ചിത്രത്തിലെ പാട്ടിൽ നിന്നും
മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'അതിമനോഹരത്തിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. മായാരാവണനേ....എന്നാരംഭിക്കുന്ന ഈ ഗാനം നവമാധ്യമങ്ങളിൽ വലിയ തരംഗമാണു സൃഷ്ടിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ജെയ്ക്ക്സ് ബിജോയ്സ് ഈണമിട്ടിരിക്കുന്നു. എം.ജി. ശ്രീകുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ഡിസംബർ 24-ന് തിയേറ്ററുകളിലെത്തും.
ലൗലജൻ എന്ന സാധാരണക്കാരനായ പൊലിസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിൽ ഉണ്ടാകുന്ന സംഘർഷഭരിതമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജനപ്രിയ കൂട്ടുകെട്ടായ മോഹൻലാൽ-മീരാ ജാസ്മിൻ ജോഡി ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
'തുടരും' എന്ന വൻ വിജയത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും കൈകോർക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ആദ്യ മോഹൻലാൽ ചിത്രം കൂടിയാണിത്. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
'ഇഷ്ക്', 'ആലപ്പുഴ ജിംഖാന' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു.
ബിനു പപ്പു സഹസംവിധായകനായ ചിത്രത്തിന്റെ എഡിറ്റിങ് ഷെഫീഖ് വി.ബിയും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്യുന്നത്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
എഡിറ്റിംഗ് വിവേക് ഹർഷൻ. ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്. കലാസംവിധാനം ഗോകുൽ ദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ മഷർ ഹംസ.
കോ-ഡയറക്ടർ ബിനു പപ്പു. ചീഫ് അസോ. ഡയറക്ടർ മിറാഷ് ഖാൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -അഫ്നാസ്, മൊഹിത് കൃഷണൻ. സ്റ്റിൽസ് അമൽ.സി. സദർ. പ്രൊഡക്ഷൻ മാനേജർ ജോമോൻ ജോയ്, ചാലക്കുടി.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാൻ.പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്. വിതരണം സെൻട്രൽ പിക്ചേഴ്സ്. സ്റ്റിൽസ് അമൽ സി സത്താർ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്, പിർഒ സീതാലക്ഷ്മി.
Tags : Athimanoharam Mohanlal Tharun Moorthy Jakes bejoy Ashiq Usman Sundara Ravanan Lyric Video music