Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Athimanoharam

പോ​ലീ​സ് വേ​ഷ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ; അ​തി​മ​നോ​ഹ​രം ചി​ത്രീ​ക​ര​ണ​ത്തി​ന് നി​ബ​ന്ധ​ന​ക​ളോ​ടെ ശ​ബ​രി​മ​ല​യി​ൽ തു​ട​ക്കം  

ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന അ​തി​മ​നോ​ഹ​രം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പ​മ്പ​യി​ലും നി​ല​യ്ക്ക​ലി​ലും ആ​രം​ഭി​ച്ചു. സ​ന്നി​ധാ​നം ഉ​ൾ​പ്പെ​ടു​ന്ന പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ൽ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് വ​നം​വ​കു​പ്പ് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല​വി​ധി നേ​ടു​ക​യാ​യി​രു​ന്നു. പ​മ്പ, നി​ല​യ്ക്ക​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ബ​ന്ധ​ന​ക​ളോ​ടെ ചി​ത്രീ​ക​ര​ണം ന​ട​ത്താ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ചി​ത്രീ​ക​ര​ണം ഭ​ക്ത​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലാ​ക​രു​തെ​ന്നും വ​നം, വ​ന്യ​ജീ​വി, പ​രി​സ്ഥി​തി എ​ന്നി​വ​യ്ക്ക് യാ​തൊ​രു കോ​ട്ട​വും ഉ​ണ്ടാ​ക​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് മേ​ഖ​ല​യി​ൽ ചി​ത്രീ​ക​ര​ണം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം നി​ബ​ന്ധ​ന​ക​ളോ​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കാ​മെ​ന്ന് റാ​ന്നി ഡി​എ​ഫ്ഒ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് കോ‌‌​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

Movies

ചി​ല​ത് ഞ​ങ്ങ​ളു​ടെ പ്ലാ​നു​ക​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട് എ​ന്ന​ത് സ​ത്യ​മാ​ണ്, എ​ന്നാ​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ത്ത​രു​ത്: തു​റ​ന്ന​ടി​ച്ച് ത​രു​ൺ മൂ​ർ​ത്തി  

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന​അ​തി​മ​നോ​ഹ​ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​ച്ചെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി.

ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ചി​ല ആ​ശ​ങ്ക​ക​ൾ ഉ​ള്ള​തി​നാ​ൽ ചി​ത്രീ​ക​ര​ണം നി​ര്‍​ത്തി​വ​ച്ചെ​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ത​രു​ൺ മൂ​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

‘തി​ര​ക്ക​ഥ​യി​ലെ ക​ൺ​ഫ്യൂ​ഷ​ൻ കാ​ര​ണം അ​തി​മ​നോ​ഹ​രം സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് നി​ർ​ത്തി​വ​ച്ചു എ​ന്ന രീ​തി​യി​ൽ വ​രു​ന്ന ഓ​ൺ​ലൈ​ൻ വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച് ഒ​രു​പാ​ട് സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളും എ​നി​ക്ക് വ​രു​ന്നു​ണ്ട്.

ഈ ​പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തി​ക​ച്ചും വ്യാ​ജ​മാ​ണ്. ക​ഴി​ഞ്ഞ 78 ദി​വ​സ​ങ്ങ​ളാ​യി ഞ​ങ്ങ​ൾ തൊ​ടു​പു​ഴ​യി​ൽ തു​ട​ർ​ച്ച​യാ​യി ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ്. മ​ഴ​യും മോ​ശം കാ​ലാ​വ​സ്ഥ​യും ഞ​ങ്ങ​ളു​ടെ ചി​ല പ്ലാ​നു​ക​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട് എ​ന്ന​ത് സ​ത്യ​മാ​ണ്. എ​ന്നാ​ൽ ആ ​പ്ര​തി​സ​ന്ധി​ക​ളെ​യെ​ല്ലാം അ​തി​ജീ​വി​ച്ച്, ക​ടു​ത്ത ആ​വേ​ശ​ത്തോ​ടെ​യും പോ​സി​റ്റി​വി​റ്റി​യോ​ടെ​യും ത​ന്നെ​യാ​ണ് ഞ​ങ്ങ​ളു​ടെ ടീം ​മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

വ്യ​ക്തി​പ​ര​മാ​യ ലൈ​ക്കി​നും ക​മ​ന്‍റു​ക​ൾ​ക്കും റീ​ച്ചി​നും വേ​ണ്ടി ഇ​ത്ത​രം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​ക​ൾ ച​മ​യ്ക്ക​രു​ത്. ഞ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന എ​ല്ലാ പ്രേ​ക്ഷ​ക​ർ​ക്കും ന​ന്ദി,’ ത​രു​ൺ മൂ​ർ​ത്തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.  

 

Movies

അ​തി​മ​നോ​ഹ​രം; മോ​ഹ​ൻ​ലാ​ൽ-​ത​രു​ൺ മൂ​ർ​ത്തി ചി​ത്ര​ത്തി​ന് പേ​രി​ട്ടു

തു​ട​രു​മി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് പേ​രി​ട്ടു. അ​തി​മ​നോ​ഹ​രം എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. 

മ​ല​യ്ക്ക് പോ​കു​ന്ന സ്വാ​മി​മാ​ർ​ക്കി​ട​യി​ൽ പോ​ലീ​സ് വേ​ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ടി. ​എ​സ്. ല​വ് ലാ​ജ​ന്‍റെ ഫ​സ്റ്റ് ലു​ക്കോ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ടി.​എ​സ്. ലൗ​ലാ​ജ​ൻ എ​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മീ​ര ജാ​സ്മി​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി.

തു​ട​രും സി​നി​മ​യി​ലെ പ​ല അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ഈ ​സി​നി​മ​യി​ലും ആ​വ​ർ​ത്തി​ക്കു​ന്നു. തു​ട​രും ഉ​ൾ​പ്പെ​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ൾ​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച ഷാ​ജി കു​മാ​റാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

സം​ഗീ​തം ജേ​ക്‌​സ് ബി​ജോ​യ്, സ​ഹ​സം​വി​ധാ​നം ബി​നു പ​പ്പു, എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ര്‍​ഷ​ന്‍, സൗ​ണ്ട് ഡി​സൈ​ൻ വി​ഷ്ണു ഗോ​വി​ന്ദ്, ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ ഗോ​കു​ല്‍​ദാ​സ്, കോ​സ്റ്റും മ​ഷാ​ര്‍ ഹം​സ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ധ​ര്‍​മ​ന്‍, ര​ച​ന ര​തീ​ഷ് ര​വി, മേ​ക്ക​പ്പ് റോ​ണെ​ക്‌​സ് സേ​വി​യ​ര്‍.

 

Latest News

Corehub Up