നസ്രിയയും നസ്ലിനും
സീൻ സിനിമയുടെ പ്രമോഷനിൽ തങ്ങൾക്ക് നൽകിയ ഇൻട്രോ കണ്ട് പൊട്ടിച്ചിരിച്ച് നസ്രിയയും നസ്ലിനും. ഇരുവരെയും കുറിച്ചുള്ള ഇൻട്രോ അനൗൺസ്മെന്റ് പൊട്ടിച്ചിരിയോടെയാണ് താരങ്ങൾ കേട്ടിരുന്നത്.
പ്രധാന താരങ്ങളെ വേദിയിലേക്ക് ക്ഷണിക്കുന്നതിന് മുൻപ് അവരുടെ സിനിമാജീവിതം കോർത്തിണക്കിയുള്ള ഒരു പ്രിവ്യൂ വീഡിയോ പ്രദർശിപ്പിച്ചിരുന്നു.
നസ്രിയയുടെ ചിത്രങ്ങളെക്കുറിച്ച് പറയുന്നതിനിടെ ‘സൂക്ഷ്മദർശിനി’യെ ‘സൂക്ഷഹ മട രാഷിണി’ എന്ന് തെറ്റിവായിച്ചതും വേദിയിൽ ചിരിപടർത്തി. ഇതുകേട്ട് നസ്രിയയും നസ്ലിനും ജിത്തു മാധവനും പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.
ഇത് ഏത് സിനിമയാണെന്ന് മനസിലാകാതെ അടുത്തുണ്ടായിരുന്ന നസ്ലിൻ തിരിഞ്ഞ് നസ്രിയയോട് ചോദിക്കുന്നതും, സംവിധായകൻ ജിത്തു മാധവനും ഇരുവരും ചേർന്ന് പൊട്ടിച്ചിരിക്കുന്നതുമായ വീഡിയോ ആണ് വൈറലാകുന്നത്.
അതേസമയം, നസ്ലിനെ തെന്നിന്ത്യൻ സിനിമയുടെ ചോക്ലേറ്റ് ബോയ് എന്നാണ് വിശേഷിപ്പിച്ചത്. പെൺകുട്ടികളുടെ പ്രിയ താരമാണെന്നും വിശേഷണമുണ്ട്. ഇത് കേൾക്കുന്ന നസ്ലിന്റെ റിയാക്ഷനും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നവംബർ 6ന് ആണ് ‘സീൻ’ തിയറ്ററുകളിലെത്തുന്നത്. ഡിഎസ്പി ഇമ്പരാജായി സൂര്യ എത്തുമ്പോൾ ‘ഈക്വൽ’ വില്ലനായാണ് നസ്ലിൻ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത്.
Tags : Nazriya Nazriya Nazim Naslen scene movie suriya jithu madhavan