Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Athimanoharam Movie

ടി.​എ​സ്. ലൗ​ല​ജ​ൻ ഡി​സം​ബ​ർ 24-ന് ​ചാ​ർ​ജെ​ടു​ക്കും

സ​ബ് ഇ​ൻ​സ്പ​ക്ടു​ടെ ഔ​ദ്യോ​ഗി​ക വേ​ഷ​ത്തി​ൽ ഒ​രു കൈ​യി​ൽ ബാ​ഗും മ​റു കൈ​യി​ൽ ഹെ​ൽ​മ​റ്റു​മാ​യി വീ​ട്ടി​ൽ നി​ന്ന് ഡ്യൂ​ട്ടി​ക്കാ​യി എ​ത്തു​ന്ന ഒ​രു സാ​ധാ​ര​ണ പൊ​ലി​സു​കാ​ര​നാ​യി മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന അ​തി​മ​നോ​ഹ​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ഡി​സം​ബ​ർ ഇ​രു​പ​ത്തി​നാ​ലി​ന് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പോ​സ്റ്റ​റാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ലൗ​ല​ജ​ൻ എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക​വും വ്യ​ക്തി​പ​ര​വു​മാ​യ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​ന്ന സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ജ​ന​പ്രി​യ കൂ​ട്ടു​കെ​ട്ടാ​യ മോ​ഹ​ൻ​ലാ​ൽ-​മീ​രാ ജാ​സ്മി​ൻ ജോ​ഡി ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്.

'തു​ട​രും' എ​ന്ന വ​ൻ വി​ജ​യ​ത്തി​ന് ശേ​ഷം ത​രു​ൺ മൂ​ർ​ത്തി​യും മോ​ഹ​ൻ​ലാ​ലും വീ​ണ്ടും കൈ​കോ​ർ​ക്കു​മ്പോ​ൾ വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് സി​നി​മാ​സ്വാ​ദ​ക​ർ.

ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ നി​ർ​മി​ക്കു​ന്ന ആ​ദ്യ മോ​ഹ​ൻ​ലാ​ൽ ചി​ത്രം കൂ​ടി​യാ​ണി​ത്. ലാ​ലു അ​ല​ക്സ്, മ​നോ​ജ് കെ. ​ജ​യ​ൻ, ജ​ഗ​ദീ​ഷ്, ഇ​ർ​ഷാ​ദ്, സു​ധീ​ഷ്, പ്ര​മോ​ദ് വെ​ളി​യ​നാ​ട് തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

'ഇ​ഷ്ക്', 'ആ​ല​പ്പു​ഴ ജിം​ഖാ​ന' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ര​തീ​ഷ് ര​വി​യാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഷാ​ജി കു​മാ​ർ ഛായാ​ഗ്ര​ഹ​ണ​വും ജേ​ക്സ് ബി​ജോ​യ് സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

ബി​നു പ​പ്പു സ​ഹ​സം​വി​ധാ​യ​ക​നാ​യ ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റി​ങ് ഷെ​ഫീ​ഖ് വി.​ബി​യും സൗ​ണ്ട് ഡി​സൈ​ൻ വി​ഷ്ണു ഗോ​വി​ന്ദു​മാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം: ഷാ​ജി​കു​മാ​ർ, സം​ഗീ​തം: ജേ​ക്സ് ബി​ജോ​യ്, സ​ഹ​സം​വി​ധാ​നം: ബി​നു പ​പ്പു, എ​ഡി​റ്റിം​ഗ്: വി​വേ​ക് ഹ​ർ​ഷ​ൻ, സൗ​ണ്ട് ഡി​സൈ​ൻ: വി​ഷ്ണു ഗോ​വി​ന്ദ്, ക​ലാ​സം​വി​ധാ​നം: ഗോ​കു​ൽ​ദാ​സ്, കോ​സ്റ്റും: മ​ഷാ​ർ ഹം​സ, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വി​യ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: സു​ധ​ർ​മ​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

Latest News

Corehub Up