മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'അതിമനോഹരത്തിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. മായാരാവണനേ....എന്നാരംഭിക്കുന്ന ഈ ഗാനം നവമാധ്യമങ്ങളിൽ വലിയ തരംഗമാണു സൃഷ്ടിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ജെയ്ക്ക്സ് ബിജോയ്സ് ഈണമിട്ടിരിക്കുന്നു. എം.ജി. ശ്രീകുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ഡിസംബർ 24-ന് തിയേറ്ററുകളിലെത്തും.
ലൗലജൻ എന്ന സാധാരണക്കാരനായ പൊലിസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിൽ ഉണ്ടാകുന്ന സംഘർഷഭരിതമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജനപ്രിയ കൂട്ടുകെട്ടായ മോഹൻലാൽ-മീരാ ജാസ്മിൻ ജോഡി ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
'തുടരും' എന്ന വൻ വിജയത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും കൈകോർക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.