Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Television

ടെ​ലി​വി​ഷ​ന്‍ സ​ര്‍​വീ​സ് സെ​ന്‍റ​റി​ൽ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ടെ​ലി​വി​ഷ​ൻ റി​പ്പ​യ​റിം​ഗ് സെ​ന്‍റ​റി​ൽ തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ചേ​ല​ക്കു​ളം കാ​വു​ങ്ങ​ൽ​പ​റ​മ്പിനു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ജു​ദീ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടി​വി കെ​യ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് പു​ല​ർ​ച്ചെ ഒ​ന്നി​നു തീ​പി​ടി​ച്ച​ത്.

വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ക​ട​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ സോ​ളാ​ർ ബാ​റ്റ​റി​യി​ൽനി​ന്നു തീ ​ഉ​യ​രു​ക​യാ​യി​രു​ന്നു. ഉ​ട​ൻത​ന്നെ താ​ജുദീൻ തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ൻ​വെ​ർ​ട്ട​റും ബാ​റ്റ​റി​യും പൊ​ട്ടി​ത്തെ​റി​ച്ചു തീ ​പ​ട​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തീ ​വീ​ട്ടി​ലേ​ക്കും പ​ടർന്നു.

പ​ട്ടി​മ​റ്റം, പെ​രു​മ്പാ​വൂ​ർ, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള നാ​ല് യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ ലേ​സ​ർ മെ​ഷീ​ൻ, ബോ​ൾ സിം​ഗ് മെ​ഷീ​ൻ, 15 കെ​വി സോ​ളാ​ർ സി​സ്റ്റം, ഏ​ക​ദേ​ശം 150 ടെ​ലി​വി​ഷ​നു​ക​ൾ, സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ എ​ന്നി​വ​യും ഉ​ട​മ​യു​ടെ വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​വും ക​ത്തി​ന​ശി​ച്ചു.

Movies

പാ​ർ​ട്ടി​ക്കി​ട​യി​ൽ ആ ​ന​ടി​യും ഫി​റോ​സും പ​ര​സ്പ​രം ചും​ബി​ക്കു​ന്നു, ഞാ​ൻ ഞെ​ട്ടി​പ്പൊ​യി: വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി വീ​ണ്ടും സ​ജ്ന

ഫി​റോ​സ് ഖാ​നെ​തി​രെ വീ​ണ്ടും ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി സ​ജ്‌​ന നൂ​ർ രം​ഗ​ത്ത്. ആ​ദ്യ വീ​ഡി​യോ​യി​ൽ പ​റ​യാ​ൻ മ​റ​ന്നു പോ​യ കാ​ര്യ​ങ്ങ​ളാ​ണ് പു​തി​യ വീ​ഡി​യോ​യി​ൽ സ​ജ്ന പ​റ​യു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ന​ട​ന്ന ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി ക​ഴി​ഞ്ഞു​ള്ള പാ​ർ​ട്ടി​ക്കി​ട​യി​ൽ ഫി​റോ​സ് ഖാ​ൻ മ​റ്റൊ​രു ന​ടി​യെ പ​ര​സ്യ​മാ​യി ചും​ബി​ക്കു​ന്ന​ത് താ​ൻ നേ​രി​ട്ട് ക​ണ്ടു​വെ​ന്നാ​ണ് സ​ജ്‌​ന ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​സം​ഭ​വം ന​ട​ക്കു​മ്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ജി​ഷി​ൻ, പ്ര​മോ​ദ് തു​ട​ങ്ങി​യ ആ​ർ​ട്ടി​സ്റ്റു​ക​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​ർ സ്ത​ബ്ധ​രാ​യി ത​ന്നെ നോ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ​ജ്‌​ന വെ​ളി​പ്പെ​ടു​ത്തി.

സ​ജ്ന​യു​ടെ വാ​ക്കു​ക​ൾ
 
‘‘വീ​ഡി​യോ എ​ടു​ത്തു ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് വി​ട്ടു​പോ​യ ആ ​പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം എ​നി​ക്ക് ഓ​ർ​മ വ​ന്ന​ത്. ഒ​ന്നോ ര​ണ്ടോ കാ​ര്യ​ങ്ങ​ളാ​ണെ​ങ്കി​ൽ ന​മു​ക്ക് ഓ​ർ​ത്തു​വ​യ്ക്കാം, ഇ​തി​പ്പോ​ൾ ഒ​ത്തി​രി ഉ​ള്ള​തു​കൊ​ണ്ട് പ​ല​തും മ​റ​ന്നു​പോ​യി. ഏ​ഴെ​ട്ട് വ​ർ​ഷം മു​ൻ​പ് ന​ട​ന്ന ആ ​സം​ഭ​വം ഇ​പ്പോ​ൾ ഒ​രു ട്രോ​ൾ വി​ഡി​യോ ക​ണ്ട​പ്പോ​ഴാ​ണ് വീ​ണ്ടും ഓ​ർ​മ വ​ന്ന​ത്.

ന​മ്മു​ടെ ബ​ഷീ​ർ ബാ​ഷി, മൃ​ദു​ല, ജി​ഷി​ൻ ചേ​ട്ട​ൻ, പ്ര​മോ​ദേ​ട്ട​ൻ തു​ട​ങ്ങി​യ ഒ​ട്ടേ​റെ ആ​ർ​ട്ടി​സ്റ്റു​ക​ൾ പ​ങ്കെ​ടു​ത്ത ഒ​രു ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് എ​ല്ലാ​വ​രും ഒ​ത്തു​ചേ​ർ​ന്ന ഒ​രു നൈ​റ്റ് പാ​ർ​ട്ടി​ക്കി​ട​യി​ലാ​ണ് ആ ​സം​ഭ​വ​മു​ണ്ടാ​യ​ത്.

ഞ​ങ്ങ​ൾ എ​ല്ലാ​വ​രും കൂ​ടെ ഇ​ങ്ങ​നെ പാ​ർ​ട്ടി​ക്ക് ഇ​രി​ക്കു​ന്നു. ഞ​ങ്ങ​ൾ എ​ല്ലാ​വ​രും കൂ​ടെ ര​സ​മാ​യി​ട്ട് ത​മാ​ശ ക​ളി​ക്കു​ന്നു. പെ​ണ്ണു​ങ്ങ​ളെ​ല്ലാം ജ്യൂ​സ് കു​ടി​ക്കു​ന്നു, ആ​ണു​ങ്ങ​ൾ മ​ദ്യം കു​ടി​ക്കു​ന്നു. അ​തി​ന​ക​ത്ത് മ​ദ്യം കു​ടി​ക്കു​ന്ന ആ​ൾ​ക്കാ​ർ മ​ദ്യം കു​ടി​ക്കു​ന്നു.

അ​ങ്ങ​നെ കു​റെ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ന​മ്മ​ൾ എ​ല്ലാ​വ​രും കൂ​ടെ ആ​ർ​ട്ടി​സ്റ്റു​ക​ൾ എ​ല്ലാ​വ​രും ആ​സ്വ​ദി​ക്കു​ന്ന ഒ​രു സ​മ​യം. ഷൂ​ട്ട് ഒ​ക്കെ ക​ഴി​ഞ്ഞ് വ​ലി​യ തി​ര​ക്കു​ക​ൾ ക​ഴി​ഞ്ഞ് ഇ​രി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രും ത​മാ​ശ​ക​ൾ പ​റ​ഞ്ഞ് ആ​സ്വ​ദി​ച്ചി​രു​ന്ന ആ ​സ​മ​യ​ത്ത്, ഹാ​ളി​ലെ ഒ​രു അ​ല​മാ​ര​യു​ടെ ക​ണ്ണാ​ടി​യി​ലൂ​ടെ ബാ​ത്റൂ​മി​ന് അ​ടു​ത്തു​ള്ള ഭാ​ഗം എ​നി​ക്ക് പ്ര​തി​ഫ​ലി​ച്ചു കാ​ണാ​മാ​യി​രു​ന്നു.

ആ ​പാ​ർ​ട്ടി​ക്കി​ട​യി​ൽ ന​ട​ന്ന ആ ​സം​ഭ​വം ഇ​ന്നും ഓ​ർ​മ​യു​ണ്ട്. ഞ​ങ്ങ​ളെ​ല്ലാ​വ​രും കൂ​ടി ഒ​രു മു​റി​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ചി​ല​ർ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്നു​ണ്ട്, ചി​ല​ർ മ​ദ്യം ക​ഴി​ക്കു​ന്നു​ണ്ട്. ത​മാ​ശ​ക​ളും ചി​രി​യു​മാ​യി എ​ല്ലാ​വ​രും ആ​ഘോ​ഷി​ക്കു​ന്ന സ​മ​യം.

ഇ​തി​നി​ട​യി​ൽ അ​വി​ടെ അ​നാ​വ​ശ്യ​മാ​യി ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല എ​ന്ന് പ​റ​യാ​നാ​ണ് ഞാ​ൻ ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഞാ​ൻ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്നു എ​ന്ന് ആ​രും അ​ർ​ഥം വ​യ്ക്കാ​തി​രി​ക്കാ​ൻ കൂ​ടി​യാ​ണ് ഇ​ത് പ​റ​യു​ന്ന​ത്. ഞ​ങ്ങ​ൾ ചി​രി​ച്ചും ത​മാ​ശ പ​റ​ഞ്ഞും ഇ​രി​ക്കു​മ്പോ​ൾ ജി​ഷി​ൻ ചേ​ട്ട​ൻ അ​ട​ക്ക​മു​ള്ള​വ​ർ സ്ത​ബ്ധ​രാ​യി എ​ന്നെ നോ​ക്കു​ന്ന​ത് ഞാ​ൻ ശ്ര​ദ്ധി​ച്ചു.

എ​ന്തു​പ​റ്റി​യെ​ന്ന് മ​ന​സ്സി​ലാ​കാ​തെ ഞാ​ൻ സ്തം​ഭി​ച്ചു നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​വി​ടു​ത്തെ ഒ​രു കാ​ഴ്ച എ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ആ ​മു​റി​യി​ലെ അ​ല​മാ​ര​യു​ടെ ഒ​രു വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​തി​ലെ ക​ണ്ണാ​ടി നേ​രെ ബാ​ത്റൂ​മി​ന്‍റെ ഭാ​ഗ​ത്തേ​ക്കാ​ണ് പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ആ ​ക​ണ്ണാ​ടി​യി​ലൂ​ടെ ഞാ​ൻ ക​ണ്ട കാ​ഴ്ച എ​ന്നെ ഞെ​ട്ടി​ച്ചു ക​ള​ഞ്ഞു.

ബാ​ത്റൂ​മി​ന് സ​മീ​പം നി​ന്ന് ഫി​റോ​സ് ഖാ​നും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ന​ടി​യും കൂ​ടി സി​ഗ​ര​റ്റ് പ​ര​സ്പ​രം കൈ​മാ​റു​ക​യും ചും​ബി​ക്കു​ക​യും (ഫ്ര​ഞ്ച് കി​സ്സ്) ചെ​യ്യു​ന്നു! ആ ​പു​ള്ളി​ക്കാ​രി ആ​രാ​ണെ​ന്ന് ആ ​ടീ​മി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ക​ണ്ട​ത് വി​ശ്വ​സി​ക്കാ​നാ​വാ​തെ ഒ​രു നി​മി​ഷം ഞാ​ൻ ത​രി​ച്ചു​നി​ന്നു​പോ​യി.

പെ​ട്ടെ​ന്നു​ത​ന്നെ ഞാ​ൻ അ​ങ്ങോ​ട്ട് ചാ​ടി​വീ​ണ് വ​ലി​യ പ്ര​ശ്ന​മു​ണ്ടാ​ക്കി. അ​വി​ടെ കി​ട​ന്ന് ഭ​യ​ങ്ക​ര ക​ര​ച്ചി​ലും ബ​ഹ​ള​വു​മാ​യി. ഒ​ടു​വി​ൽ അ​വി​ടെ നി​ൽ​ക്കാ​ൻ ക​ഴി​യാ​തെ ഞാ​ൻ ഇ​റ​ങ്ങി​പ്പോ​യി.

അ​ന്ന് രാ​ത്രി എ​ന്‍റെ കൂ​ടെ വ​ർ​ക്ക് ചെ​യ്തി​രു​ന്ന മൃ​ദു​ല​യു​ടെ മു​റി​യി​ലാ​ണ് ഞാ​ൻ ക​ര​ഞ്ഞു​കൊ​ണ്ട് അ​ഭ​യം തേ​ടി​യ​ത്. പ​ക്ഷേ, പി​റ്റേ​ന്ന് രാ​വി​ലെ പ​തി​വു​പോ​ലെ അ​യാ​ൾ വ​ന്ന് എ​ന്‍റെ കാ​ലു​പി​ടി​ച്ചു മാ​പ്പ് പ​റ​ഞ്ഞു. അ​ത് അ​റി​യാ​തെ പ​റ്റി​പ്പോ​യ​താ​ണെ​ന്ന് പ​റ​ഞ്ഞ് എ​ന്നെ വീ​ണ്ടും വി​ശ്വ​സി​പ്പി​ച്ചു

അ​ങ്ങ​നെ ഞ​ങ്ങ​ളു​ടെ വി​വാ​ഹ ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്ക​കാ​ലം മു​ത​ൽ ഒ​ത്തി​രി അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ആ ​ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാം ന​ട​ക്കു​ന്ന​ത് ഏ​ഴെ​ട്ട് വ​ർ​ഷം മു​ൻ​പാ​ണ്.

ആ ​സ​മ​യ​ത്താ​ണ് ഈ ​പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം ഉ​ണ്ടാ​യ​ത്. ഇ​തി​ന് തെ​ളി​വാ​യി ജി​ഷി​ൻ ചേ​ട്ട​നെ​യോ പ്ര​മോ​ദേ​ട്ട​നെ​യോ ഒ​ക്കെ എ​നി​ക്ക് പ​റ​യാം, പ​ക്ഷേ അ​വ​ർ സ​ത്യം പ​റ​യു​മോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല; ഒ​രു​പ​ക്ഷേ ഫി​റോ​സി​നെ പേ​ടി​ച്ചി​ട്ടാ​യി​രി​ക്കാം അ​വ​ർ മി​ണ്ടാ​ത്ത​ത്.

ദൈ​വ​ത്തെ ഓ​ർ​ത്ത് പ​റ​യു​ക​യാ​ണ്, ആ ​പാ​ർ​ട്ടി​ക്കി​ട​യി​ൽ ക​ണ്ട പെ​ൺ​കു​ട്ടി​യെ പി​ന്നീ​ട് ഏ​തോ ഒ​രു സി​നി​മ​യി​ലാ​ണ് ഞാ​ൻ ക​ണ്ട​ത്. ഇ​പ്പോ​ൾ വി​ഡി​യോ​ക​ൾ നോ​ക്കു​ന്ന​തി​നി​ട​യി​ൽ ആ ​കു​ട്ടി​യു​ടെ വി​ഡി​യോ ക​റ​ക്റ്റ് എ​ന്റെ മു​ന്നി​ൽ വ​ന്നു. അ​പ്പോ​ഴാ​ണ് മ​റ​ന്നു​പോ​യ ഈ ​പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം വീ​ണ്ടും ഓ​ർ​മ വ​ന്ന​ത്. ഇ​തു​പോ​ലെ ഒ​ത്തി​രി കാ​ര്യ​ങ്ങ​ൾ ഞാ​ൻ പി​ടി​ച്ചി​ട്ടു​ള്ള​തു​കൊ​ണ്ട് പ​ല​തും മ​റ​ന്നു​പോ​യി​രു​ന്നു.

ഇ​നി താ​ൻ ഞ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്ത് വേ​ണ​മെ​ങ്കി​ലും പ​റ​ഞ്ഞോ, ഞ​ങ്ങ​ൾ ദ്രോ​ഹി​ച്ചു എ​ന്നോ വേ​റെ ആ​ണു​ങ്ങ​ളോ​ടൊ​പ്പം പോ​യി എ​ന്നോ എ​ന്ത് വേ​ണ​മെ​ങ്കി​ലും ത​നി​ക്ക് പ​റ​യാം.

കൂ​ടെ വ​ർ​ക്ക് ചെ​യ്യു​ന്ന​വ​രോ​ടൊ​ക്കെ ഞ​ങ്ങ​ളെ​ക്കു​റി​ച്ച് മോ​ശ​മാ​യി പ​റ​യു​ന്ന​താ​ണ് ഇ​യാ​ളു​ടെ ഭീ​ഷ​ണി. ഇ​യാ​ൾ വ​ള​ർ​ന്ന രീ​തി​ക​ളും ഇ​യാ​ളു​ടെ മ​ന​സി​ലു​ള്ള ട്രോ​മ​ക​ളും മ​റ്റു​ള്ള പെ​ണ്ണു​ങ്ങ​ളു​ടെ ത​ല​യി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ്.

ത​ന്‍റെ ഭാ​ര്യ​മാ​രെ ഉ​പ​ദ്ര​വി​ക്കു​ന്ന​തും മ​റ്റു​ള്ള പെ​ണ്ണു​ങ്ങ​ളെ അ​ബ്യൂ​സ് ചെ​യ്യു​ന്ന​തും ഇ​യാ​ളു​ടെ ഒ​രു പ്ര​തി​കാ​രം തീ​ർ​ക്ക​ലാ​ണോ എ​ന്ന് എ​നി​ക്ക് സം​ശ​യ​മു​ണ്ട്. ഇ​നി എ​ന്തും ആ​യി​ക്കോ​ട്ടെ, ഇ​യാ​ൾ അ​ടു​ത്ത വി​ഡി​യോ ഇ​ടാ​ൻ പോ​കു​ന്നു​ണ്ടാ​കാം. പ​ക്ഷേ എ​ന്നെ​ക്കൊ​ണ്ട് ഇ​തെ​ല്ലാം ഫി​റോ​സ് ഖാ​ൻ, താ​ൻ പ​റ​യി​പ്പി​ച്ച​താ​ണ്.

ഞ​ങ്ങ​ൾ ആ​രോ​ടൊ​പ്പം ജീ​വി​ച്ചെ​ന്നോ കൊ​ല്ലാ​ൻ പോ​കു​ന്നു എ​ന്നോ ഒ​ക്കെ​യാ​ണോ താ​ൻ പ​റ​യു​ന്ന​ത്? വെ​ട്ടി കൊ​ല്ലാ​നാ​ണോ അ​തോ വ​ലി​ച്ച് കീ​റാ​നാ​ണോ ത​ന്‍റെ ഭാ​വം? ത​ന്‍റെ ബോം​ബ​ല്ലേ​ടോ ഇ​ന്ന് പൊ​ട്ടി​യി​രി​ക്കു​ന്ന​ത്? മ​ക​ന് വേ​ണ്ടി ക്ഷ​മി​ച്ച് ക്ഷ​മി​ച്ച് അ​ങ്ങേ​യ​റ്റം എ​ത്തി​യ​പ്പോ​ഴാ​ണ് എ​നി​ക്ക് ഇ​തെ​ല്ലാം പ​റ​യേ​ണ്ടി വ​ന്ന​ത്.

ഇ​നി താ​ൻ എ​ന്ത് വേ​ണ​മെ​ങ്കി​ലും ക​ളി​ച്ചോ. ഒ​ന്നാ​മ​ത്തെ ഭാ​ര്യ​യോ ര​ണ്ടാ​മ​ത്തെ ഭാ​ര്യ​യോ എ​ന്ത് ചെ​യ്തെ​ന്ന് പ​റ​ഞ്ഞാ​ലും വി​ശ്വ​സി​ക്കു​ന്ന​വ​ർ വി​ശ്വ​സി​ക്ക​ട്ടെ. ഞ​ങ്ങ​ൾ അ​ഥ​വാ ത​ന്നെ വി​ട്ടു​പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ത​ന്‍റെ ക​ഴി​വു​കേ​ടാ​ണ്; ഒ​രു പെ​ണ്ണി​നെ നോ​ക്കേ​ണ്ട രീ​തി​യി​ൽ നോ​ക്കാ​ത്ത​തു​കൊ​ണ്ടും താ​ൻ ക​ണ്ട പെ​ണ്ണു​ങ്ങ​ളു​ടെ പി​ന്നാ​ലെ ന​ട​ന്ന​തു​കൊ​ണ്ടു​മാ​ണ് ഞ​ങ്ങ​ൾ പോ​യ​ത്.

ഇ​നി ഞാ​ൻ തു​ട​ങ്ങു​ക​യാ​ണ്, ഇ​ത്ര​യും കാ​ലം പേ​ടി​ച്ചു ജീ​വി​ച്ച​ത് മ​തി. എ​ന്‍റെ കു​ഞ്ഞു​ങ്ങ​ളു​ടെ പേ​ര് ചീ​ത്ത​യാ​ക​രു​ത് എ​ന്ന് ക​രു​തി മാ​ത്ര​മാ​ണ് ഇ​ത്ര​യും കാ​ലം ഞാ​ൻ ക്ഷ​മി​ച്ച​ത്. പ​ക്ഷേ ഇ​നി നി​ങ്ങ​ളെ ഞ​ങ്ങ​ൾ നി​യ​മ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കും. തെ​റ്റ് ചെ​യ്യു​ന്ന​വ​രെ ശി​ക്ഷി​ക്കാ​നു​ള്ള അ​ധി​കാ​രം ഇ​ന്ത്യ​ൻ നി​യ​മ​ത്തി​നു​ണ്ട്, അ​വ​ർ തീ​രു​മാ​നി​ക്ക​ട്ടെ താ​ൻ ആ​രാ​ണെ​ന്ന്.

എ​നി​ക്ക് ഇ​നി എ​ന്ത് വ​ന്നാ​ലും പ്ര​ശ്ന​മി​ല്ല. പ​ക്ഷേ എ​ന്‍റെ മോ​ന് ത​ന്‍റെ പ​പ്പ​യെ ജീ​വ​നാ​ണ്, ആ ​ഒ​രൊ​റ്റ വേ​ദ​ന മാ​ത്ര​മേ എ​നി​ക്കു​ള്ളൂ. അ​വ​ൻ വ​ള​രു​മ്പോ​ൾ സ​ത്യം മ​ന​സ്സി​ലാ​ക്ക​ട്ടെ. പ​ണം വാ​ങ്ങി​യും പീ​ഡി​പ്പി​ച്ചും മ​റ്റു​ള്ള​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും താ​ൻ എ​ന്തു​ണ്ടാ​ക്കി? ഒ​ന്നും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. വി​വാ​ഹ​മോ​ച​നം ത​രാ​തെ​യും ആ​ദ്യ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ചും ന​ട​ക്കു​ന്ന താ​ൻ ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​നാ​ണ്.

അ​വ​ർ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നി​ല്ലെ​ങ്കി​ലും നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കും. നി​ങ്ങ​ളെ​പ്പോ​ലെ ഒ​രു വൃ​ത്തി​കെ​ട്ട​വ​ൻ ഇ​നി ഈ ​ലോ​ക​ത്ത് അ​ന്ത​സോ​ടെ ജീ​വി​ക്കേ​ണ്ട​തി​ല്ല, നി​യ​മം നി​ങ്ങ​ളെ വ​ലി​ച്ചു​കീ​റ​ട്ടെ. സ​ജ്‌​ന നൂ​ർ പ​റ​യു​ന്നു.

Movies

ആ ​സ്ത്രീ​ക്ക് അ​റു​പ​ത് വ​യ​സു​ണ്ട്, അ​വ​രെ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കേ​ണ്ട ആ​വ​ശ്യം എ​നി​ക്കി​ല്ല: ഷി​യാ​സ് ക​രീം  

ലൈം​ഗി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ചൂ​ഷ​ണം ചെ​യ്യു​ക​യും പ​ണം ത​ട്ടു​ക​യും ചെ​യ്തു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ന്‍ ഷി​യാ​സ് ക​രീം. ത​നി​ക്ക് എ​തി​രെ കേ​സ് കൊ​ടു​ത്ത സ്ത്രീ ​അ​റു​പ​ത് വ​യ​സ് പ്രാ​യ​മു​ള്ള​യാ​ളാ​ണെ​ന്നും ഇ​തൊ​രു വ്യാ​ജ പ​രാ​തി​യാ​ണെ​ന്നും ഷി​യാ​സ് പ​റ​യു​ന്നു.

‘‘എ​ന്‍റെ പേ​രി​ൽ ഒ​രു പീ​ഡ​ന പ​രാ​തി വ​ന്നി​ട്ടു​ണ്ട്. എ​ന്‍റെ പേ​രി​ൽ പ​രാ​തി കൊ​ടു​ത്ത സ്ത്രീ​ക്ക് അ​റു​പ​ത് വ​യ​സു​ണ്ട്. അ​വ​രെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കേ​ണ്ട ആ​വ​ശ്യം എ​നി​ക്കി​ല്ല. എ​ന്‍റെ ക​ല്യാ​ണം ക​ഴി​ഞ്ഞി​ട്ട് ര​ണ്ട് വ​ർ​ഷ​മാ​കാ​റാ​യി. എ​നി​ക്ക് ഒ​രു കു​ഞ്ഞു​ണ്ട്.

ഞാ​ൻ മാ​ന്യ​മാ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. എ​നി​ക്ക് ഇ​പ്പോ​ൾ സ്ത്രീ​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​ൻ ത​ന്നെ ചെ​റി​യൊ​രു പേ​ടി​യാ​ണ്. കാ​ര​ണം മു​മ്പേ എ​നി​ക്ക് എ​തി​രെ ഒ​രു ആ​രോ​പ​ണ​വും ക​ള്ള കേ​സു​മെ​ല്ലാം ഉ​ള്ള​തു​കൊ​ണ്ട് വ​ള​രെ ശ്ര​ദ്ധാ​ലു​വാ​ണ്.

പി​ന്നെ ഇ​പ്പോ​ൾ പ​രാ​തി​യു​മാ​യി വ​ന്ന സ്ത്രീ ​അ​വ​ർ​ക്ക് പ​ത്ത​റു​പ​ത് വ​യ​സു​ണ്ട്. എ​ന്‍റെ കു​ടും​ബ​വു​മാ​യി വ​ള​രെ അ​ടു​പ്പ​മു​ള്ള സ്ത്രീ​യാ​ണ്. എ​ന്‍റെ ക​ല്യാ​ണ​ത്തി​നും റി​സ​പ്ഷ​നും അ​ബു​ദാ​ബി​യി​ലെ പ​രി​പാ​ടി​ക്കു​മെ​ല്ലാം വ​ന്നി​ട്ടു​ണ്ട്.

എ​ന്നെ അ​റി​യു​ന്ന​വ​ർ​ക്കെ​ല്ലാം ആ ​സ്ത്രീ​യേ​യും അ​റി​യാം. കേ​സു​ള്ള​തു​കൊ​ണ്ട് പേ​ര് ഞാ​ൻ വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല. എ​ഫ്ഐ​ആ​ർ ഇ​ട്ടോ​യെ​ന്ന് അ​റി​യി​ല്ല. നി​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​ക്കാ​ൻ വേ​ണ്ടി പ​റ​ഞ്ഞ​താ​ണ് ഞാ​ൻ. എ​ന്‍റെ ഭാ​ര്യ​യു​ടേ​യും എ​ന്‍റെ ഉ​മ്മ​യു​ടേ​യും കൈ​യി​ൽ നി​ന്ന് ഇ​വ​ർ കു​റ​ച്ച് സ്വ​ർ​ണം വാ​ങ്ങി​യി​ട്ടു​ണ്ട്. പെ​ങ്ങ​ളു​ടെ കൈ​യി​ൽ നി​ന്നും വാ​ങ്ങി​യി​ട്ടു​ണ്ട്.

പ​ക്ഷേ ഞാ​ൻ ഇ​തൊ​ന്നും അ​റി​ഞ്ഞി​രു​ന്നി​ല്ല. കു​റ​ച്ച് പ്ര​ശ്ന​ങ്ങ​ൾ വ​ന്ന​ശേ​ഷ​മാ​ണ് ഞാ​ൻ ഇ​തെ​ല്ലാം അ​റി​ഞ്ഞ​ത്. പി​ന്നെ ഈ ​സ്ത്രീ എ​ന്‍റെ ഫാ​മി​ലി​യി​ൽ ക​യ​റി കു​റ​ച്ച് പ​ഴ്സ​ന​ൽ‌ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. അ​തി​ൽ പ്ര​ശ്ന​മാ​യ​പ്പോ​ഴാ​ണ് ഇ​വ​ർ സ്വ​ർ​ണ്ണം വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ കാ​ര്യം ഞാ​ൻ അ​റി​യു​ന്ന​ത്. കാ​ശും സ്വ​ർ​ണ്ണ​വും വാ​ങ്ങി കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്.

ഫ്ലൈ​റ്റ് ടി​ക്ക​റ്റ് എ​ടു​ക്കാ​നും മ​റ്റു​മാ​യി അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും കു​റ​ച്ച് പൈ​സ ട്രാ​ൻ​സ​ഫ​ർ ചെ​യ്തി​ട്ടു​മു​ണ്ട്. ഞാ​ൻ അ​വ​രു​ടെ കോ​ടി​ക​ൾ പ​റ്റി​ച്ചു. ബി​സി​ന​സ് ചെ​യ്യാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി പ​റ്റി​ച്ചു എ​ന്നൊ​ക്കെ പ​റ‍​ഞ്ഞ് കു​റ​ച്ച് നാ​ൾ മു​മ്പ് ഈ ​സ്ത്രീ എ​ന്നെ കു​റി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ചി​ല​തൊ​ക്കെ ഇ​ട്ട​പ്പോ​ൾ ഞാ​ൻ അ​വ​രു​ടെ പേ​രി​ൽ കേ​സ് കൊ​ടു​ത്തു. ആ ​കേ​സി​ന്‍റെ പേ​രി​ൽ ഇ​വ​ർ​ക്ക് നോ​ട്ടീ​സ് ചെ​ന്ന​പ്പോ​ൾ ഇ​വ​ർ എ​ന്‍റെ പേ​രി​ൽ ഇ​പ്പോ​ൾ ഒ​രു ക​ള്ള​ക്കേ​സു​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ്.

ഞാ​ൻ അ​വ​രെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കേ​ര​ള പോ​ലീ​സി​ലും ന​മ്മു​ടെ കോ​ട​തി​യി​ലും നി​യ​മ​ത്തി​ലും വ​ള​രെ അ​ധി​കം വി​ശ്വാ​സ​മു​ള്ള​യാ​ളാ​ണ് ഞാ​ൻ. മു​മ്പും ഇ​തു​പോ​ലൊ​രു കേ​സി​ന്‍റെ പേ​രി​ൽ ഫൈ​റ്റ് ചെ​യ്ത​യാ​ളാ​ണ് ഞാ​ൻ. അ​തും ഒ​രു ക​ള്ള​ക്കേ​സാ​യി​രു​ന്നു. അ​തു​പോ​ലെ ത​ന്നെ ഈ ​കേ​സി​ലും ഞാ​ൻ ഫൈ​റ്റ് ചെ​യ്യും. ആ ​സ്ത്രീ ചെ​റി​യ പെ​ണ്ണൊ​ന്നു​മ​ല്ല.

എ​ന്‍റെ ഉ​മ്മ​യു​ടെ പ്രാ​യ​മു​ണ്ട്. ഇ​തൊ​ക്കെ പ​റ​യാ​നാ​ണ് ഞാ​ൻ‌ വ​ന്ന​ത്. ത​ല​യു​യ​ർ​ത്തി പി​ടി​ച്ച് ന​ട​ക്കു​ന്ന മ​നു​ഷ്യ​നാ​ണ് ഞാ​ൻ. എ​ന്ത് പ്ര​ശ്നം വ​ന്നാ​ലും ഞാ​ൻ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​വി​ല്ല. അ​ത്ര​യും ധൈ​ര്യം എ​നി​ക്കു​ണ്ട്. മാ​ത്ര​മ​ല്ല എ​ന്‍റെ കു​ടും​ബ​വും എ​ന്നെ അ​റി​യു​ന്ന​വ​രും സ്നേ​ഹി​ക്കു​ന്ന​വ​രും കൂ​ടെ​യു​ണ്ട്. എ​ന്ത് പ്ര​ശ്നം വ​ന്നാ​ലും ഫൈ​റ്റ് ചെ​യ്യും.’’​ഷി​യാ​സി​ന്‍റെ വാ​ക്കു​ക​ൾ.

Movies

ലൈം​ഗി​കമായി ചൂ​ഷ​ണം ചെ​യ്തു, ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പോ​ണ്‍ സൈ​റ്റി​ലി​ടു​മെ​ന്ന് പ​റ​ഞ്ഞ് 65 ല​ക്ഷം ത​ട്ടി; ഷി​യാ​സ് ക​രി​മീ​നെ​തി​രെ വീ​ണ്ടും പ​രാ​തി

റി​യാ​ലി​റ്റി താ​ര​വും ന​ട​നു​മാ​യ ഷി​യാ​സ് ക​രീ​മി​നെ​തി​രെ വീ​ണ്ടും പീ​ഡ​ന പ​രാ​തി. ലൈം​ഗി​ക ചൂ​ഷ​ണ​വും സാ​മ്പ​ത്തി​ക ത​ട്ടി​പ്പും ആ​രോ​പി​ച്ച് കൊ​ച്ചി​യി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി​യാ​ണ് ഇ​ന്ന് രാ​വി​ലെ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

നി​ര​വ​ധി ത​വ​ണ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നും പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പോ​ണ്‍ സൈ​റ്റി​ല്‍ ഇ​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് പ​രാ​തി.

സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യാ​ണ് 2023ല്‍ ​ഷി​യാ​സ് ക​രീ​മി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. 2024ല്‍ ​കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ടു​മു​ള്ള ഹോ​ട്ട​ലു​ക​ളി​ല്‍ വ​ച്ച് പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു. ജീ​വി​ത​വ​സാ​നം വ​രെ കൂ​ടെ നി​ര്‍​ത്താ​മെ​ന്നും ബി​സി​ന​സി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നും പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി.

കൊ​ച്ചി​യി​ല്‍ ജിം ​ആ​രം​ഭി​ക്കാ​ന്‍, കോ​ഴി​ക്കോ​ട് സ്ഥ​ലം വാ​ങ്ങാ​ന്‍ എ​ന്നി​ങ്ങ​നെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ പ​റ​ഞ്ഞാ​ണ് പ​ണം വാ​ങ്ങി​യ​ത്. ഷി​യാ​സ് വി​വാ​ഹി​ത​നാ​ണെ​ന്ന വി​വ​രം ത​ന്നി​ല്‍ നി​ന്നും മ​റ​ച്ചു വ​ച്ചു. വി​വാ​ഹ ശേ​ഷ​വും ത​ന്നെ ചൂ​ഷ​ണം ചെ​യ്തു. 65 ല​ക്ഷ​ത്തോ​ളം രൂ​പ ഷി​യാ​സ് ത​ട്ടി​യെ​ടു​ത്തു.

പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ത​നി​ക്കൊ​പ്പ​മു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും പോ​ണ്‍ സൈ​റ്റു​ക​ളി​ലും പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഷി​യാ​സി​ന്‍റെ സു​ഹൃ​ത്ത് ഫ്‌​ളാ​റ്റി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി ചി​ത്ര​ങ്ങ​ള്‍ എ​ടു​ത്ത​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ഷി​യാ​സ് ക​രീ​മി​നെ​തി​രെ എ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ പീ​ഡ​ന പ​രാ​തി​യാ​ണി​ത്. കാ​സ​ര്‍​കോ​ട് ഹൊ​സ്ദു​ര്‍​ഗ് സ്വ​ദേ​ശി​യാ​യ ജിം ​ട്രെ​യ്‌​ന​റെ പീ​ഡി​പ്പി​ച്ച കേ​സി​ലും ഷി​യാ​സ് പ്ര​തി​യാ​യി​രു​ന്നു. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു എ​ന്ന പ​രാ​തി​യി​ല്‍ ഷി​യാ​സ് ക​രീം അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

Movies

എ​നി​ക്കി​നി​യും പ്ര​സ​വി​ക്ക​ണ​മെ​ന്നും അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ വേ​ണ​മെ​ന്നു പ​റ​യു​ന്ന ഭാ​ര്യ​യാ​ണ് എ​ന്‍റേ​ത്: അ​ഖി​ൽ മാ​രാ​ർ

പ്ര​സ​വ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും സം​വി​ധാ​യ​ക​നു​മാ​യ അ​ഖി​ൽ മാ​രാ​ർ. ഇ​നി​യും ഒ​രു കു​ഞ്ഞു വേ​ണ​മെ​ന്നും ത​നി​ക്കി​നി​യും പ്ര​സ​വി​ക്ക​ണം എ​ന്നു പ​റ​യു​ന്ന ഒ​രു ഭാ​ര്യ​യാ​ണ് ത​നി​ക്കൊ​പ്പം ജീ​വി​ക്കു​ന്ന​തെ​ന്നും ത​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ച്ചെ​ന്നും അ​ഖി​ൽ പ​റ​യു​ന്നു.

ആ​ടി​നെ പ​ട്ടി​യാ​ക്കി പ​ട്ടി​യെ പേ​പ്പ​ട്ടി​യാ​ക്കി ആ ​പേ​പ്പ​ട്ടി​യെ ത​ല്ലി കൊ​ല്ല​ണം എ​ന്ന് പ​റ​ഞ്ഞു ന​ട​ക്കു​ന്ന മ​നു​ഷ്യ​രെ പോ​ലെ സോ​ഷ്യ​ൽ മീ​ഡി​യ റീ​ച്ചി​ന് വേ​ണ്ടി എ​ന്തും കാ​ണി​ക്കു​ന്ന​വ​രാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും അ​ഖി​ൽ പ​റ​ഞ്ഞു.

സ്ത്രീ​ക​ളു​ടെ പ്ര​സ​വം സ​ങ്കീ​ർ​ണ​മാ​ക്കി​യ​ത് ആ​ശു​പ​ത്രി​ക​ളെ​ന്ന അ​ഖി​ലി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് വി​വാ​ദ​മാ​യി മാ​റി​യ​ത്.

അ​ഖി​ൽ മാ​രാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം

''ആ​ടി​നെ പ​ട്ടി​യാ​ക്കി പ​ട്ടി​യെ പേ​പ്പ​ട്ടി​യാ​ക്കി ആ ​പേ​പ്പ​ട്ടി​യെ ത​ല്ലി കൊ​ല്ല​ണം എ​ന്ന് പ​റ​ഞ്ഞു ന​ട​ക്കു​ന്ന മ​നു​ഷ്യ​രെ പോ​ലെ സോ​ഷ്യ​ൽ മീ​ഡി​യ റീ​ച്ചി​ന് വേ​ണ്ടി എ​ന്തും കാ​ണി​ക്കു​ന്ന നി​ങ്ങ​ൾ​ക്ക് ഞാ​ൻ പ​റ​ഞ്ഞ​ത് പൂ​ർ​ണ​മാ​യും കേ​ൾ​ക്കാ​ൻ മ​ന​സി​ല്ലെ​ങ്കി​ൽ ഈ ​മൂ​ന്ന് മി​നി​റ്റ് എ​ങ്കി​ലും കെ​ട്ട് നോ​ക്ക്.

പ്ര​സ​വി​ക്കു​ക എ​ന്ന ഒ​രു കാ​ര്യ​ത്തെ കു​റി​ച്ചാ​ണോ ഞാ​ൻ പ​റ​ഞ്ഞ​തെ​ന്നും എ​ന്താ​ണ് യ​ഥാ​ർ​ത്ഥ​ത്തി​ൽ പ​റ​ഞ്ഞ​തെ​ന്നും മ​ന​സി​ലാ​ക്കാ​ൻ പ​റ്റും..​ഇ​നി ഈ ​പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ആ​രെ​യെ​ങ്കി​ലും ആ​ക്ഷേ​പി​ച്ച​തോ അ​ല്ലെ​ങ്കി​ൽ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്ന​തോ ഉ​ണ്ടെ​ങ്കി​ൽ എ​നി​ക്ക് മ​ന​സ്സി​ലാ​ക്കി ത​രു​ക..

ഈ ​വി​ഡി​യോ​യി​ൽ ത​ന്നെ ഞാ​ൻ പ​റ​യു​ന്നു പ​ണ്ട് ത​മാ​ശ പോ​ലെ പ​റ​ഞ്ഞി​രു​ന്ന എ​ന്ന നി​ല​യി​ൽ ഇ​നി ഇ​തേ കാ​ര്യം ആ​ക്ഷേ​പി​ക്ക​ണ​മെ​ങ്കി​ൽ എ​ന്നേ​ക്കാ​ൾ സ​മൂ​ഹ​ത്തി​ൽ സ്വാ​ധീ​ന​മു​ള്ള ജ​യ​റാം, സ​ത്യ​ൻ അ​ന്തി​ക്കാ​ട് എ​ന്നി​വ​ർ​ക്കെ​തി​രെ​യും ഡോ​ക്ട​ർ​മാ​ർ കേ​സ് കൊ​ടു​ക്ക​ണം..

എ​നി​ക്കെ​തി​രെ ഞാ​ൻ പ​റ​ഞ്ഞ​ത് വ​ള​ച്ചൊ​ടി​ച്ചു പ്ര​ച​രി​പ്പി​ക്കു​ന്ന പ​രു​പാ​ടി പു​രോ​ഗ​മ​ന വാ​ദി​ക​ളും ഫെ​മി​നി​സ്റ്റു​ക​ളും തു​ട​ങ്ങി​യി​ട്ട് നാ​ള് കു​റെ നാ​ളു​ക​ളാ​യി..

ബി​ഗ് ബോ​സി​ൽ ഉ​ള്ള കാ​ലം 

1. ഭ​ക്ഷ​ണം വ​ള​രെ കു​റ​വാ​യ ഒ​രു സ്ഥ​ല​ത്തു ടാ​സ്കി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ​ണം മോ​ഷ്ടി​ച്ച സാ​ഗ​റി​നോ​ട് ത​മാ​ശ രൂ​പേ​ണ പ​റ​ഞ്ഞ കാ​ര്യ​ത്തെ വ​ള​ച്ചു ഒ​ടി​ച്ചു അ​ട്ട​പ്പാ​ടി​യി​ൽ മ​രി​ച്ച മ​ധു​വി​നെ ആ​ക്ഷേ​പി​ച്ചു എ​ന്ന രീ​തി​യി​ൽ ആ​ക്കി ആ​ക്ര​മി​ച്ചു.

2.കു​ടും​ബ ജീ​വി​ത​ത്തി​ൽ എ​ന്ന​ല്ല സൗ​ഹൃ​ദ​ങ്ങ​ൾ​ക്കി​ട​യി​ൽ പോ​ലും അ​ടി​യും വ​ഴ​ക്കും ഉ​ണ്ടാ​കും അ​ത് പ​ര​സ്പ​രം മ​ന​സി​ലാ​ക്കി മു​ന്നോ​ട്ട് പോ​കു​ന്ന​ത് ആ​ണ് എ​ല്ലാ ബ​ന്ധ​ങ്ങ​ളും നി​ല നി​ൽ​ക്കാ​ൻ കാ​ര​ണം എ​ന്‍റെ ജീ​വി​ത​ത്തി​ലും ഇ​തൊ​ക്കെ ഉ​ണ്ടാ​യി​ട്ടു​ണ്ട് എ​ന്ന് പ​റ​യു​ന്നു അ​തോ​ടെ ഫെ​മി​നി​ച്ചി​ക​ൾ ഇ​ള​കി മ​റി​യു​ന്നു..

3.ത​മാ​ശ രൂ​പേ​ണ ആ​രെ​യും അ​പ​മാ​നി​ക്കാ​തെ ഉ​ടു​ത്തി​രു​ന്ന മു​ണ്ടി​ന്‍റെ തു​മ്പ് ഉ​ള്ളി​ൽ കൈ ​വെ​ച്ച് കൈ​പ്പ​ത്തി പൊ​ക്കി​യും താ​ഴ്ത്തി​യും കാ​ണി​ച്ച​തി​ന് സ്ത്രീ​ക​ളെ മു​ണ്ട് പൊ​ക്കി കാ​ണി​ച്ചു എ​ന്ന് പ​റ​ഞ്ഞു ആ​ക്ഷേ​പി​ച്ചു..

4. ഹൗ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സ്ത്രീ ​അ​വ​രു​ടെ വൃ​ത്തി​കെ​ട്ട സ്വ​ഭാ​വം പു​റ​ത്ത് എ​ടു​ത്ത​പ്പോ​ൾ അ​വ​രെ വ്യ​ക്തി​പ​ര​മാ​യി പ​റ​ഞ്ഞ​ത് കേ​ര​ള​ത്തി​ൽ ഉ​ള്ള സ്ത്രീ ​സം​രം​ഭ​ക​രെ ആ​ക്ഷേ​പി​ച്ചു എ​ന്ന രീ​തി​യി​ൽ വ​ള​ച്ചു ഒ​ടി​ച്ചു പ്ര​ച​രി​പ്പി​ച്ചു..

എ​ന്നാ​ൽ ഇ​തൊ​ക്കെ മ​റ്റ് ക്യാ​മ​റ​ക​ളി​ൽ ക​ണ്ട പ്രേ​ക്ഷ​ക​ർ എ​ന്‍റെ സ​ത്യം തി​രി​ച്ച​റി​ഞ്ഞു എ​നി​ക്കൊ​പ്പം നി​ന്നു..​എ​ന്നാ​ലി​ന്നു കേ​ര​ള​ത്തി​ൽ ഇ​ത് പോ​ലെ കു​റെ​യെ​ണ്ണം പ്ര​ത്യേ​കി​ച്ച് ഞാ​ൻ എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ പ​ഴ​യ​തും പു​തി​യ​തു​മാ​യ അ​ഭി​മു​ഖ​ങ്ങ​ളി​ൽ നി​ന്നും അ​വ​ർ​ക്ക് വേ​ണ്ട കാ​ര്യ​ങ്ങ​ൾ അ​ട​ർ​ത്തി എ​ടു​ത്തു അ​വ​രു​ടെ വ്യാ​ഖ്യാ​നം അ​തി​ന്റെ മു​ക​ളി​ൽ ച​മ​ച്ചി​ട്ട് അ​ത് ഞാ​ൻ ഉ​ദ്ദേ​ശി​ച്ച​ത് ആ​ണെ​ന്ന് പ​റ​ഞ്ഞു എ​ന്റെ ത​ല​യി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു. അ​തി​ന്‍റെ ഏ​റ്റ​വും പു​തി​യ​താ​ണ് പ്ര​സ​വ​ത്തെ നി​സാ​ര​വ​ത്ക​രി​ച്ചു ഗ​ർ​ഭി​ണി​ക​ളെ ആ​ക്ഷേ​പി​ച്ചു..

ഇ​നി​യും ഒ​രു കു​ഞ്ഞു വേ​ണ​മെ​ന്നും എ​നി​ക്കി​നി​യും പ്ര​സ​വി​ക്ക​ണം അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ ന​മു​ക്ക് വേ​ണം എ​ന്ന് പ​റ​യു​ന്ന ഒ​രു ഭാ​ര്യ​യാ​ണ് എ​നി​ക്കൊ​പ്പം ജീ​വി​ക്കു​ന്ന​ത്.. അ​വ​ൾ​ക്ക​ത് പ​റ​യാ​നു​ള്ള ധൈ​ര്യ​ത്തി​ന്‍റെ പേ​രാ​ണ് ഭ​ർ​ത്താ​വ്.

ആ ​എ​ന്നെ കു​ടും​ബം നോ​ക്കാ​ത്ത സ്വ​ന്തം കാ​ര്യം മാ​ത്രം നോ​ക്കി ജീ​വി​ക്കു​ന്ന കു​റെ എ​ണ്ണം ക​ണ്ട​ന്‍റ് ഉ​ണ്ടാ​ക്കാ​ൻ വേ​ണ്ടി ആ​ക്ര​മി​ച്ചാ​ൽ മൂ​ക്കി​ലെ ഒ​രു രോ​മം പ​റി​ച്ചു ക​ള​യു​ന്ന ല​ഘ​വം മാ​ത്ര​മേ ഞാ​ൻ അ​തി​ന് കൊ​ടു​ക്കു. എ​ന്നാ​ൽ എ​ന്നെ എ​തി​ർ​ക്കു​ന്ന​തി​ലൂ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും മ​രു​ന്ന് മാ​ഫി​യ​ക​ളും കാ​ല​ങ്ങ​ൾ ആ​യി കേ​ര​ള​ത്തി​ൽ സൃ​ഷ്ടി​ക്കു​ന്ന അ​പ​ക​ട​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​താ​ണ് ചി​ല മ​റു​പ​ടി​ക​ൾ ന​ൽ​കാ​ൻ പ്രേ​രി​പ്പി​ച്ച​ത്.

പ്ര​സ​വം എ​ന്ന ഒ​രു ത​വ​ണ​ത്തെ പ്രോ​സ​സ് അ​ല്ല മ​റി​ച്ചു 10 മാ​സ​ത്തെ ഗ​ർ​ഭ കാ​ലം അ​തി​നെ വി​റ്റ് തി​ന്നു​ന്ന​വ​ർ അ​വ​രു​ടെ ക​ച്ച​വ​ട ബു​ദ്ധി അ​തി​നേ​ക്കാ​ൾ ഉ​പ​രി വ​ർ​ധി​ച്ചു വ​രു​ന്ന സി​സേ​റി​യ​ൻ നി​ര​ക്ക്..

അ​താ​യ​ത് WHO മാ​ന​ദ​ണ്ഡം പ്ര​കാ​രം സി​സേ​റി​യ​ൻ നി​ര​ക്ക് 10-15% നി​ർ​ത്ത​ണം എ​ന്നാ​ണ്.. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ 45% ത്തി​ന് മു​ക​ളി​ൽ ആ​ണ് സി​സേ​റി​യ​ൻ നി​ര​ക്ക്.​ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ പ്ര​സ​വ​ത്തെ അ​താ​യ​ത് നോ​ർ​മ​ൽ ഡെ​ലി​വ​റി​യേ ഇ​ല്ലാ​താ​ക്കി സി​സേ​റി​യ​ൻ വ​ർ​ദ്ധി​പ്പി​ച്ച​തി​ന് പി​ന്നി​ൽ കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ പ​ങ്ക് വ​ലു​താ​ണ്.

ഇ​നി മ​റ്റൊ​രു വി​ഡ്ഢി​ത്ത​രം കൂ​ടി ഇ​വ​റ്റ​ക​ൾ പ​ട​ച്ചു വി​ടു​ന്നു ശി​ശു മ​ര​ണ നി​ര​ക്ക് പ്ര​സ​വ​വു​മാ​യി കൂ​ട്ടി കെ​ട്ടി സം​സാ​രി​ക്കു​ന്ന​ത് ക​ണ്ടു.. നേ​രി​യ ശ​ത​മാ​നം മാ​ത്ര​മാ​ണ് പ്ര​സ​വം മൂ​ലം മ​ര​ണ​പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ ക​ണ​ക്ക്.. അ​മ്മ​യു​ടെ ആ​രോ​ഗ്യ​മി​ല്ലാ​യ്മ​യും പോ​ഷ​ക ആ​ഹാ​ര കു​റ​വു​മാ​ണ് ശി​ശു മ​ര​ണ നി​ര​ക്കി​നു കാ​ര​ണം. ഇ​തൊ​ക്കെ എ​ന്നോ​ട് പ​റ​യു​ന്ന രീ​തി​യി​ൽ പ​ട​ച്ചു വി​ടാ​ൻ  ഇ​തൊ​ന്നും ഞാ​ൻ പ​റ​ഞ്ഞ വി​ഷ​യ​വു​മ​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു സ​ത്യം..

സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞു സം​സാ​രി​ച്ച എ​നി​ക്ക് ക​പ​ട സ്ത്രീ ​പ​ക്ഷ സ്നേ​ഹി​ക​ൾ മ​ന​സ്സി​ലാ​ക്കി ത​ന്നു സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം ഗ​ർ​ഭ​വും, പ്ര​സ​വ​വും ആ​ണെ​ന്ന്..​അ​ച്ഛ​ൻ ആ​വു​ന്ന വ്യ​ക്തി പ്ര​സ​വ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്നി​ല്ല എ​ന്ന ഒ​റ്റ കാ​ര​ണം കൊ​ണ്ട് ഒ​ന്നു​മ​ല്ലാ​തെ പോ​കു​ന്ന​ത് പു​രു​ഷ​ൻ എ​ല്ലാം സ​ഹി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​ൻ ആ​യ​ത് കൊ​ണ്ടാ​ണ്..​സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നാ​ല് ക​മ​ന്റ് തെ​റി ക​ണ്ടാ​ൽ അ​യ്യോ സൈ​ബ​ർ ബു​ള്ളി​യി​ങ്..

സ്ത്രീ​ക​ളെ ആ​ക്ഷേ​പി​ക്കു​ന്നെ എ​ന്ന് പ​റ​ഞ്ഞു നി​ല​വി​ളി​ക്കു​ന്ന​വ​ർ പു​രു​ഷ​നെ ഏ​ത് രീ​തി​യി​ൽ ആ​ര് ആ​ക്ര​മി​ച്ചാ​ലും ഒ​രു കു​ഴ​പ്പ​മി​ല്ല.​നി​ങ്ങ​ൾ എ​ത്ര​യൊ​ക്കെ ഇ​ല്ലാ ക​ഥ​ക​ൾ കൂ​ട്ടി ആ​ക്ഷേ​പി​ച്ചാ​ലും എ​ന്തൊ​ക്കെ പ​റ​ഞ്ഞാ​ലും സ​ത്യം പ​റ​യു​ന്ന​തി​ൽ നി​ന്നും എ​ന്നെ ത​ട​യാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല...

പ​റ​യു​ന്ന​ത് ഉ​ൾ​കൊ​ള്ളാ​ൻ ബോ​ധ​മി​ല്ലാ​ത്ത കു​റെ​യെ​ണ്ണ​ത്തെ പ​ഠി​പ്പി​ച്ചു മ​ന​സി​ലാ​ക്കു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടി ചെ​യ്യേ​ണ്ട ബാ​ധ്യ​ത​യാ​ണ്..​പ്ര​സ​വം എ​ന്നാ​ൽ ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ന്ന മ​ഹ​ത്താ​യ ഉ​ദാ​ത്ത​മാ​യ ഒ​രു ക്രി​യ​യാ​ണ്.. അ​ത് എ​ൻ​ജോ​യ് ചെ​യ്യ​ണ​മെ​ങ്കി​ൽ താ​ൻ ഒ​രു അ​മ്മ​യാ​കാ​ൻ പോ​കു​ന്നു എ​ന്ന ചി​ന്ത​യും അ​തി​ലൂ​ടെ അ​വ​ൾ​ക്ക് ല​ഭി​ക്കു​ന്ന ആ​ത്മ നി​ർ​വൃ​തി​യും ഒ​രു സ്ത്രീ​ക്ക് ഉ​ണ്ടാ​വ​ണം..

ഏ​തൊ​രു മ​നു​ഷ്യ​നെ​യും ഭ​യം ബാ​ധി​ച്ചാ​ൽ അ​വ​നി​ൽ ശ​രീ​രി​ക​മാ​യി പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കും അ​ത് കൊ​ണ്ട് ഗ​ർ​ഭി​ണി ആ​കു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യോ​ട് അ​വ​ൾ​ക്കു മ​ന​സി​ക ധൈ​ര്യം പ​ക​രാ​ൻ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ആ​ണ് "നോ​ക്ക് മോ​ളെ ന​മ്മു​ടെ ന​ബീ​സു​മ്മ പ​ത്തു പ്ര​സ​വി​ച്ച ശേ​ഷ​വും അ​രി ആ​ട്ടി വെ​ച്ചി​ട്ട് പോ​യ​താ​ണ്..

അ​ത്രേ​യു​ള്ളൂ നീ ​എ​ന്തി​നാ ടെ​ൻ​ഷ​ൻ അ​ടി​ക്കു​ന്ന​ത്.. " ഇ​ത് ഒ​ര​മ്മ പ​റ​യു​ന്ന​ത് പൊ​ളി​റ്റി​ക്ക​ൽ ക​റ​ക്റ്റ്നെ​സ് നോ​ക്കി​യി​ട്ട​ല്ല. ജീ​വി​ത​ത്തി​ൽ അ​മ്മ എ​ന്ന മൂ​ല്യം തി​രി​ച്ച​റി​യാ​ത്ത കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ച്ച ശേ​ഷം തി​രി​ഞ്ഞു നോ​ക്കാ​ത്ത കു​ടും​ബ​ത്തി​ന്‍റെ മൂ​ല്യം മ​ന​സ്സി​ലാ​കാ​ത്ത കു​റെ എ​ണ്ണം സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ന​ട​ത്തു​ന്ന ഈ ​കു​ര ദ​യ​വ് ചെ​യ്തു പു​തി​യ ത​ല​മു​റ കേ​ൾ​ക്ക​രു​ത്..

നി​ങ്ങ​ൾ ഒ​ര​മ്മ ആ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​ണെ​ങ്കി​ൽ ന​ല്ല മ​ന​സ്സോ​ടെ ,ഈ​ശ്വ​ര ചി​ന്ത​യോ​ടെ, ന​ല്ല ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ച്ചു പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​യി എ​ല്ലാ ജോ​ലി​യും ചെ​യ്തും ന​ല്ല ചി​ന്ത​ക​ൾ ഉ​ണ​ർ​ത്തു​ന്ന പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചും,മ​ന​സി​ന്‌ ക​രു​ത്തു ന​ൽ​കു​ന്ന മ​നു​ഷ്യ​രു​മാ​യി ചേ​ർ​ന്ന് സ​ഹ​ക​രി​ക്കു..​മ​രു​ന്നു​ക​ൾ ആ​വ​ശ്യ​ത്തി​ന് മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ൻ ശീ​ലി​ക്കു..

ഗ​ർ​ഭ കാ​ലം ആ​ന​ന്ദ​ത്തി​ന്‍റെ​യും ആ​സ്വാ​ദ​ന​ത്തി​ന്‍റെ​യും കാ​ല​മാ​ണ്..​അ​ല്ലാ​തെ പ്ര​സ​വം എ​ന്ന ഒ​റ്റ പ്രോ​സ​സ് അ​ല്ല ഞാ​ൻ പ​റ​ഞ്ഞ​ത്..​ഫാ​ർ​മ എ​ന്ന വെ​ബ് സീ​രീ​സ് മ​രു​ന്ന് ക​ച്ച​വ​ട മേ​ഖ​ല​യി​ലെ ക​ള്ള​ങ്ങ​ൾ കു​റെ​യൊ​ക്കെ പ​റ​യു​ന്നു​ണ്ട് ഒ​രു  അ​മേ​രി​ക്ക​ൻ മ​രു​ന്ന് റി​സ​ർ​ച് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്ത ഒ​രു​വ​ൻ എ​ന്ന നി​ല​യി​ൽ ആ​രോ​ഗ്യ രം​ഗ​ത്ത് ന​ട​ക്കു​ന്ന ക​ള്ള​ത്ത​ര​ങ്ങ​ൾ എ​നി​ക്ക് ബോ​ധ്യ​മു​ള്ള​താ​ണ്..​നി​ങ്ങ​ളെ രോ​ഗി​യാ​ക്കാ​ൻ ആ​ണ് ഓ​രോ മ​രു​ന്ന് ക​മ്പ​നി​യും ശ്ര​മി​ക്കു​ന്ന​ത്..

കോ​ടി​ക​ൾ മു​ട​ക്കി ആ​ശു​പ​ത്രി പ​ണി​യു​ന്ന​ത് നി​ങ്ങ​ളു​ടെ ആ​രോ​ഗ്യം ന​ന്നാ​ക്കി നി​ങ്ങ​ളെ ര​ക്ഷ​പെ​ടു​ത്താ​ൻ അ​ല്ല മ​റി​ച്ചു അ​വ​ർ​ക്ക് ലാ​ഭം കൊ​യ്യാ​ൻ ആ​ണ്.. അ​ത് കൊ​ണ്ട് തി​രി​ച്ച​റി​വ് ഉ​ണ്ടാ​വ​ണം.. ഞാ​ൻ ഈ ​പ​റ​ഞ്ഞ​ത് ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ്ട എ​ന്ന അ​ർ​ത്ഥ​ത്തി​ൽ അ​ല്ല പ​ര​മാ​വ​ധി പോ​കാ​തെ ഇ​രി​ക്കു​ന്ന അ​വ​സ്ഥ സൃ​ഷ്ടി​ക്കാ​ൻ നോ​ക്കു​ക..

ഇ​തേ ചി​ന്ത മാ​ത്ര​മാ​ണ് ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട അ​ഭി​മു​ഖ​ത്തി​ൽ നോ​ർ​ത്ത് ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ൾ​ക്ക് അ​റി​യു​ക പോ​ലു​മി​ല്ല എ​ന്ന വി​ഷ​യ​ത്തി​ൽ ത​മാ​ശ രൂ​പേ​ണ പ​റ​ഞ്ഞ ഒ​രു വി​ഷ​യ​ത്തെ വ​ള​ച്ചൊ​ടി​ച്ചു ക​ണ്ട​ന്റ് ആ​ക്കി ആ​ഘോ​ഷി​ക്കു​ന്ന വി​വ​ര​മി​ല്ലാ​യ്‌​മ​ക്ക് എ​ന്താ പ​റ​യു​ക..

വി​മ​ർ​ശ​നം തെ​റ്റു​ക​ൾ തി​രു​ത്താ​ൻ ഉ​ള്ള​താ​വാ​ണം അ​ല്ലാ​തെ വി​ഡ്ഢി​ത്ത​ര​ങ്ങ​ൾ വി​ള​മ്പ​ൽ ആ​വ​രു​ത്.​വ​രി​ക​ൾ അ​ട​ർ​ത്തി വി​മ​ർ​ശി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ ബൈ​ബി​ൾ, ഖു​ർ​ആ​ൻ, ഗീ​ത ഇ​വ​യു​ടെ ഒ​ക്കെ സൃ​ഷ്ടാ​ക്ക​ൾ പെ​ട്ട് പോ​കും..​കു​റ​ഞ്ഞ പ​ക്ഷം ഞാ​ൻ എ​ന്താ​ണ് പ​റ​ഞ്ഞ​ത് എ​ന്താ​ണ് അ​ത് കൊ​ണ്ട് സ​മൂ​ഹ​ത്തി​ൽ ന​ൽ​കു​ന്ന സ​ന്ദേ​ശം എ​ന്ന​ത് മ​ന​സ്സി​ലാ​ക്കാ​ൻ ഉ​ള്ള ബോ​ധം ഉ​ണ്ടാ​വു​ക..''

Movies

ഭ​ർ​ത്താ​വി​നെ വീ​ഡി​യോ കോ​ൾ ചെ​യ്യു​ന്ന​തി​നി​ടെ ജീ​വ​നൊ​ടു​ക്കി ന​ടി സു​ഭാ​ഷി​ണി

ത​മി​ഴ് ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ ന​ടി സു​ഭാ​ഷി​ണി​യെ(36) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​ന്നൈ​യി​ലെ പോ​രൂ​രി​ലു​ള്ള അ​പ്പാ​ർ​ട്മെ​ന്‍റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ബി​പി​ൻ ച​ന്ദ്ര​നാ​ണ് സു​ഭാ​ഷി​ണി​യു​ടെ ഭ​ർ​ത്താ​വ്. 2024 വ​രെ ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ച്ചി​രു​ന്ന സു​ഭാ​ഷി​ണി ഷൂ​ട്ടി​ങ്ങി​ന്‍റെ സൗ​ക​ര്യാ​ർ​ഥം ചെ​ന്നൈ​യി​ലെ വാ​ട​ക അ​പ്പാ​ർ​ട്മെ​ന്‍റി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. 

‘ക​യ​ൽ’ എ​ന്ന ത​മി​ഴ് പ​ര​മ്പ​ര​യി​ലെ നെ​ഗ​റ്റീ​വ് വേ​ഷ​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ താ​ര​മാ​ണ് സു​ഭാ​ഷി​ണി.

ഞാ​യ​റാ​ഴ്ച രാ​ത്രി ഭ​ർ​ത്താ​വി​നെ വീ​ഡി​യോ കോ​ൾ ചെ​യ്യു​ന്ന​തി​നി​ടെ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‌വ​ഴ​ക്കു​ണ്ടാ​യെ​ന്നും ഇ​തേ​ത്തു​ട​ർ​ന്ന് സു​ഭാ​ഷി​ണി തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സു​ഭാ​ഷി​ണി മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ കോ​ളി​ൽ ക​ണ്ട ഭ​ർ​ത്താ​വ് ഉ​ട​ൻ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ വി​വ​ര​മ​റി​യി​ച്ചു. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ പോ​രൂ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും പോ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും സു​ഭാ​ഷി​ണി മ​രി​ച്ചി​രു​ന്നു.

Latest News

Corehub Up