Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vineeth Kumar

ര​ഞ്ജി പ​ണി​ക്ക​രും ദീ​പ​ക്കി​നു​മൊ​പ്പം വി​നീ​ത് കു​മാ​റും; ടാ​ര​ന്‍റി​നോ​യ്ക്ക് തു​ട​ക്ക​മാ​യി

ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ എ​ൽ​വി​ൻ സി. ​ജോ​ൺ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ടാ​ര​ന്‍റി​നോ. മി​ഡി​ൽ ഈ​സ്‌​റ്റി​ലെ പ്ര​മു​ഖ ച​ല​ച്ചി​ത്ര ക​മ്പ​നി​യാ​യ പ്ലോ​ട്ട് പി​ക്ച്ചേ​ഴ്‌​സും സം​ഭ​വം അ​ദ്ധ്യാ​യം ഒ​ന്ന് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ ന​ല്ല സി​നി​മ​യും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റ​ത്ത് ക​ട​വ​ൻ ഹൗ​സി​ൽ ന​ട​ന്ന പൂ​ജാ ച​ട​ങ്ങി​ൽ സ​ബീ​നാ ബീ​വി​യും അ​ഭി​നേ​താ​ക്ക​ളും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ബ​ന്ധു​മി​ത്രാ​ദി​ക​ളും ചേ​ർ​ന്നു ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ആ​രം​ഭം കു​റി​ച്ച​ത്. പ​ട്ട​ണം റ​ഷീ​ദ് സ്വി​ച്ചോ​ൺ ക​ർ​മ്മ​വും പ്ര​തീ​ഷാ ഷാ (​പ്ലോ​ട്ട് പി​ക്ച്ചേ​ഴ്സ് ദു​ബാ​യ്) ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.

ര​ഞ്ജി പ​ണി​ക്ക​ർ, ദീ​പ​ക് പ​റ​മ്പോ​ൽ, സി​ദ്ദി​ഖ്, മ​ണി​യ​ൻ​പി​ള്ള രാ​ജു, സെ​ന്തി​ൽ കൃ​ഷ്ണ, നി​ര​ഞ്ജ് മ​ണി​യ​ൻ​പി​ള്ള രാ​ജു, പാ​ർ​ഥ് തി​വാ​രി, (കി​ൽ), ന​ന്ദു, ശ്രീ​ജി​ത്ത് ര​വി, അ​ദി​തി ര​വി, ക്ലെ​യ​ർ സി. ​ജോ​ൺ, ഓ​ർ​ഹാ​ൻ (സ​ർ​കീ​റ്റ്), ആ​ദി​ശേ​ഷ​ൻ (ബാ​ല​ൻ), ഫ​ഹ​ദ് സി​ദ്ദീ​ഖ് തു​ട​ങ്ങി ശ്ര​ദ്ധേ​യ​രാ​യ അ​ഭി​നേ​താ​ക്ക​ൾ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. ഇ​വ​ർ​ക്കൊ​പ്പം വി​നീ​ത് കു​മാ​ർ സു​പ്ര​ധാ​ന​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. വേ​റി​ട്ടൊ​രു പോ​ലീ​സ് ത്രി​ല്ല​റാ​യി​രി​ക്കും ചി​ത്രം.

എ​സ്. ജ​യ​കൃ​ഷ്ണ​ന്‍റേ​താ​ണു തി​ര​ക്ക​ഥ. സം​ഗീ​തം ഗോ​ഡ്വി​ൻ തോ​മ​സ്. ഛായാ​ഗ്ര​ഹ​ണം- പ്ര​കാ​ശ് രാ​ണ. എ​ഡി​റ്റിം​ഗ് - അ​ർ​ജു​ൻ പ്ര​കാ​ശ്. ക​ലാ​സം​വി​ധാ​നം- മ​ഹേ​ഷ് ശ്രീ​ധ​ർ. മേ​ക്ക​പ്പ് - പ​ട്ട​ണം റ​ഷീ​ദ് . കോ​സ്‌​റ്റ്യം ഡി​സൈ​ൻ- ബ്യൂ​സി ബേ​ബി ജോ​ൺ. സൗ​ണ്ട് ഡി​സൈ​ൻ- ശ്രീ​നാ​ഥ് ര​വീ​ദ്ര​ൻ. സ്റ്റി​ൽ​സ്- റി​ഷാ​ജ് മു​ഹ​മ്മ​ദ്. ആ​ക്ഷ​ൻ- ശ്രാ​വ​ൻ സ​ത്യ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- അ​തൂ​പ് മോ​ഹ​ൻ എ​സ്. ഡി​സൈ​ൻ-​യെ​ല്ലോ ടൂ​ത്ത്. ഫി​നാ​ൻ​സ് ക​ൺ​ടോ​ള​ർ- വി​ജ​യ​ൻ ഉ​ണ്ണി. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജ​യേ​ഷ് എ​ൻ​ആ​ർ. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up