ചിത്രത്തിന്റെ പൂജ വേളയിൽ നിന്നും
ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ എൽവിൻ സി. ജോൺസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടാരന്റിനോ. മിഡിൽ ഈസ്റ്റിലെ പ്രമുഖ ചലച്ചിത്ര കമ്പനിയായ പ്ലോട്ട് പിക്ച്ചേഴ്സും സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ നല്ല സിനിമയും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
ചേർത്തല പള്ളിപ്പുറത്ത് കടവൻ ഹൗസിൽ നടന്ന പൂജാ ചടങ്ങിൽ സബീനാ ബീവിയും അഭിനേതാക്കളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ചേർന്നു ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ആരംഭം കുറിച്ചത്. പട്ടണം റഷീദ് സ്വിച്ചോൺ കർമ്മവും പ്രതീഷാ ഷാ (പ്ലോട്ട് പിക്ച്ചേഴ്സ് ദുബായ്) ഫസ്റ്റ് ക്ലാപ്പും നൽകി.
രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, സിദ്ദിഖ്, മണിയൻപിള്ള രാജു, സെന്തിൽ കൃഷ്ണ, നിരഞ്ജ് മണിയൻപിള്ള രാജു, പാർഥ് തിവാരി, (കിൽ), നന്ദു, ശ്രീജിത്ത് രവി, അദിതി രവി, ക്ലെയർ സി. ജോൺ, ഓർഹാൻ (സർകീറ്റ്), ആദിശേഷൻ (ബാലൻ), ഫഹദ് സിദ്ദീഖ് തുടങ്ങി ശ്രദ്ധേയരായ അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നു. ഇവർക്കൊപ്പം വിനീത് കുമാർ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വേറിട്ടൊരു പോലീസ് ത്രില്ലറായിരിക്കും ചിത്രം.
എസ്. ജയകൃഷ്ണന്റേതാണു തിരക്കഥ. സംഗീതം ഗോഡ്വിൻ തോമസ്. ഛായാഗ്രഹണം- പ്രകാശ് രാണ. എഡിറ്റിംഗ് - അർജുൻ പ്രകാശ്. കലാസംവിധാനം- മഹേഷ് ശ്രീധർ. മേക്കപ്പ് - പട്ടണം റഷീദ് . കോസ്റ്റ്യം ഡിസൈൻ- ബ്യൂസി ബേബി ജോൺ. സൗണ്ട് ഡിസൈൻ- ശ്രീനാഥ് രവീദ്രൻ. സ്റ്റിൽസ്- റിഷാജ് മുഹമ്മദ്. ആക്ഷൻ- ശ്രാവൻ സത്യ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- അതൂപ് മോഹൻ എസ്. ഡിസൈൻ-യെല്ലോ ടൂത്ത്. ഫിനാൻസ് കൺടോളർ- വിജയൻ ഉണ്ണി. പ്രൊഡക്ഷൻ കൺട്രോളർ- ജയേഷ് എൻആർ. പിആർഒ-വാഴൂർ ജോസ്.
Tags : Vineeth Kumar Tarantino Renji Panicker Deepak parambol maiyanpilla raju cinema