ചിത്രത്തിന്റെ പോസ്റ്റർ
ചിൽ എന്ന നായ്ക്കുട്ടിയെ പ്രധാന കഥാപാത്രമാക്കി സുജൻ അരോമൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഖുശ്പുഎന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരാജ് വെഞ്ഞാറമൂട് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറക്കി.
ബൈജു ക്രിയേഷൻസിന്റെ ബാനറിൽ സിന്തൈ വിജയൻ കഥയെഴുതി നിർമ്മിക്കുന്ന ഈ ഹൊറർ കോമഡി ഡ്രാമ ചിത്രം വ്യത്യസ്തമായ പ്രമേയവും അവതരണശൈലിയും കൊണ്ട് ഏറേ ശ്രദ്ധേയമാകും.
"ഖുശ്പു" എന്ന ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ചിൽ എന്ന നായ്ക്കുട്ടിയുടെ സാന്നിധ്യമാണ്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശത്തുനിന്ന് അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ചിൽ ഈ സിനിമയിലെ പ്രധാന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു.
ദുരന്തഭൂമിയിൽ നിന്ന് കണ്ടെത്തിയ ചില്ലിനെ ഷാജി ബാലരാമപുരം, ജിഗേഷ് സുകുമാർ, ബിജോയ് എന്നിവരുടെ തീവ്രമായ പരിശീലനത്തിലൂടെയാണ് സിനിമയിലെ കഥാപാത്രമായി ഒരുക്കിയിരിക്കുന്നത്. ഒരു തെരുവുനായയുടെ അതിജീവനവും സിനിമയിലേക്കുള്ള യാത്രയും ചിത്രത്തിന് വേറിട്ടൊരു കൗതുകം നൽകുന്നു.
യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ ശ്രമിക്കുന്ന ഒരു സംഘം സുഹൃത്തുക്കളുടെ വ്യത്യസ്തമായ കഥയാണ് ‘ഖുശ്പു’ പറയുന്നത്. ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന രസകരവും അപ്രതീക്ഷിതവുമായ സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
ഹൊററും നർമ്മവും സസ്പെൻസും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജാഫർ ഇടുക്കി, ഷാലു റഹീം, ഡയാന ഹമീദ്, ചിത്ര നായർ, സിനി കോലത്തുകര, പൂജ റാം, അൻവർ ഷെരീഫ്, നിർമൽ പാലാഴി, പ്രമോദ് വെളിയനാട്, അമൽ രാജ്ദേവ്, അനീഷ് ദാർ, ഷിബു ലാപ്പൻ, അനു ആനന്ദൻ തുടങ്ങിയ പ്രമുഖരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോ-പ്രൊഡ്യൂസർ- ജിനേഷ്, ഛായാഗ്രഹണം- റെജിൻ സാന്റോ, എഡിറ്റിംഗ്- കാച്ചപ്പിള്ളി ആന്റേഴ്സ്, ആർട്ട്-സിബി അമരാവിള, സൗണ്ട് ഡിസൈൻ ആന്റ് ഫൈനൽ മിക്സിംഗ്-അഭിരാം യു.ബി., സംഗീതം- അഫ്സൽ യൂസഫ്, ദിനു മോഹൻ, സമദ് പ്രിയദർശിനി, സുജൻ അരോമൽ, ഒറിജിനൽ സ്കോർ- വില്യം ഫ്രാൻസിസ്. ഗാനരചന-ദിനു മോഹൻ,സുജൻ അരോമൽ, മേക്കപ്പ്-രതീഷ് രവി, കോസ്റ്റ്യൂംസ്-ഗോപൻ വികൃതി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനു ശ്രീധർ, അസോസിയേറ്റ് ഡയറക്ടർ- അനുരാജ് മേടയിൽ, പ്രൊഡക്ഷൻ കൺട്രോളർ-സഫി ആയൂർ, ഗായകർ-വൈക്കം വിജയലക്ഷ്മി,നജീം അർഷാദ്,റിനു റസാഖ്,നിഹാസ് ഷംനാദ്,ഷിനു എസ് കെ,ജ്യോത്സ്ന ജോസ് അരക്കൽ, സുദർശൻ സുകുമാരൻ. കളറിസ്റ്റ്-ജോജി ഡി പറക്കൽ, എ ഐ ആന്റ് വി എഫ് എക്സ്- ഫിൽമിയോൺ പ്രൊഡക്ഷൻസ്, സ്റ്റുഡിയോ-സൗത്ത് സ്റ്റുഡിയോസ്,കൊച്ചി,സ്റ്റിൽസ്-ബിനാസ് നാസർ,ഡിസൈൻ- ഡാവിഞ്ചി സ്റ്റുഡിയോ. പി ആർ ഒ-എ.എസ്. ദിനേശ്, മനു ശിവൻ.
Tags : kushpu kushpu movie jaffar idukki cinema malayalam movie first look