x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീ​മോ ഉ​ട​ൻ തു​ട​ങ്ങും, ന​ല്ല വേ​ദ​ന​യാ​ണ്: രോ​ഗാ​വ​സ്ഥ പ​ങ്കു​വ​ച്ച് രേ​ണു സു​ധി


Published: June 17, 2026 09:31 AM IST | Updated: June 17, 2026 09:31 AM IST

കാ​ൻ​സ​ർ ചി​കി​ത്സ​യു​ടെ ആ​ദ്യ ഘ​ട്ടം തു​ട​ങ്ങി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി രേ​ണു സു​ധി. ആ​ശു​പ​ത്രി​യി​ൽ പോ​യി പി​ക് ലൈ​ൻ ഇ​ട്ടു​വെ​ന്നും കീ​മോ ഉ​ട​ൻ തു​ട​ങ്ങു​മെ​ന്നും രേ​ണു പ​റ​യു​ന്നു.

ന​ല്ല രീ​തി​യി​ല്‍ വേ​ദ​ന ഉ​ണ്ടെ​ന്നും എ​ല്ലാ​വ​രും ത​നി​ക്കു വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും രേ​ണു പ​റ​ഞ്ഞു. 

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​നി​ക്ക് കാ​ൻ​സ​ർ ആ​ണെ​ന്ന് രേ​ണു വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. രോ​ഗം മൂ​ന്നാം സ്റ്റേ​ജി​ലാ​ണെ​ന്നും ഹൃ​ദ​യ​ത്തി​ലെ മ​സി​ലു​ക​ളി​ലേ​ക്കും ശ്വാ​സ​കോ​ശ​ത്തി​ലേ​ക്കും കാ​ൻ​സ​ർ വ്യാ​പി​ച്ച​താ​യും അ​വ​സ്ഥ അ​ല്പം മോ​ശ​മാ​ണെ​ന്നും രേ​ണു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

‘‘എ​ന്‍റെ പ്രേ​ക്ഷ​ക​രോ​ട് എ​ല്ലാം പ​റ​യാ​ൻ സ​മ​യ​മാ​യി​യെ​ന്ന് തോ​ന്നി. കേ​ട്ട​ത് ശ​രി​യാ​ണ്, എ​നി​ക്ക് കാ​ൻ​സ​റാ​ണ്. ചി​ല​ർ തെ​റ്റി​ദ്ധ​രി​ച്ചി​രി​ക്കു​ന്ന​ത് ദു​ബാ​യി​ൽ വെ​ച്ചാ​ണ് ഇ​ത് സ്ഥി​രീ​ക​രി​ച്ച​ത് എ​ന്നാ​ണ്.

എ​ന്നാ​ൽ സ​ത്യം അ​ത​ല്ല. 16 വ​ർ​ഷം മു​മ്പ് എ​നി​ക്ക് 15 വ​യ​സു​ള്ള​പ്പോ​ഴാ​ണ് സ്ത​ന​ത്തി​ലെ മു​ഴ ആ​ദ്യ​മാ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. അ​ന്ന് അ​തി​ന് നി​റ​വ്യ​ത്യാ​സം വ​ന്ന​പ്പോ​ഴും ഞാ​ൻ കാ​ര്യ​മാ​ക്കി​യി​ല്ല, വീ​ട്ടി​ലും പ​റ​ഞ്ഞി​ല്ല.

അ​ക്കാ​ല​ത്ത് അ​പ്പ​ൻ​ഡി​ക്സ് ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞി​രു​ന്ന​തി​നാ​ൽ സ​ർ​ജ​റി​യോ​ടു​ള്ള ഭ​യം കാ​ര​ണ​മാ​ണ് മു​ഴ​യു​ടെ കാ​ര്യം മ​റ​ച്ചു​വെ​ച്ച​ത്. സൂ​ചി കു​ത്തു​ന്ന​ത് പോ​ലും പേ​ടി​യാ​യി​രു​ന്ന​തി​നാ​ൽ മു​ഴ ഓ​പ്പ​റേ​ഷ​ൻ ചെ​യ്ത് നീ​ക്കാ​ൻ മ​ടി​ച്ചു.

അ​ന്ന് ബ​യോ​പ്സി ചെ​യ്ത ഡോ​ക്ട​ർ, നി​ല​വി​ൽ പ്ര​ശ്ന​മി​ല്ലെ​ങ്കി​ലും ഭാ​വി​യി​ൽ ഇ​ത് കാ​ൻ​സ​റാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. വേ​ദ​ന​യി​ല്ലാ​ത്ത മു​ഴ​യാ​യ​തി​നാ​ലാ​ണ് പി​ന്നീ​ട് അ​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​തി​രു​ന്ന​ത്.

ദു​ബാ​യി​ൽ വ​ച്ചാ​ണ് അ​സു​ഖം ക​ണ്ടു​പി​ടി​ച്ച​ത് എ​ന്ന വാ​ർ​ത്ത തെ​റ്റാ​ണ്. അ​ങ്ങ​നെ അ​ല്ല സം​ഭ​വം. സു​ധി​ചേ​ട്ട​ന്‍റെ വേ​ർ​പാ​ടി​ന് ശേ​ഷം സ്ത​ന​ത്തി​ന്‍റെ ആ​കൃ​തി​യി​ൽ വ്യ​ത്യാ​സം തോ​ന്നി​യ​തോ​ടെ​യാ​ണ് വീ​ണ്ടും ഡോ​ക്ട​റെ കാ​ണി​ക്കു​ന്ന​ത്. ഒ​റ്റ​യ്ക്കാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് പോ​യ​ത്.

സ്കാ​നിം​ഗി​നും മാ​മോ​ഗ്രാ​മി​നും ശേ​ഷം ന​ട​ത്തി​യ ബ​യോ​പ്സി​യി​ലാ​ണ് കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ആ ​വാ​ർ​ത്ത കേ​ട്ട​പ്പോ​ൾ ക​ര​യാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി. വീ​ട്ടു​കാ​ർ വി​ഷ​മി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ക​രു​തി ആ​രോ​ടും പ​റ​ഞ്ഞി​ല്ല. പി​ന്നീ​ട് എ​ന്റെ പെ​രു​മാ​റ്റ​ത്തി​ൽ വ​ന്ന മാ​റ്റം ക​ണ്ട് മാ​നേ​ജ​ർ ക​രി​ഷ്മ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

ക​രി​ഷ്മ​യാ​ണ് ചേ​ച്ചി​യെ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ പെ​റ്റ് സ്കാ​ൻ ചെ​യ്യാ​ൻ പോ​യ​പ്പോ​ഴാ​ണ് രോ​ഗ​വി​വ​രം പു​റ​ത്താ​യ​ത്.’’ രേ​ണു സു​ധി പ​റ​യു​ന്നു.

ന​ടി തെ​ന്സി​ഖാ​ൻ അ​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് രേ​ണു​വി​ന് ആ​ശ്വാ​സ വാ​ക്കു​ക​ളു​മാ​യി ക​മ​ന്‍റ് ബോ​ക്സി​ൽ എ​ത്തു​ന്ന​ത്. ‘ദൈ​വം എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​കും കൈ​വി​ടി​ല്ല’ എ​ന്ന് തെ​സ്നി​ഖാ​ൻ കു​റി​ച്ചു.

 

Tags : Renu Sudhi television

Recent News

Corehub Up