ചിത്രത്തിന്റെ പാട്ടിൽ നിന്നും
ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്. ജേക്സ് ബിജോയ് ഈണം നൽകിയ മഴവില്ലായേ എന്ന ഗാനം ആലപിച്ചത് അർമാൻ മാലിക് ആണ്.
ഷർഫു ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്. ചിത്രം ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും.
ഗാംബ്ലിംഗ് കിംഗായി ദുൽഖർ എത്തുന്ന ചിത്രത്തിൽ കയാദു ലോഹർ നായികയായി എത്തുന്നു. വിനയ് ഫോർട്ട്, മിസ്കിൻ, ആന്റണി വര്ഗീസ്, കതിർ, സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാനകഥാപാത്രങ്ങളായുണ്ട്. ആക്ഷനും ഇമോഷനും ചേരുന്ന ഗംഭീര തിയറ്റർ എക്സ്പീരിയൻസാകും ചിത്രം നൽകുക എന്നാണ് സൂചനകൾ.
നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സജീർ ബാബ, ബിലാൽ മൊയ്തു, ഇസ്മയിൽ അബൂബക്കർ എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചമ്മൻ ചാക്കോ എഡിറ്റിംഗും ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നു.
ആർഡിഎക്സ് എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’. രാജ്യാന്തര ഗ്യാംഗ്സ്റ്റർ പോരാട്ടങ്ങളിൽ അകപ്പെടുന്ന ഒരു ഹൈ-സ്റ്റേക്ക് ഗാംബ്ലറുടെ കഥ പറയുന്ന ചിത്രം ഈ വർഷത്തെ പ്രധാന ഓണം റിലീസായി 2026 ഓഗസ്റ്റ് 20-ന് ചിത്രം തിയറ്ററുകളിൽ എത്തും. ‘കെജിഎഫും’ ‘വിക്ര’മും ഒരുക്കിയ അൻപറിവ് മാസ്റ്റേഴ്സ് ആണ് ചിത്രത്തിന്റെ സാഹസികമായ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
Tags : I m Game Dulquer Salmaan Kayadu Lohar Jakes Bejoy Malayalam Armaan Malik