അനുജ് താക്കൂർ
ടെലിവിഷൻ താരം അനുജ് താക്കൂർ(33) അന്തരിച്ചു. ഒക്ടോബർ 27-ന് മുംബൈ ഓഷിവാരയിലെ വീട്ടിൽ ഉറക്കത്തിനിടെ അപസ്മാരം ഉണ്ടായതിനെ തുടർന്നായിരുന്നു അന്ത്യം. സുഹൃത്തും കാസ്റ്റിംഗ് ഡയറക്ടറുമായ രൂപേഷ് സോനാറാണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം പങ്കുവെച്ചത്.
വർഷങ്ങൾക്ക് മുമ്പും അനൂജിന് അപസ്മാര ബാധയുണ്ടായിട്ടുണ്ടെന്നും മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നുവെന്നും രൂപേഷ് വെളിപ്പെടുത്തി. സംഭവസമയത്ത് മുറിയിൽ തനിച്ചായിരുന്നതിനാൽ വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചില്ല.
പതിവായി രാവിലെ 4:30-ന് ഉണരാറുള്ള അനൂജ്, അലാറം അടിച്ചിട്ടും എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ഹരിദ്വാറിൽ സംസ്കരിച്ചു.
ധൂം മച്ചാവോ ധൂം, ബന്ധൻ സാഥ് ജൻമോൻ കാ, ബീന്ദ് ബനൂഗാ ഘോഡി ചഡൂംഗ എന്നീ ഷോകളിലൂടെയാണ് അനുജ് താക്കൂർ ശ്രദ്ധേയനായത്.
Tags : Anuj Thakur TV Actor death television cinema actor