x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത് വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​വും തെ​റ്റി​ദ്ധാ​ര​ണ​യും ഉ​ണ്ടാ​ക്കു​ന്നു; വ്യാ​ജ പോ​സ്റ്റ​റി​ൽ ത​രു​ണ്‍ മൂ​ർ​ത്തി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 23, 2026 09:47 AM IST | Updated: November 23, 2026 09:47 AM IST

തരുൺ മൂർത്തി

അ​തി​മ​നോ​ഹ​രം സി​നി​മ​യു​ടേ​തെ​ന്ന പേ​രി​ൽ തി​യ​റ്റ​റു​ക​ളി​ൽ വ​ച്ചി​രി​ക്കു​ന്ന വ്യാ​ജ പോ​സ്റ്റ​റി​നെ​തി​രെ സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി. പ്രൊ​ഡ​ക്‌​ഷ​ൻ ടീ​മി​ന്‍റെ അ​റി​വോ അ​നു​മ​തി​യോ ഇ​ല്ലാ​തെ നി​ർ​മി​ക്കു​ന്ന ഇ​ത്ത​രം ഫാ​ൻ മെ​യ്ഡ് പോ​സ്റ്റ​റു​ക​ൾ ആ​ളു​ക​ളു​ടെ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​മെ​ന്ന് ത​രു​ണ്‍ വ്യ​ക്ത​മാ​ക്കു​ന്നു.

‘‘ഒ​രു ക്രി​യേ​റ്റ​ർ എ​ന്ന നി​ല​യി​ൽ, ആ​രാ​ധ​ക​ർ ‍ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​മോ​ഷ​നു​ക​ൾ ആ​ളു​ക​ളി​ൽ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​വും തെ​റ്റി​ദ്ധാ​ര​ണ​യും ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് പ​റ​യാ​തെ വ​യ്യ. പ്രൊ​ഡ​ക്ഷ​ൻ ടീ​മി​ന്‍റെ അ​റി​വോ അ​നു​മ​തി​യോ ഇ​ല്ലാ​തെ, പ്ര​ത്യേ​കി​ച്ചും നി​ർ​മാ​ണ​ക്ക​മ്പ​നി​യു​ടെ ലോ​ഗോ​യും സം​വി​ധാ​യ​ക​ന്‍റെ പേ​രും വ​ച്ച് ഫാ​ൻ-​മെ​യ്ഡ് സ്റ്റാ​ൻ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ അ​നാ​വ​ശ്യ​മാ​യ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ വ​ഴി​വ​യ്ക്കൂ.

സി​നി​മ​യു​ടെ സ്വ​ഭാ​വ​ത്തി​നും അ​തി​ന്‍റെ യ​ഥാ​ർ​ത്ഥ മൂ​ഡി​നും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലു​ള്ള ഔ​ദ്യോ​ഗി​ക അ​പ്‌​ഡേ​റ്റു​ക​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ നി​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ എ​ന്‍റെ ക്രി​യേ​റ്റീ​വ് ടീ​മും പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സും, അ​തി​ലു​പ​രി ലാ​ലേ​ട്ട​ന്‍റെ യ​ഥാ​ർ​ഥ ആ​രാ​ധ​ക​രും ചേ​ർ​ന്നൊ​രു ടീ​മാ​യി ത​ന്നെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വ​ലി​യൊ​രു മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തോ​ടെ​യും ടെ​ൻ​ഷ​നോ​ടെ​യു​മാ​ണ് ഞാ​ൻ ഇ​ത് വീ​ണ്ടും ഓ​ർ​മി​പ്പി​ക്കു​ന്ന​ത്; കാ​ര​ണം, ന​മ്മ​ൾ മ​ന​സി​ൽ ക​ണ്ട അ​തേ തീ​വ്ര​ത​യോ​ടെ ത​ന്നെ പ്രേ​ക്ഷ​ക​ർ ഈ ​ചി​ത്രം തി​യ​റ്റ​റി​ൽ അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് എ​നി​ക്ക് അ​ത്ര​യേ​റെ ആ​ഗ്ര​ഹ​മു​ണ്ട്.

‘അ​തി​മ​നോ​ഹ​രം’ ഒ​രു ഫാ​മി​ലി ഡ്രാ​മ​യാ​ണ്, ഒ​പ്പം പൊ​ലി​സ് പ്രൊ​സീ​ഡ്ര​ൽ രീ​തി​ക​ളും ഇ​തി​ൽ തു​ല്യ​പ്രാ​ധാ​ന്യ​ത്തോ​ടെ ഇ​ഴ​ചേ​ർ​ന്നി​രി​ക്കു​ന്നു.

അ​തു​കൊ​ണ്ട് ദ​യ​വാ​യി ഞ​ങ്ങ​ളു​ടെ പ​ദ്ധ​തി​ളെ മാ​നി​ക്ക​ണ​മെ​ന്നും, ഞ​ങ്ങ​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത രീ​തി​യി​ൽ ത​ന്നെ പ്ര​മോ​ഷ​നു​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ്നേ​ഹ​ത്തോ​ടെ അ​ഭ്യ​ർ​ഥി​ക്കു​ന്നു. പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റ്റ​വും മി​ക​ച്ചൊ​രു സി​നി​മാ​നു​ഭ​വം സ​മ്മാ​നി​ക്കാ​ൻ ന​മു​ക്ക് ഒ​രു​മി​ച്ച് കൈ​കോ​ർ​ക്കാം.’’​ത​രു​ൺ മൂ​ർ​ത്തി​യു​ടെ വാ​ക്കു​ക​ൾ.

തു​ട​രും എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം മോ​ഹ​ൻ​ലാ​ലും ത​രു​ൺ മൂ​ർ​ത്തി​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണ് ‘അ​തി​മ​നോ​ഹ​രം’. ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ചി​ത്രം ക്രി​സ്മ​സ് റി​ലീ​സാ​യാ​കും തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക. ഡി​സം​ബ​ർ ര​ണ്ടി​ന് സി​നി​മ​യു​ടെ ആ​ദ്യ ടീ​സ​ർ എ​ത്തും.

Tags : athimanoharam Tharun Moorthy athimanoharam movie cinema malayalam movie

Recent News

Corehub Up