മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിനു ശേഷം നസ്ലിനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ്’ ടീസർ എത്തി. സിനിമ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവന്റെ കഥയാണ് ചിത്രം പറയുന്നത്.
നസ്ലിന് പുറമേ സംഗീത് പ്രതാപ്, ഷറഫുദ്ദീന് എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. മലയാള സിനിമയിലെ നിരവധി താരങ്ങൾ കാമിയോ റോളുകൾ ചിത്രത്തിൽ വരുന്നുണ്ട്.
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മിക്കുന്നു. മോളിവുഡ് ടൈംസിനു ശേഷം മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്ന തരുൺ മൂർത്തി ചിത്രം അതിമനോഹരമാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത വലിയ പ്രോജക്ട്.
തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. കാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത്, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിന് രാജ് അരോള്‍ & അഭിനവ് സുന്ദർ നായക് , സൗണ്ട് ഡിസൈന്‍ & മിക്സിംഗ്: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ഷന്‍: ആശിഖ് എസ്., കോസ്റ്റും: മാഷര്‍ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്:സുധര്‍മന്‍ വള്ളിക്കുന്ന്, ഫിനാന്‍സ് കണ്ട്രോളര്: ശിവകുമാര്‍.
ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, വിഎഫ്എക്സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്:ശ്രീക് വാരിയര്‍, മോഷന്‍ ഗ്രാഫിക്സ്: ജോബിന് ജോസഫ്, പി.ആര്.ഒ: എ.എസ്. ദിനേശ്, സ്റ്റില്‍സ്:ബോയക്, ഡിസൈന്‍സ്:യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റര്‍ടൈന്‍മെന്റ്. ജൂൺ അഞ്ചിന് ചിത്രം പ്രദർശനത്തിനെത്തും.
Tags : Mollywood Times Naslen Abhinav Sunder Ashiq Usman