ഓണം വൈബ്
ഓണപ്പാട്ടുകളുമായി ഈ ഓണത്തിന് നിറം പകരാൻ ഈസ്റ്റ് കോസ്റ്റ് വിജയൻ എത്തുന്നു. മലയാളികൾ നെഞ്ചേറ്റിയ ‘ബാല്യകാലസ്മൃതികളായി ഓണം’ എന്ന മ്യൂസിക് വീഡിയോയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കിയ പുതിയ ഓണപ്പാട്ടാണ് ‘ഓണം വൈബ് 2026’.
‘ഓണം വൈബ് 2026’. മ്യൂസിക് വീഡിയോയുടെ ഗാനരചനയും സംവിധാനവും ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. കാലത്തിനൊത്ത് നിരന്തരം പുതുമ തേടുന്ന അദ്ദേഹത്തിന്റെ സമീപനം തന്നെയാണ് ‘ഓണം വൈബ് 2026’ലും പ്രകടമാകുന്നത്.
ഭീഷ്മരിലൂടെ മലയാളികൾക്ക് സുപരിചിതയായ അമ്മേരയും നടൻ സന്തോഷ് കീഴാറ്റൂരും പ്രധാന വേഷങ്ങളിലെത്തുന്ന വീഡിയോയിൽ പുതുതലമുറയ്ക്ക് അവസരങ്ങൾ നൽകുന്ന പതിവ് ഇത്തവണയും ഈസ്റ്റ് കോസ്റ്റ് വിജയൻ തുടരുകയാണ്.
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ശ്രീജിത്ത് പ്രധാന വേഷത്തിലെത്തുമ്പോൾ യുവഗായകരായ സൂര്യനാരായണനും ദേവനന്ദയും ഈസ്റ്റ് കോസ്റ്റ് ബാനറിലൂടെ അരങ്ങേറ്റം കുറിക്കുന്നു.
ടീം ഈസ്റ്റ് കോസ്റ്റ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഓണത്തിന്റെ തനിമയും കേരളീയ ആഘോഷങ്ങളുടെ വൈവിധ്യവും ദൃശ്യവത്കരിക്കുന്ന മ്യൂസിക് വീഡിയോയിൽ ഇരുന്നൂറിലധികം ജൂനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം വിവിധ ഓണക്കളികളും കേരളീയ കലാരൂപങ്ങളും അണിനിരക്കുന്നുണ്ട്.ഡാന്‍സ് കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് ശാന്തി മാസ്റ്റര്‍ ആണ്.
ഛായാഗ്രഹണം : എല്‍ദോ ഐസക്, പ്രോജക്റ്റ് ഡിസൈനര്‍ : സജിത്ത് കൃഷ്ണന്, എഡിറ്റിംഗ് : മനു ബാലകൃഷ്ണന്, വസ്ത്രാലങ്കാരം : ധന്യ ബാലകൃഷ്ണന്, മേക്കപ്പ് : റഹിം കൊടുങ്ങല്ലൂര്‍, ടൈറ്റില്‍ മ്യൂസിക് ആന്‍ഡ് പ്രോഗ്രാമിംഗ് : മധു പോള്‍, മിക്സിംഗ് മാസ്റ്ററിംഗ് : അശ്വിന് കുമാര്‍, ടൈറ്റില്‍ ഗ്രാഫിക്സ് : നിഥിന് റാം നെടുവത്തൂര്‍, കളറിസ്റ്റ് : ലിജു പ്രഭാകര്‍, ഡി.ഐ : രംഗ്റേയ്സ്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ : സുഭാഷ് ഇളമ്പല്‍, പ്രസാദ് യാദവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: രാജേഷ് തിലകം, സ്റ്റില്‍സ് ആന്‍ഡ് മേക്കിംഗ് വീഡിയോ : അജി മസ്ക്കറ്റ്, റിജോയ്, എ. ഐ ആര്‍ട്ടിസ്റ്റ് : നസീം വൈ എന്‍, ഓണക്കളി അറേഞ്ച്മെന്റ്സ് : ഭാഗ്യരാജ് പറളി. യൂട്യൂബില്‍ റിലീസ് ചെയ്ത മ്യൂസിക് വീഡിയോയുടെ ഓഡിയോ എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. പിആർഒ-വാഴൂർ ജോസ്.
Tags : East Coast Vijayan Onam song