x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹ​വേ​ദി​യി​ൽ നി​ന്നും ന​ട​ൻ അ​ര​വി​ന്ദ​നെ ത​ള്ളി​മാ​റ്റി സെ​ക്യൂ​രി​റ്റി; വി​മ​ർ​ശ​നം

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 2, 2026 12:49 PM IST | Updated: November 2, 2026 12:49 PM IST

അരവിന്ദ് വിവാഹചടങ്ങിൽ

നി​ർ​മാ​താ​വ് ക​ണ്ണ​ൻ ര​വി​യു​ടെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ന​ട​ൻ അ​ര​വി​ന്ദി​നെ വി​വാ​ഹ​വേ​ദി​യി​ൽ നി​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​റ്റി​നി​ർ​ത്തു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. വേ​ദി​യി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച അ​ര​വി​ന്ദി​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ള​റി​യാ​തെ പി​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.

‘ന​ന്ദ​നം’ സി​നി​മ​യി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​ര​നാ​യ ന​ട​ൻ അ​ര​വി​ന്ദി​നെ പി​ടി​ച്ചു​മാ​റ്റി​യ​തി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വി​മ​ർ​ശ​നം ക​ടു​ക്കു​ക​യാ​ണ്.

 

സ്റ്റേ​ജി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്റ്റേ​ജി​ന്‍റെ അ​ടു​ത്തു​വ​രെ​യെ​ത്തി​യ അ​ര​വി​ന്ദ​നെ അ​വി​ടെ നി​ന്നും താ​ഴേ​ക്ക് ഇ​റ​ക്കി​യ​ത്. മ​റു​ത്തൊ​ന്നും പ​റ​യാ​തെ, ചി​രി​യോ​ടെ വേ​ദി​വി​ടു​ന്ന അ​ര​വി​ന്ദി​നെ വി​ഡി​യോ​യി​ൽ കാ​ണാം. വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു.

വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​പ്പേ​രാ​ണ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്. അ​റി​യാ​തെ ചെ​യ്ത​താ​ണെ​ങ്കി​ലും പ്ര​വൃ​ത്തി മോ​ശ​മാ​യി​പ്പോ​യെ​ന്ന് ചി​ല​ർ വി​മ​ർ​ശി​ച്ചു.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ‘ന​ന്ദ​നം’ സി​നി​മ ക​ണ്ടി​രു​ന്നെ​ങ്കി​ൽ ഇ​ങ്ങ​നെ ചെ​യ്യി​ല്ലാ​യി​രു​ന്നു എ​ന്നും ആ​രാ​ധ​ക​ർ കു​റി​ച്ചു. അ​തേ​സ​മ​യം താ​ൻ സി​നി​മാ താ​ര​മാ​ണെ​ന്ന് പ​റ​യാ​തെ മാ​റി​നി​ന്ന താ​ര​ത്തി​ന്‍റെ എ​ളി​മ​യെ​യും ആ​രാ​ധ​ക​ർ പ്ര​ശം​സി​ക്കു​ന്നു.

Tags : Aravind Actor Aravind Security Weddin Criticize Netizens

Recent News

Corehub Up