്ചത്.
വിജയ്യുടെ ഈ യാത്ര അസാധാരണം ആണെന്ന് ശിവകാർത്തികേയൻ കുറിച്ചു. ‘‘ഹൃദയങ്ങളെ രസിപ്പിക്കുന്നത് മുതൽ സംസ്ഥാനത്തെ നയിക്കുന്നത് വരെ... ചില യാത്രകൾ തികച്ചും അസാധാരണമാണ്. നമ്മുടെ ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി തിരു സി. ജോസഫ് വിജയ് സാറിനെ അഭിവാദ്യം ചെയ്യാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു.
രസിഗൻ എക്സ്പ്രസ് മുതൽ, വിജയ് അവാർഡ് വേദി വരെ, ഗോട്ട് സിനിമയിൽ ഒന്നിച്ച് സ്ക്രീൻ പങ്കിട്ടത് മുതൽ... ഇപ്പോൾ നിങ്ങളോടൊപ്പമുള്ള ഈ നിമിഷം വരെ, സാർ. ഇത് എപ്പോഴും ഏറ്റവും സവിശേഷമായ ഒന്നായിരിക്കും. ആ സഹോദരബന്ധം, ആ ആത്മബന്ധം തുടരുന്നു. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യോടൊപ്പം.’’ശിവ കാർത്തികേയൻ കുറിച്ചു.
Tags : Vijay Sivakarthikeyan meeting bond Entertainment Movies Cinema