മോഹൻലാൽ
അടുത്ത ഏഴ് സിനിമകളുടെ സംവിധായകരെ പ്രഖ്യാപിച്ച് നടന് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അടുത്ത ചിത്രങ്ങളുടെ സംവിധായകരുടെ പേരുകൾ മോഹൻലാൽ പുറത്തുവിട്ടത്.
അമ്പരിപ്പിക്കുന്ന കഥകള്‍, യാത്രകള്‍. അത്രയും പ്രത്യേകതയുള്ള സംവിധായകര്‍. എന്റെ വരാനിരിക്കുന്ന ഏഴ് ചിത്രങ്ങളുടെ ചില വിവരങ്ങള്‍ ഇതാ' ലാലേട്ടന് കുറിപ്പില്‍ പറയുന്നു.
വിഷ്ണു മോഹന്‍, അനൂപ് സത്യന്, പ്രിയദര്ശന്, ദിലീഷ് പോത്തന്, സത്യന് അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുടെ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക.
മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരം ചിത്രീകരണം തുടരുകയാണ്. മേപ്പടിയാന്എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Tags : Mohanlal upcoming movies malayalam movie cinema