Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Look

ഫ​സ്റ്റ് ലു​ക്കി​ൽ ത​ന്നെ തി​ള​ങ്ങി 'ഖു​ശ്പു'  

ചി​ൽ എ​ന്ന നാ​യ്ക്കു​ട്ടി​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി സു​ജ​ൻ അ​രോ​മ​ൽ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഖു​ശ്പു​എ​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ പു​റ​ത്തി​റ​ക്കി.

ബൈ​ജു ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സി​ന്തൈ വി​ജ​യ​ൻ ക​ഥ​യെ​ഴു​തി നി​ർ​മ്മി​ക്കു​ന്ന ഈ ​ഹൊ​റ​ർ കോ​മ​ഡി ഡ്രാ​മ ചി​ത്രം വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​വും അ​വ​ത​ര​ണ​ശൈ​ലി​യും കൊ​ണ്ട് ഏ​റേ ശ്ര​ദ്ധേ​യ​മാ​കും.

"ഖു​ശ്പു" എ​ന്ന ചി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്ന് ചി​ൽ എ​ന്ന നാ​യ്ക്കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​മാ​ണ്. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ പ്ര​ദേ​ശ​ത്തു​നി​ന്ന് അ​തി​ജീ​വി​ച്ച് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ചി​ൽ ഈ ​സി​നി​മ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.

ദു​ര​ന്ത​ഭൂ​മി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ ചി​ല്ലി​നെ ഷാ​ജി ബാ​ല​രാ​മ​പു​രം, ജി​ഗേ​ഷ് സു​കു​മാ​ർ, ബി​ജോ​യ് എ​ന്നി​വ​രു​ടെ തീ​വ്ര​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു തെ​രു​വു​നാ​യ​യു​ടെ അ​തി​ജീ​വ​ന​വും സി​നി​മ​യി​ലേ​ക്കു​ള്ള യാ​ത്ര​യും ചി​ത്ര​ത്തി​ന് വേ​റി​ട്ടൊ​രു കൗ​തു​കം ന​ൽ​കു​ന്നു.

യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ നേ​ടാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു സം​ഘം സു​ഹൃ​ത്തു​ക്ക​ളു​ടെ വ്യ​ത്യ​സ്ത​മാ​യ ക​ഥ​യാ​ണ് ‘ഖു​ശ്പു’ പ​റ​യു​ന്ന​ത്. ഇ​വ​രു​ടെ ജീ​വി​ത​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ര​സ​ക​ര​വും അ​പ്ര​തീ​ക്ഷി​ത​വു​മാ​യ സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്രം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

ഹൊ​റ​റും ന​ർ​മ്മ​വും സ​സ്പെ​ൻ​സും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജാ​ഫ​ർ ഇ​ടു​ക്കി, ഷാ​ലു റ​ഹീം, ഡ​യാ​ന ഹ​മീ​ദ്, ചി​ത്ര നാ​യ​ർ, സി​നി കോ​ല​ത്തു​ക​ര, പൂ​ജ റാം, ​അ​ൻ​വ​ർ ഷെ​രീ​ഫ്, നി​ർ​മ​ൽ പാ​ലാ​ഴി, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, അ​മ​ൽ രാ​ജ്ദേ​വ്, അ​നീ​ഷ് ദാ​ർ, ഷി​ബു ലാ​പ്പ​ൻ, അ​നു ആ​ന​ന്ദ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

കോ-​പ്രൊ​ഡ്യൂ​സ​ർ- ജി​നേ​ഷ്, ഛായാ​ഗ്ര​ഹ​ണം- റെ​ജി​ൻ സാ​ന്‍റോ, എ​ഡി​റ്റിം​ഗ്- കാ​ച്ച​പ്പി​ള്ളി ആ​ന്‍റേ​ഴ്സ്, ആ​ർ​ട്ട്-​സി​ബി അ​മ​രാ​വി​ള, സൗ​ണ്ട് ഡി​സൈ​ൻ ആ​ന്‍റ് ഫൈ​ന​ൽ മി​ക്സിം​ഗ്-​അ​ഭി​രാം യു.​ബി., സം​ഗീ​തം- അ​ഫ്സ​ൽ യൂ​സ​ഫ്, ദി​നു മോ​ഹ​ൻ, സ​മ​ദ് പ്രി​യ​ദ​ർ​ശി​നി, സു​ജ​ൻ അ​രോ​മ​ൽ, ഒ​റി​ജി​ന​ൽ സ്കോ​ർ- വി​ല്യം ഫ്രാ​ൻ​സി​സ്. ഗാ​ന​ര​ച​ന-​ദി​നു മോ​ഹ​ൻ,സു​ജ​ൻ അ​രോ​മ​ൽ, മേ​ക്ക​പ്പ്-​ര​തീ​ഷ് ര​വി, കോ​സ്റ്റ്യൂം​സ്-​ഗോ​പ​ൻ വി​കൃ​തി,ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​വി​നു ശ്രീ​ധ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- അ​നു​രാ​ജ് മേ​ട​യി​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​സ​ഫി ആ​യൂ​ർ, ഗാ​യ​ക​ർ-​വൈ​ക്കം വി​ജ​യ​ല​ക്ഷ്മി,ന​ജീം അ​ർ​ഷാ​ദ്,റി​നു റ​സാ​ഖ്,നി​ഹാ​സ് ഷം​നാ​ദ്,ഷി​നു എ​സ് കെ,​ജ്യോ​ത്സ്ന ജോ​സ് അ​ര​ക്ക​ൽ, സു​ദ​ർ​ശ​ൻ സു​കു​മാ​ര​ൻ. ക​ള​റി​സ്റ്റ്-​ജോ​ജി ഡി ​പ​റ​ക്ക​ൽ, എ ​ഐ ആ​ന്‍റ് വി ​എ​ഫ് എ​ക്സ്- ഫി​ൽ​മി​യോ​ൺ പ്രൊ​ഡ​ക്ഷ​ൻ​സ്, സ്റ്റു​ഡി​യോ-​സൗ​ത്ത് സ്റ്റു​ഡി​യോ​സ്,കൊ​ച്ചി,സ്റ്റി​ൽ​സ്-​ബി​നാ​സ് നാ​സ​ർ,ഡി​സൈ​ൻ- ഡാ​വി​ഞ്ചി സ്റ്റു​ഡി​യോ. പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്, മ​നു ശി​വ​ൻ.

Movies

'ഒ​രു മു​ഖ​ത്തി​നു​ള്ളി​ൽ മ​റ്റൊ​രു മു​ഖം'; ഉ​ർ​വ​ശി​യും ജോ​ജു​വും ഒ​ന്നി​ക്കു​ന്ന ആ​ശ ഫ​സ്റ്റ്ലു​ക്ക്

ഉ​ർ​വ​ശി​യും ജോ​ജു ജോ​ർ​ജും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന ആ​ശ​യു​ടെ റി​ലീ​സ് അ​നൗ​ൺ​സ്‌​മെ​ന്‍റ് പോ​സ്റ്റ​ർ പു​റ​ത്ത്.

ഉ​ർ​വ​ശി​യു​ടേ​യും ജോ​ജു​വി​ന്‍റെ​യും പാ​തി മു​ഖ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്. ദു​രൂ​ഹ​ത​യും ആ​കാം​ക്ഷ​യും നി​റ​യ്ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യൊ​രു ഡി​സൈ​നി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പോ​സ്റ്റ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നാ​യി​ക​യു​ടെ മു​ഖം പാ​തി മ​റ​യു​മ്പോ​ൾ അ​തി​നു​ള്ളി​ൽ നി​ന്നും നാ​യ​ക​ന്‍റെ പ​കു​തി മു​ഖം വെ​ളി​പ്പെ​ടു​ന്ന ദൃ​ശ്യം പോ​സ്റ്റ​റി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്.

ഇ​രു ക​ഥാ​പാ​ത്ര​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​ത്തെ​യോ അ​ല്ലെ​ങ്കി​ൽ ക​ഥ​യി​ലെ പ്ര​ധാ​ന സ​സ്‌​പെ​ൻ​സി​നെ​യോ ആ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. ഐ​ശ്വ​ര്യ ല​ക്ഷ്മി, വി​ജ​യ​രാ​ഘ​വ​ൻ, 'പ​ണി' ഫെ​യിം ര​മേ​ഷ് ഗി​രി​ജ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്.

അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം വി​നാ​യ​ക അ​ജി​ത് ആ​ണ് നി​ർ​മി​ക്കു​ന്ന​ത്. പൊ​ൻ​മാ​ൻ, ഗ​ഗ​ന​ചാ​രി, ബാ​ന്ദ്ര, മ​ദ​നോ​ത്സ​വം, സ​ർ​ക്കീ​ട്ട് തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ സി​നി​മ​ക​ൾ​ക്ക് ശേ​ഷം അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്റേ​താ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് ആ​ശ.

സി​നി​മ​യു​ടെ ടൈ​റ്റി​ൽ ലു​ക്ക് പോ​സ്റ്റ​റും അ​ടു​ത്തി​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ന​ടി ഉ​ർ​വ​ശി​യു​ടെ വേ​റി​ട്ട വേ​ഷ​പ്പ​ക​ർ​ച്ച​യു​മാ​യി ആ​ശ​യു​ടെ ഫ​സ്റ്റ് ലു​ക്ക് അ​ടു​ത്തി​ടെ പു​റ​ത്തു​വി​ട്ടി​രു​ന്ന​ത് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ചി​ത്രം ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ സ​ഫ​ർ സ​ന​ലാ​ണ്. ജോ​ജു ജോ​ർ​ജ്ജും ര​മേ​ഷ് ഗി​രി​ജ​യും സ​ഫ​ർ സ​ന​ലും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ഒ​രു​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം: മ​ധു നീ​ല​ക​ണ്ഠ​ൻ, എ​ഡി​റ്റ​ർ: ഷാ​ൻ മു​ഹ​മ്മ​ദ്, സം​ഗീ​തം: ഗോ​വി​ന്ദ് വ​സ​ന്ത, സൗ​ണ്ട് ഡി​സൈ​ൻ ആ​ൻ​ഡ് സി​ങ്ക് സൗ​ണ്ട്: അ​ജ​യ​ൻ അ​ടാ​ട്ട്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: വി​വേ​ക് ക​ള​ത്തി​ൽ, മേ​ക്ക​പ്പ്: ഷ​മീ​ർ ഷാം, ​കോ​സ്റ്റ്യൂം: സു​ജി​ത്ത് സി.​എ​സ്, സ്റ്റ​ണ്ട്: ദി​നേ​ഷ് സു​ബ്ബ​രാ​യ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ഷ​ബീ​ർ മാ​ല​വ​ട്ട​ത്ത്, ചീ​ഫ് അ​സോ​സി​യേ​റ്റ്: ര​തീ​ഷ് പി​ള്ള, അ​സ്സോ​സി​യേ​റ്റ്‌​സ്: ജി​ജോ ജോ​സ്, ഫെ​ബി​ൻ എം ​സ​ണ്ണി, അ​സോ. ക്യാ​മ​റ : ബി​നു, സൗ​ണ്ട് മി​ക്‌​സി​ങ്ങ്: ത​പ​സ് നാ​യ​ക്, ഡി ​ഐ: ക​ള​ർ പ്ലാ​ന​റ്റ് സ്റ്റു​ഡി​യോ​സ്, ക​ള​റി​സ്റ്റ്: ശ്രീ​ക് വാ​ര്യ​ർ, വി ​എ​ഫ് എ​ക്‌​സ് : മെ​രാ​കി, സ്റ്റി​ൽ​സ്: അ​നൂ​പ് ചാ​ക്കോ, ഡി​സൈ​ൻ​സ്: യെ​ല്ലോ​ടൂ​ത്ത്‌​സ്, പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

 

 

 

 

Movies

രാ​മാ​യ​ണ മാ​സാ​രം​ഭ​ത്തി​ൽ രാ​മ​ർ​കൂ​ത്ത് ഫ​സ്റ്റ് ലു​ക്ക്  

ശ്രീ​രാ​മ ച​രി​തം ആ​ടി​യും പാ​ടി​യും അ​വ​ത​രി​പ്പി​ക്കു​ന്ന അ​ട്ട​പ്പാ​ടി​യി​ലെ മ​ൺ​മ​റ​യു​ന്ന ഗോ​ത്ര പൈ​തൃ​ക ക​ലാ​രൂ​പ​മാ​യ രാ​മ​ർ​കൂ​ത്ത് ആ​സ്പ​ദ​മാ​ക്കി വി​ജീ​ഷ് മ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന ഡോ​ക്യു​ഫി​ക്‌​ഷ​ൻ മൂ​വി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ, പ​ത്മ​ശ്രീ കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി, മൗ​ന​യോ​ഗി സ്വാ​മി ഹ​രി​നാ​രാ​യ​ണ​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

അ​ന​ശ്വ​ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് നി​ർ​മി​ച്ച് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ചി​ത്ര​ത്തി​ൽ രാ​മ​ർ​കൂ​ത്ത് ക​ലാ​കാ​ര​നാ​യ പൊ​ന്ന​ൻ ര​ങ്ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ര​മ​ട ജ​യ​ൻ, വി​നോ​ദ് ഊ​ത്തു​കു​ഴി, മ​രു​ത​ൻ തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം അ​ട​പ്പാ​ടി​യി​ലെ ക​ലാ​കാ​ര​ൻ​മാ​രും അ​ണി​നി​ര​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം-​ഭ​വി ഭാ​സ്‌​ക്ക​ർ,എ​ഡി​റ്റിം​ഗ്-​ബി. ലെ​നി​ൻ, സൗ​ണ്ട് ഡി​സൈ​ന​ർ-​ഗ​ണേ​ഷ് മാ​രാ​ർ, ക​ലാ​സം​വി​ധാ​നം-​ശ്രീ​രാ​ഗ് ക​ർ​മ, മേ​ക്ക​പ്പ്-​ശ​ശി കാ​ട്ട​ക​മ്പാ​ൽ, സ​ഹ​സം​വി​ധാ​നം-​ശ​ര​ത്ത് ബാ​ബു, പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജ​ർ-​കെ ബി, ​രാ​മ​ദാ​സ് അ​ട്ട​പ്പാ​ടി, സ​ജീ​വ​ൻ ന​മ്പി​യ​ത്ത്, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

ക​രി​മ്പ​ടം ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ

അ​ന​സ് സൈ​നു​ദ്ദീ​ൻ, തീ​ർ​ഥ ഹ​രി​ദേ​വ്, ജെ​സ​ൻ ജോ​സ​ഫ്, അ​നീ​ഷ് പൊ​ന്ന​പ്പ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അം​ലാ​ദ് ജ​ലീ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ക​രി​മ്പ​ടം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.

സു​നി​ൽ സി.​പി, വി​വേ​കാ​ന​ന്ദ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ല ആ​യൂ​ർ, അ​ജ​യ​ൻ അ​ഞ്ച​ൽ, ശ​രി​ക സ്റ്റാ​ലി​ൻ, ജീ​വ​ൻ ന​വോ​ദ​യ, സ​നോ​ജ് ന​ട​യി​ൽ, ജി​ബി​ൻ ജോ​യ്, അ​നീ​ഷ് വി. ​ശി​വ​ദാ​സ്, ഷി​ബി​ന അ​മീ​ർ​ജാ​ൻ, അ​മ്മ​വീ​ട്ടി​ൽ രാ​ജേ​ഷ്, ബി​ന്ദു ച​ന്ദ്ര, സാ​വി​ത്രി ചേ​ത്ത​ല്ലൂ​ർ, ര​തീ​ഷ് മീ​ന​ക്ക​ൽ, ശ്രീ​കു​മാ​ർ മാ​ട​വൂ​ർ, സ​ജീ​ന കൊ​ല്ലം, ര​മ്യ മ​നോ​ജ്, അ​ഡ്വ. അ​നി​ൽ​കു​മാ​ർ, സാ​ബു തി​രു​മ​ല, റി​ജാ​സ് കൊ​ല്ലം, ആ​ർ.​കെ. രാ​ജ,അ​ബ്ദു​ൾ ഖാ​ദ​ർ, ബി​നു ബി. ​ച​ന്ദ്ര​ൻ, ഗോ​പ​കു​മാ​ർ അ​ടൂ​ർ, ശ്രീ​ല​ക്ഷ്മി, കാ​ശി​നാ​ഥ് ച​ന്ദ്ര​ൻ. ആ​ർ, എ​ൻ.​കെ. ആ​ർ. മൗ​ലി, സി​ദ്ധാ​ൻ, ആ​ന​ന്ദു തേ​വ​ന്നൂ​ർ, സ​ന്തോ​ഷ് കൊ​ട്ടു​ക്ക​ൽ, ദി​ലീ​പ് ആ​യൂ​ർ, ര​ശ്മി ഹ​രി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

നി​ര​വ​ധി ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം അ​ന​സ് സൈ​നു​ദീ​ൻ എ​ഴു​തു​ന്നു. ശ്രീ​ജി​ത്ത് മ​നോ​ഹ​ര​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. അ​ന​സ് സൈ​നു​ദീ​ൻ, ആ​ര്യ അ​മ്പാ​ട്ട് എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് അ​ന​സ് സൈ​നു​ദീ​ൻ, നി​ഖി​ൽ മാ​ധ​വ് എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു.

ക​ല ആ​ൻ​ഡ്മേ​ക്ക​പ്പ്-​ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ല, വ​സ്ത്രാ​ല​ങ്കാ​രം-​ജേ​ഷ്മ ഷി​നോ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​ൽ അ​മീ​ൻ ഷാ​ജ​ഹാ​ൻ, എ​ഡി​റ്റ​ർ-​സൂ​ര​ജ് പ്ര​ഭ, സ്പെ​ഷ്യ​ൽ ക​ട്ട്സ്-​ഷി​ഫാ​സ് പ​ള്ളി​ക്ക​ൽ,
ബി​ജി​എം-​ശ്രാ​വ​ൺ ക​ലൈ, സൗ​ണ്ട് ഡി​സൈ​ൻ-​ക​രു​ണ് പ്ര​സാ​ദ്, ന​വാ​സ് മ​ജീ​ദ്,ക​ള​റി​സ്റ്റ്-​സു​രേ​ഷ് സി, ​സൗ​ണ്ട് മി​ക്സ്-​രാ​ജേ​ഷ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ-​ആ​രോ​മ​ൽ ച​ന്ദ്ര​ൻ, സ​ബ്ടൈ​റ്റി​ൽ​സ്-​ഗീ​താ​ഞ്ജ​ലി ഹ​രി​കു​മാ​ർ, ഫെ​സ്റ്റി​വ​ൽ ക്യൂ​റേ​ഷ​ൻ ആ​ൻ​ഡ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ സ​പ്പോ​ർ​ട്ട്- ഹ​രി ഗീ​ത സ​ദാ​ശി​വ​ൻ, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ-​ഗോ​വി​ന്ദ് പ്ര​ഭാ​ക​ർ, വി​എ​ഫ്എ​ക്സ്-​അ​ജ​യ് ക്രൂ​സ്, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

സൗ​ര​വ് ഗാം​ഗു​ലി​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​കു​ന്നു; ദാ​ദാ ഫ​സ്റ്റ്ലു​ക്ക്

മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ സൗ​ര​വ് ഗാം​ഗു​ലി​യു​ടെ ജീ​വി​ത​ക​ഥ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി. ദാ​ദാ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് താ​രം രാ​ജ്കു​മാ​ര്‍ റാ​വു ഗാം​ഗു​ലി​യാ​യെ​ത്തു​ന്നു. 

ലോ​ക ക്രി​ക്ക​റ്റി​ന്‍റെ ത​റ​വാ​ടാ​യ ലോ​ർ​ഡ്സി​ലെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്നു​കൊ​ണ്ട് ജ​ഴ്സി​യൂ​രി വീ​ശി​യ സൗ​ര​വ് ഗാം​ഗു​ലി​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണ് ഫ​സ്റ്റ് ലു​ക്ക്.

വി​ക്ര​മാ​ദി​ത്യ മൊ​ത്വാ​നെ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ല​വ് ര​ഞ്ജ​നും ഗു​ൽ​ഷ​ൻ കു​മാ​റും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്നു. ചി​ത്രം അ​ടു​ത്ത വ​ർ​ഷം മേ​യ് 14ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ഇ​ന്ത്യ​യ്ക്കാ​യി 113 ടെ​സ്റ്റു​ക​ളും 311 ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ച താ​ര​മാ​ണ് ഗാം​ഗു​ലി. ഇ​ടം​കൈ​യ​ന്‍ ബാ​റ്റ്‌​സ്മാ​നാ​യ അ​ദ്ദേ​ഹം രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് ക​രി​യ​റി​ല്‍ വി​വി​ധ ഫോ​ര്‍​മാ​റ്റു​ക​ളി​ലാ​യി 18575 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. കൊ​ല്‍​ക്ക​ത്ത​യു​ടെ രാ​ജ​കു​മാ​ര​ന്‍ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഗാം​ഗു​ലി പി​ന്നീ​ട് ബം​ഗാ​ള്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി. പി​ന്നീ​ട് ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

 

 

NRI

അമൃത ഷെർഗില്ലായി അഞ്ജലി; "അമ്രി' ഫസ്റ്റ് ലുക്ക് പുറത്ത്

ബുഡാപെസ്റ്റ്: പ്ര​ശ​സ്ത ചി​ത്ര​കാ​രി അ​മൃ​ത ഷെ​ർ​ഗി​ല്ലി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി മീ​ര നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന "അ​മ്രി' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തു​വി​ട്ടു. ഇ​ന്ത്യ​യി​ലും ഹം​ഗ​റി​യി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സി​നി​മ​യി​ൽ വ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

അ​മൃ​ത ഷെ​ർ​ഗി​ല്ലാ​യി അ​ഞ്ജ​ലി ശി​വ​രാ​മ​ൻ വേ​ഷ​മി​ടു​ന്നു. പ്രി​യ​ങ്ക ചോ​പ്ര, ജ​യ്ദീ​പ് അ​ഹ്ലാ​വ​ത്, ജിം ​സ​ർ​ഭ്, എ​മി​ലി വാ​ട്സ​ൺ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ. ചി​ത്ര​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ കൂ​ടി​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ തു​ട​ക്ക​ത്തി​ൽ ഹം​ഗ​റി, ഫ്രാ​ൻ​സ്, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന അ​മൃ​ത​യു​ടെ ജീ​വി​ത​വും അ​വ​രു​ടെ ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ​രി​ണാ​മ​വു​മാ​ണ് ചി​ത്രം ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ന്‍റെ സി​നി​മ​ക​ളെ സ്വാ​ധീ​നി​ച്ച വ്യ​ക്തി​ത്വ​മാ​ണ് അ​മൃ​ത ഷെ​ർ​ഗി​ല്ലെ​ന്നും ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ ലോ​ക​ത്തി​ന് കാ​ട്ടി​ക്കൊ​ടു​ത്ത അ​വ​രു​ടെ ധീ​ര​മാ​യ ശൈ​ലി​യാ​ണ് ത​ന്നെ ആ​ക​ർ​ഷി​ച്ച​തെ​ന്നും മീ​ര നാ​യ​ർ പ​റ​ഞ്ഞു.

സ്വ​ത്വ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യും ക​ല​യി​ലെ വി​പ്ല​വ​ത്തി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സ​മു​ദ്രി​ക അ​റോ​റ, മൈ​ക്ക​ൽ നോ​സി​ക് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

Movies

ലോ​ക​ത്തി​ലെ ഏ​റ്റ​വും ന​ല്ല നി​റം തേ​ടി​യി​റ​ങ്ങു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ക​ഥ; ഇ​രു​നി​റം ഒ​ടി​ടി​യി​ൽ

സ​മ​കാ​ലി​ക സാ​മൂ​ഹി​ക ചു​റ്റു​പാ​ടി​ൽ നി​ന്ന് ക​ഥ പ​റ​യു​ന്ന ഇ​രു​നി​റം മ​നോ​ര​മ മാ​ക്സ് ഓ​ടി​ടി​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. ലോ​ക​ത്തി​ലെ ഏ​റ്റ​വും ന​ല്ല നി​റം തേ​ടി​യി​റ​ങ്ങു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ക​ഥ. അ​തി​നു​മ​പ്പു​റം ഒ​രു​പാ​ടു കു​ട്ടി​ക ളു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​യാ​ണ് വി​ഷ്ണു കെ. ​മോ​ഹ​ന്‍റെ ര​ച​ന​യി​ൽ ജി​ന്‍റോ തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ഇ​രു​നി​റം.

"ഇ​പ്പോ​ഴും ജാ​തി, നി​റം ചി​ന്ത​ക​ളു​മാ​യി ജീ​വി​ക്കു​ന്ന​വ​രോ​ടാ​ണ് ഈ ​സി​നി​മ സം​സാ​രി​ക്കു​ന്ന​ത്. വെ​ളു​പ്പും ക​റു​പ്പു​മെ​ന്നു വേ​ര്‍​തി​രി​ക്കു​ന്ന ഒ​രു മ​തി​ല്‍ ഇ​പ്പോ​ഴും ഇ​വി​ടെ​യു​ണ്ട്. ആ ​മ​തി​ലാ​ണു ന​മ്മ​ള്‍ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്'- ജി​ന്‍റോ രാ​ഷ്ട്ര​ദീ​പി​ക‌​യോ​ടു പ​റ​ഞ്ഞു.

ര​ജ​നീ​കാ​ന്ത് സി​നി​മ വേ​ട്ട​യാ​നി​ലൂ​ടെ ദേ​ശീ​യ​ശ്ര​ദ്ധ നേ​ടി​യ ത​ന്മ​യ സോ​ളാ​ണു പ്ര​ധാ​ന​വേ​ഷ​ത്തി​ല്‍. പൊ​തു​സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ക​റു​പ്പും വെ​ളു​പ്പു​മെ​ന്ന വേ​ര്‍​തി​രി​വ് അ​മ്പി​ളി എ​ന്ന ഏ​ഴാം ക്ലാ​സു​കാ​രി​യി​ലു​ണ്ടാ​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളാ​ണു സി​നി​മ പ​റ​യു​ന്ന​ത്.

ദി​നീ​ഷ് ആ​ല​പ്പി, ജി​യോ ബേ​ബി, നി​ഷ സാ​രം​ഗ്, പ്ര​ദീ​പ് ബാ​ല​ന്‍, ക​ബ​നി സാ​റ, അ​ജി​ത, പോ​ള്‍ ഡി. ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ.

ഛായാ​ഗ്ര​ഹ​ണം റെ​ജി ജോ​സ​ഫ്. എ​ഡി​റ്റിം​ഗ്, ഡി​എ പ്ര​ഹ്‌​ളാ​ദ് പു​ത്ത​ഞ്ചേ​രി. മ്യൂ​സി​ക്, ബാ​ക്ക് ഗ്രൗ​ണ്ട് സ്‌​കോ​ര്‍ സാ​ന്‍​ഡി. ഗാ​ന​ര​ച​ന ഷം​സു​ദീ​ന്‍ കു​ട്ടോ​ത്ത്, അ​ര്‍​ജു​ന്‍ ആ​മ്പ. നി​ര്‍​മാ​ണം സി​ജി മാ​ളോ​ല, മാ​ളോ​ല പ്രൊ​ഡ​ക്ഷ​ന്‍​സ്.

Movies

മ​ര​ണ​നി​ദ്ര​യു​ടെ ക​ല്ല​റ ഭേ​ദി​ച്ച് റെ​ട്രോ ആ​ത്മാ​ക്ക​ൾ വ​രു​ന്നു; ക​റ​ക്കം ഫ​സ്റ്റ് ലു​ക്ക്‌

ഭൂ​ത​കാ​ല​ത്തി​ൽ നി​ന്ന് ഉ​ണ​ർ​ത്ത​പ്പെ​ട്ട​വ​ർ, ഹി​പ്പി​യ​ൻ താ​ളാ​ത്മ​ക​ത​യു​ടെ ചു​വ​ടു​ക​ളി​ൽ ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ, അ​വ​രു​ടെ സ​ത്യാ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​ഭ്രാ​ന്ത​യാ​ത്ര​യി​ൽ പ്രേ​ക്ഷ​ക​രെ​യും കൂ​ട്ടു​ന്നു.

മ​ല​യാ​ള സി​നി​മ​യി​ൽ പു​ത്ത​ൻ ദൃ​ശ്യാ​നു​ഭ​വം വാ​ഗ്ദാ​നം ചെ​യ്ത് ക​റ​ക്കം സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് റി​ലീ​സ് ചെ​യ്തു.

അ​ത്യ​ന്തം വ​ർ​ണാ​ഭ​മാ​യ ഫ്രെ​യി​മു​ക​ളും ഭ​യം​ജ​നി​പ്പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​വും ത്ര​സി​പ്പി​ക്കു​ന്ന സം​ഗീ​ത​വും ഒ​ത്തു​ചേ​രു​ന്ന ഒ​രു കം​പ്ലീ​റ്റ് ഹൊ​റ​ർ കോ​മ​ഡി പാ​ക്കേ​ജാ​യി​രി​ക്കും ചി​ത്ര​മെ​ന്ന് പോ​സ്റ്റ​ർ സൂ​ചി​പ്പി​ക്കു​ന്നു.

ത​ല​ചു​റ്റി​ക്കു​ന്ന ന​വ​യു​ഗ​യു​ക്തി​യു​ടെ യൗ​വ്വ​ന​വും അ​ശാ​ന്ത​രാ​യി ക​റ​ങ്ങി​ത്തി​രി​യു​ന്ന പ്രേ​താ​ത്മാ​ക്ക​ളും ഒ​ത്തു​ചേ​രു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.

ക്രൗ​ൺ​സ്റ്റാ​ർ​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ അ​ങ്കു​ഷ് സിം​ഗ്, കി​മ്പ​ർ​ളി ട്രി​നി​ഡാ​ഡ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ക​റ​ക്കം സു​ഭാ​ഷ് ല​ളി​ത സു​ബ്ര​ഹ്മ​ണ്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു.

നി​പി​ൻ നാ​രാ​യ​ണ​ൻ, സു​ഭാ​ഷ് ല​ളി​ത സു​ബ്ര​ഹ്മ​ണ്യ​ൻ, അ​ർ​ജു​ൻ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ ഹി​റ്റ് മേ​ക്ക​ർ സാം ​സി.​എ​സ്. സം​ഗീ​തം പ​ക​രു​ന്നു.

ശ്രീ​നാ​ഥ് ഭാ​സി, ഫെ​മി​ന ജോ​ർ​ജ്, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, ജീ​ൻ പോ​ൾ ലാ​ൽ, പ്ര​വീ​ൺ ടി.​ജെ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ബി​ജു കു​ട്ട​ൻ, മി​ഥൂ​ട്ടി, ഷോ​ൺ റോ​മി, ലെ​നാ​സ് ബി​ച്ചു, ശാ​ലു റ​ഹിം, വി​നീ​ത് ത​ട്ടി​ൽ, മ​നോ​ജ് മോ​സ​സ്, കെ​യി​ൻ സ​ണ്ണി, ശ്രാ​വ​ൺ, വി​ഷ്ണു ര​ഘു തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​മു​ഖ താ​ര​ങ്ങ​ൾ.

ഛായാ​ഗ്ര​ഹ​ണം-​ബ​ബ്ലു അ​ജു, എ​ഡി​റ്റ​ർ-​നി​തി​ൻ ആ​രോ​ൾ, മെ​ൽ​വി (കോ​സ്റ്റ്യൂം),മേ​ക്ക​പ്പ്- ആ​ർ.​ജി. വ​യ​നാ​ട​ൻ, കോ ​ഡ​യ​റ​ക്ട​ർ-​ജി​തി​ൻ സി.​എ​സ്, സൗ​ണ്ട് മി​ക്സ്-​അ​ര​വി​ന്ദ് മേ​നോ​ൻ, ആ​ർ​ട്ട്-​രാ​ജേ​ഷ് പി. ​വേ​ലാ​യു​ധ​ൻ, ക​ഥ-​ധ​നു​ഷ് വ​ർ​ഗീ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​റി​ന്നി ദി​വാ​ക​ർ, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​പ്ര​ശോ​ഭ് വി​ജ​യ​ൻ,ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ-​മോ​ഹി​ത് ചൗ​ധ​രി, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​വി​നോ​ഷ് കൈ​മ​ൾ, മാ​ർ​ക്ക​റ്റിം​ഗ് & ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ-​ഡോ​ക്ട​ർ സം​ഗീ​ത ജ​ന​ച​ന്ദ്ര​ൻ, സ്റ്റി​ൽ​സ്- നി​ദാ​ദ്, അ​ഭി​ലാ​ഷ് മു​ല്ല​ശ്ശേ​രി, സൗ​ണ്ട്- സി​ങ്ക് സി​നി​മ, പോ​സ്റ്റ​ർ ഡി​സൈ​ൻ-​യെ​ല്ലോ ടൂ​ത്ത്സ്.

അ​ൻ​വ​ർ അ​ലി, വി​നാ​യ​ക് ശ​ശി​കു​മാ​ർ, മു​ഹ്സി​ൻ പെ​രാ​രി, ഹ​രീ​ഷ് മോ​ഹ​ന​ൻ, സു ​എ​ന്നി​വ​ർ ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ മ്യൂ​സി​ക്ക​ൽ ഹൊ​റ​റാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ക​റ​ക്കം ഈ ​മാ​സം ത​ന്നെ തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

പി​ന്ന​ണി​യി​ൽ മു​ഴു​വ​ൻ വ​നി​ത​ക​ൾ; മും​താ ഫ​സ്റ്റ് ലു​ക്ക്‌  

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​നി​ത​ക​ളു​ടെ സം​വി​ധാ​ന​ത്തി​ലു​ള്ള സി​നി​മ പ​ദ്ധ​തി പ്ര​കാ​രം കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ (KSFDC) നി​ർ​മി​ച്ച് ഫ​ർ​സാ​ന ബി​നി അ​സാ​ഫ​ർ സം​വി​ധാ​നം ചെ​യ്ത മും​താ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും വ​നി​ത​ക​ൾ ചീ​ഫ് ടെ​ക്‌​നീ​ഷ്യ​ൻ ആ​യി പ്ര​വ​ർ​ത്തി​ച്ച മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ചി​ത്ര​മാ​ണ് മും​താ.

മൂ​ന്ന് സ്ത്രീ​ക​ൾ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​യി എ​ത്തു​ന്ന മും​താ​യു​ടെ തി​ര​ക്ക​ഥ​യും ഫ​ർ​സാ​ന​യു​ടെ ത​ന്നെ​യാ​ണ്. ധ​ന​ല​ക്ഷ്മി, വൃ​ന്ദ മേ​നോ​ൻ, ന​ന്ദി​നി എ​ന്നി​വ​ർ​ക്കൊ​പ്പം സ​ന്തോ​ഷ്‌ കീ​ഴാ​റ്റൂ​ർ, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, സി​ബി തോ​മ​സ്, സി​ദ്ധാ​ർ​ഥ്, ആ​ന​ന്ദ്, മു​ര​ളി, പ്ര​ദീ​പ്‌ ചെ​റി​യാ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​വും ഗാ​യി​ക​യും അ​നി​ത ഷെ​യ്ക്കാ​ണ്.

ചി​ത്ര​ത്തി​ന്‍റെ കാ​മ​റ ഫൗ​സി​യ ഫാ​ത്തി​മ, എ​ഡി​റ്റിം​ഗ് വീ​ണ ജ​യ​പ്ര​കാ​ശ്, ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ ര​ത്തീ​ന. പി. ​ടി, ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ ദു​ന്ദു രാ​ജീ​വ്‌ രാ​ധ, മേ​ക്ക​പ്പ് ഐ​റി​ൻ ജോ​സ​ഫ്, കോ​സ്റ്റും ഫെ​മി​ന ജ​ബ്ബാ​ർ, പി ​ആ​ർ സ്ട്രാ​ടെ​ജി ആ​ൻ​ഡ് കോ​ൺ​സ​ൾ​ട്ട​ന്‍റെ ല​ക്ഷ്മി പ്രേ​കു​മാ​ർ, ലാ​ലാ റി​ലേ​ഷ​ൻ​സ്, സൗ​ണ്ട് ഡി​സൈ​ന​ർ ഗം​ഗ ദാ​സ് രാ​ധി​ക, വ​രി​ക​ൾ ഫാ​ത്തി​മ​ത്തു​ൾ വ​ഫീ​ദ, വി​ഷ്വ​ൽ എ​ഫെ​ക്ട് ജ്യോ​തി​ക, സ്റ്റി​ൽ ഫോ​ട്ടോ​ഗ്ര​ഫി വി​ദ്യ മം​ഗ​ള, പോ​സ്റ്റ​ർ ഡി​സൈ​ന​ർ റോ​സ് മേ​രി ലി​ല്ലു, സ​ബ് ടൈ​റ്റി​ൽ​സ് അ​ഞ്ചു, ഡി​ജി​റ്റ​ൽ പി ​ആ​ർ - വി​വേ​ക് വി​ന​യ​രാ​ജ്.

Movies

ഇ​ടു​ക്കി​യു​ടെ മ​ല​നി​ര​ക​ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ഗൂ​ഢ​ത; ബൈ​ജു ഏ​ഴു​പു​ന്ന​യു​ടെ കൂ​ടോ​ത്രം ഫ​സ്റ്റ് ലു​ക്ക്

ന​ട​ന്‍ ബൈ​ജു ഏ​ഴു​പു​ന്ന സം​വി​ധാ​യ​ക​നാ​കു​ന്ന കൂ​ടോ​ത്രം സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്ത്. കു​ടും​ബ​സ​മേ​തം പൊ​ട്ടി​യ മു​ട്ട​ത്തോ​ടി​നു​ള്ളി​ല്‍ നി​ല്‍​ക്കു​ന്ന നി​ഗൂ​ഢ​ത​യു​ണ​ര്‍​ത്തു​ന്ന പോ​സ്റ്റ​ര്‍ ആ​ണ് പു​റ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ഞ്ജു വാ​ര്യ​ര്‍, ജോ​മോ​ന്‍ ടി. ​ജോ​ണ്‍, ജിം​ഷി ഖാ​ലി​ദ്, ഷൈ​ജു ഖാ​ലി​ദ്, സു​ജി​ത് വാ​സു​ദേ​വ്, ആ​ന​ന്ദ് സി. ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി​യ​ത്.

മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും ചേ​ര്‍​ന്നാ​യി​രു​ന്നു കൂ​ടോ​ത്രം അ​നൗ​ണ്‍​സ് ചെ​യ്ത​ത്. ഇ​ടു​ക്കി​യു​ടെ മ​നോ​ഹ​ര​മാ​യ ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്രം ഭ​യ​ത്തി​ന്‍റെ​യും കൗ​തു​ക​ത്തി​ന്‍റെ​യും നി​ഴ​ല്‍ വീ​ഴ്ത്തു​ന്ന​താ​കും എ​ന്നാ​ണ് ഫ​സ്റ്റ് ലു​ക്ക് ന​ല്‍​കു​ന്ന സൂ​ച​ന. ഹൊ​റ​ര്‍, മി​സ്റ്റ​റി, ഫാ​മി​ലി ഡ്രാ​മ എ​ന്നീ മൂ​ന്ന് ഴോ​ണ​റു​ക​ളെ കൂ​ട്ടി​യി​ണ​ക്കി​യാ​ണ് സി​നി​മ എ​ത്തു​ന്ന​ത്.

സ​ന്തോ​ഷ് ഇ​ടു​ക്കി ആ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. സാ​ന്‍​ജോ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
സ​ലിം കു​മാ​ര്‍, ഡി​നോ​യ് പൗ​ലോ​സ്, ശ്രീ​നാ​ഥ് മ​ക​ന്തി, അ​ല​ന്‍​സി​യ​ര്‍, ജോ​യ് മാ​ത്യു, ശ്രീ​ജി​ത്ത് ര​വി, റേ​ച്ച​ല്‍ ഡേ​വി​ഡ്, ദി​യ, വീ​ണ നാ​യ​ര്‍ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത്.

ഗോ​പി സു​ന്ദ​റാ​ണ് സം​ഗീ​തം. ജി​സ്ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഷി​ജി ജ​യ​ദേ​വ​ന്‍ എ​ന്നി​വ​ര്‍ ഛായാ​ഗ്ര​ഹ​ണ​വും ഗ്രെ​യ്സ​ണ്‍ എ.​സി.​എ എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ച്ച ചി​ത്ര​ത്തി​ന്‍റെ മി​ക്‌​സിം​ഗ് കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത് എം.​ആ​ര്‍. രാ​ജ​കൃ​ഷ്ണ​ന്‍ ആ​ണ്. ആ​ക്ഷ​ന്‍ - ഫി​നി​ക്‌​സ് പ്ര​ഭു, ബ്രാ​ന്‍​ഡിം​ഗ് - ടി​ക്‌​സ്പീ​ക്ക്. സി​നി​മ ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തോ​ടെ തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തും.

Movies

'ഇ​നി​യും' ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

അ​ഷ്ക​ർ സൗ​ദാ​ൻ, കൈ​ലാ​ഷ്, രാ​ഹു​ൽ മാ​ധ​വ്, സ​നീ​ഷ് മേ​ലേ​പ്പാ​ട്ട് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജീ​വ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​നി​യും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റീ​ലി​സാ​യി.

റി​യാ​സ് ഖാ​ന്‍, ദേ​വ​ന്‍, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, സ്ഫ​ടി​കം ജോ​ര്‍​ജ്, വി​ജി ത​മ്പി, സു​നി​ൽ സു​ഖ​ദ, കോ​ട്ട​യം ര​മേ​ശ്, ചെ​മ്പി​ല്‍ അ​ശോ​ക​ന്‍, ന​ന്ദ​കി​ഷോ​ര്‍, ഡ്രാ​ക്കു​ള സു​ധീ​ര്‍, അ​ഷ്‌​റ​ഫ് ഗു​രു​ക്ക​ള്‍, അ​ജി​ത് കൂ​ത്താ​ട്ടു​കു​ളം, ബൈ​ജു കു​ട്ട​ൻ, ലി​ഷോ​യ്, ദീ​പ​ക് ധ​ര്‍​മ​ടം ,ഭ​ദ്ര, അം​ബി​ക മോ​ഹ​ന്‍, മോ​ളി ക​ണ്ണ​മാ​ലി, ര​മാ​ദേ​വി, മ​ഞ്ജു സ​തീ​ഷ്, ആ​ശ വാ​സു​ദേ​വ​ൻ, പാ​ര്‍​വ​ണ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

യ​ദു ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ല്‍ സു​ധീ​ര്‍ സി.​ബി നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ക​ന​ക​രാ​ജ് നി​ര്‍​വ​ഹി​ക്കു​ന്നു. നി​ര്‍​മാ​താ​വ് സു​ധീ​ര്‍ സി.​ബി ത​ന്നെ ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന​ത്.

ഏ​ങ്ങ​ണ്ടി​യൂ​ര്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ൻ വാ​ക എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് മോ​ഹ​ന്‍ സി​ത്താ​ര, രാ​ഹു​ൽ പ​ണി​ക്ക​ർ എ​ന്നി​വ​ര്‍ സം​ഗീ​തം പ​ക​രു​ന്നു.

ശ്രീ​നി​വാ​സ്, എ​ട​പ്പാ​ള്‍ വി​ശ്വം, ശ്രു​തി ബെ​ന്നി എ​ന്നി​വ​രാ​ണ് ഗാ​യ​ക​ര്‍. പ​ശ്ചാ​ത്ത​ല സം​ഗീ​തം- മോ​ഹ​ന്‍ സി​ത്താ​ര, എ​ഡി​റ്റിം​ഗ്- ര​ഞ്ജി​ത്ത്, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- ഷ​റ​ഫു ക​രൂ​പ്പ​ട​ന്ന, ക​ല- ഷി​ബു അ​ടി​മാ​ലി, സം​ഘ​ട്ട​നം- അ​ഷ്‌​റ​ഫ് ഗു​രു​ക്ക​ള്‍, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- ജ​യ​രാ​ജ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍- ആ​ശ വാ​സു​ദേ​വ്, ചീ​ഫ് കോ​സ്റ്റ്യൂ​മ​ര്‍- നൗ​ഷാ​ദ് മ​മ്മി, മേ​ക്ക​പ്പ്- ബി​നോ​യ് കൊ​ല്ലം, കോ​സ്റ്റ്യൂ​സ്- റ​സാ​ഖ് തി​രൂ​ർ, സ്റ്റി​ല്‍​സ്- അ​ജേ​ഷ് ആ​വ​ണി, ഫി​നാ​ന്‍​സ് ക​ണ്‍​ട്രോ​ള​ര്‍- ബാ​ബു ശ്രീ​ധ​ര്‍, ര​മേ​ഷ്, ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്കി ഒ​രു​ക്കി​യ ഇ​നി​യും ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പി​ആ​ര്‍​ഒ- എ.​എ​സ്. ദി​നേ​ശ്.

 

Movies

ഗീ​തു​വി​ന്‍റെ ഗം​ഗ​യാ​യി ന​യ​ൻ​സ്; ആ​രാ​ധ​ക​ർ ആ​ഘോ​ഷി​ച്ച് "ടോ​ക്സി​ക്' ഫ​സ്റ്റ് ലു​ക്ക്

ഗീ​തു മോ​ഹ​ൻ​ദാ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ടോ​ക്സി​ക് ആ​കാം​ഷ​യോ​ടെ ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ്. കെ​ജി​എ​ഫ്: 2-ന് ​ശേ​ഷം യാ​ഷി​ന്‍റെ ബി​ഗ് സ്‌​ക്രീ​നി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വാ​ണ് ചി​ത്ര​ത്തെ ആ​ഘോ​ഷ​മാ​ക്കു​ന്ന​ത്.

ടോ​ക്സി​ക്കി​ൽ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​ക്കാ​ർ. ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി. ഇ​തു​വ​രെ കാ​ണാ​ത്ത ന​യ​ൻ​സ് എ​ന്നാ​ണ് ആ​രാ​ധ​ക​ർ പ്ര​തി​ക​രി​ക്കു​ന്ന​ത്.

ഗം​ഗ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ പു​തി​യ പോ​സ്റ്റ​റി​ൽ ന​യ​ൻ​താ​ര ശ​ക്ത​വും ഗൗ​ര​വ​മു​ള്ള ലു​ക്കി​ലാ​ണ്. വ​ലി​യ കാ​സി​നോ​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ തോ​ക്കു​മാ​യി നി​ൽ​ക്കു​ന്ന​താ​ണ് പോ​സ്റ്റ​റി​ൽ. ശ​ക്ത​യും നി​ർ​ഭ​യ​യു​മാ​യ സ്ത്രീ​യാ​ണ് ഗം​ഗ. ന​യ​ൻ​താ​ര​യു​ടെ ഇ​തു​വ​രെ​യു​ള്ള ക​രി​യ​റി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ടോ​ക്സി​ക്കി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ച്ച​തെ​ന്ന് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക ഗീ​തു മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.

ഗീ​തു മോ​ഹ​ൻ​ദാ​സി​ന്‍റെ വാ​ക്കു​ക​ൾ: ന​മ്മ​ളെ​ല്ലാ​വ​രും ന​യ​ൻ​താ​ര​യു​ടെ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, ടോ​ക്സി​ക്കി​ൽ നി​ശ​ബ്ദ​മാ​യി, പൊ​ട്ടി​ത്തെ​റി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന പ്ര​തി​ഭ​യെ പ്രേ​ക്ഷ​ക​ർ കാ​ണും. ന​യ​ൻ​താ​ര​യെ ഇ​തു​വ​രെ ആ​രും അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചു. അ​തേ​സ​മ​യം, ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​മ്പോ​ൾ, അ​വ​രു​ടെ സ്വ​ന്തം വ്യ​ക്തി​ത്വം ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ആ​ത്മാ​വി​നെ എ​ത്ര​ത്തോ​ളം സ്വാ​ധീ​നി​ച്ചു​വെ​ന്ന് എ​നി​ക്കു ബോ​ധ്യ​പ്പെ​ട്ടു- ഗീ​തു പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ളു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ൾ ഇ​തി​നോ​ട​കം പു​റ​ത്തു​വി​ട്ടി​രു​ന്നു. കി​യാ​ര അ​ദ്വാ​നി​യെ നാ​ദി​യ എ​ന്ന പേ​രി​ലും ഹു​മ ഖു​റേ​ഷി​യെ എ​ലി​സ​ബ​ത്ത് എ​ന്ന പേ​രി​ലു​മാ​ണ് നേ​ര​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ക​ന്ന​ഡ​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. നി​ര​വ​ധി ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ഡ​ബ്ബ് ചെ​യ്ത പ​തി​പ്പു​ക​ളും റി​ലീ​സ് ചെ​യ്യും. കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സി​ന്‍റെ​യും ബാ​ന​റു​ക​ളി​ൽ വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ​യും യാ​ഷും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഛായാ​ഗ്രാ​ഹ​ണം രാ​ജ​വ് ര​വി, സം​ഗീ​തം ര​വി ബ​സ്രു, എ​ഡി​റ്റിം​ഗ് ഉ​ജ്വ​ൽ കു​ൽ​ക്ക​ർ​ണി. 2026 മാ​ർ​ച്ച് 19 ന് ​തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും

Movies

ബാ​ല​താ​രം ആ​ദി കേ​ശ​വ​ൻ നാ​യ​ക​നാ​കു​ന്ന സി​ദ്ധു; ഫ​സ്റ്റ് ലു​ക്ക്

പു​തു​മു​ഖ ബാ​ല​താ​രം ആ​ദി കേ​ശ​വ​നെ പ്ര​ധാ​ന​താ​ര​മാ​ക്കി അ​ജി​ത് പൂ​ജ​പ്പു​ര തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന സി​ദ്ധു എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി.

ബാ​ല​താ​രം ഷി​യാ​രാ ഫാ​ത്തി​മ, ഹോ​ളി​വു​ഡ് താ​രം സി​റി​യ​ക് ആ​ല​ഞ്ചേ​രി, ജോ​യ് മാ​ത്യു, ജാ​ഫ​ർ ഇ​ടു​ക്കി, ബാ​ലാ​ജി ശ​ർ​മ്മ, അ​രി​സ്റ്റോ സു​രേ​ഷ്, സാ​ബു തി​രു​വ​ല്ല, ശ്വേ​ത വി​നോ​ദ്, കാ​ർ​ത്തി​ക, ശാ​ലി​നി, വി​ബി​ല തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

ആ​ല​ഞ്ചേ​രി സി​നി​മാ​സ്, അ​ബി​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് എ​ന്നി ബാ​ന​റി​ൽ ഡോ​ക്ട​ർ അ​ബി​ൻ പാ​ലോ​ട്, സി​റി​യ​ക് ആ​ല​ഞ്ചേ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചാ​യാ​ഗ്ര​ഹ​ണം സ​ന​ന്ദ് സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

വി​ജു ശ​ങ്ക​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് സാ​ന​ന്ദ് ജോ​ർ​ജ്,ഡി. ​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​രാ​ജീ​വ് കു​ട​പ്പ​ന​ക്കു​ന്ന്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​ജ​യ​ൻ മാ​സ്, മേ​ക്ക​പ്പ്-​അ​നി​ൽ നേ​മം, വ​സ്ത്രാ​ല​ങ്കാ​രം-​ഷി​ബു പ​ര​മേ​ശ്വ​ര​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഷാ​ജ​ൻ ക​ല്ലാ​യി, ബി ​ജി എം -​സാ​ന​ന്ദ് ജോ​ർ​ജ്, പ്രൊ​ജ​ക്ട് കോ-​ഓ​ഡി​നേ​റ്റ​ർ-​സു​ധീ​ർ കു​മാ​ർ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​മ​നോ​ജ് സി.​ബി., ഡി​സൈ​ൻ- ജെ​റി​ൻ മെ​ഡ്ബൗ​ട്ട് & ബി ​സൊ​ല്യൂ​ഷ​ൻ​സ്, ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ സി​ദ്ധു ജ​നു​വ​രി അ​വ​സാ​ന വാ​രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

എം.​എ.​നി​ഷാ​ദി​ന്‍റെ ല​ർ​ക്ക്; ഫ​സ്റ്റ് ലു​ക്ക്

എം.​എ. നി​ഷാ​ദ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ല​ർ​ക്ക് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തു​വി​ട്ടു. വ​ള​രെ കാ​ലി​ക​പ്രാ​ധാ​ന്യ​മു​ള​ള വി​ഷ​യ​മാ​ണ് നി​ഷാ​ദ് ല​ർ​ക്കി​ലൂ​ടെ പ​റ​യു​ന്ന​ത്.

സൈ​ജു കു​റു​പ്പ്, അ​ജു വ​ർ​ഗീ​സ്, ടി.​ജി. ര​വി, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, എം.​എ. നി​ഷാ​ദ്, ജാ​ഫ​ർ ഇ​ടു​ക്കി, സു​ധീ​ർ ക​ര​മ​ന, പ്ര​ശാ​ന്ത് മു​ര​ളി, വി​ജ​യ് മേ​നോ​ൻ, സ​ജി സോ​മ​ൻ, ബി​ജു സോ​പാ​നം, സോ​ഹ​ൻ സീ​നു​ലാ​ൽ, വി​നോ​ദ് കെ​ടാ​മം​ഗ​ലം, കു​മാ​ർ സു​നി​ൽ, രെ​ജു ശി​വ​ദാ​സ്, ബി​ജു കാ​സിം, ഫി​റോ​സ് അ​ബ്ദു​ള​ള, അ​ച്ഛ​ൽ മോ​ഹ​ൻ​ദാ​സ്, കൃ​ഷ്ണ​രാ​ജ്, ഷാ​ക്കി​ർ വ​ർ​ക്ക​ല, അ​ഖി​ൽ ന​മ്പ്യാ​ർ, ഡോ. ​സ​ജീ​ഷ്, റ​ഹീം മാ​ർ​ബ​ൺ, അ​നു​മോ​ൾ, മ​ഞ്ജു പി​ള​ള, മു​ത്തു​മ​ണി, സ​രി​ത കു​ക്കു, സ​ന്ധ്യാ മ​നോ​ജ്, സ്മി​നു സി​ജോ, ര​മ്യാ പ​ണി​ക്ക​ർ, ബി​ന്ദു പ്ര​ദീ​പ്, നീ​താ മ​നോ​ജ്, ഷീ​ജാ വ​ക്ക​പ്പാ​ടി, അ​ന​ന്ത ല​ക്ഷ്മി, ബീ​നാ സ​ജി കു​മാ​ർ, ഭ​ദ്ര തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

തി​ര​ക്ക​ഥ സം​ഭാ​ഷ​ണം - ജു​ബി​ൻ ജേ​ക്ക​ബ്. ഛായാ​ഗ്ര​ഹ​ണം - ര​ജീ​ഷ് രാ​മ​ൻ എ​ഡി​റ്റിം​ഗ് - വി​പി​ൻ മ​ണ്ണൂ​ർ. പ​ശ്ചാ​ത്ത​ല സം​ഗീ​തം - പ്ര​കാ​ശ് അ​ല​ക്സ്. ഓ​ഡി​യോ​ഗ്രാ​ഫി - ഗ​ണേ​ശ് മാ​രാ​ർ. സം​ഗീ​തം - മി​നീ​ഷ് ത​മ്പാ​ൻ ഗാ​ന​ര​ച​ന - മ​നു മ​ഞ്ജി​ത്ത്. പാ​ടി​യ​വ​ർ - സു​ധീ​പ് കു​മാ​ർ, ന​സീ​ർ മി​ന്ന​ലെ, എം.​എ. നി​ഷാ​ദ്. സൗ​ണ്ട് ഡി​സൈ​ൻ - ജു​ബി​ൻ രാ​ജ്. പ്രൊ​ഡ​ക്ഷ​ൻ ക​ണ്ട്രോ​ള​ർ - എ​സ്.​മു​രു​ക​ൻ. ക​ലാ​സം​വി​ധാ​നം - ത്യാ​ഗു ത​വ​നൂ​ർ. മേ​ക്ക് അ​പ് - സ​ജി കാ​ട്ടാ​ക്ക​ട. കോ​സ്റ്റ്യൂം - ഇ​ർ​ഷാ​ദ് ചെ​റു​കു​ന്ന്. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഷെ​മീ​ർ പാ​യി​പ്പാ​ട്. ഫി​നാ​ൻ​സ് ക​ണ്ട്രോ​ള​ർ - നി​യാ​സ് എ​ഫ്.​കെ. ഗ്രാ​ഫി​ക്സ് - ഷി​റോ​യി ഫി​ലിം സ്റ്റു​ഡി​യോ LLC വി​ത​ര​ണം - മാ​ൻ മീ​ഡി​യ. സ്റ്റു​ഡി​യോ - ചി​ത്രാ​ഞ്ജ​ലി. ഡോ​ൾ​ബി അ​റ്റ്മോ​സ് - ഏ​രീ​സ് വി​സ്മ​യ. സ്റ്റി​ൽ​സ്- അ​ജി മ​സ്ക​റ്റ്. ഡി​സൈ​ൻ- യെ​ല്ലോ ടൂ​ത്ത്സ്. മാ​ർ​ക്ക​റ്റിം​ഗ് - ടാ​ഗ് 360. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Movies

ദുൽഖറിന്‍റെ ഐ ആം ഗെയിം; ഫസ്റ്റ്ലുക്ക്

ദുൽഖർ സൽമാൻ നായകനാവുന്ന ഐ ആം ഗെയിം ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിലെ ദുൽഖർ സൽമാന്‍റെ ലുക്ക് ആണ് പുറത്ത് വിട്ടിരിക്കുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’, വേഫെറർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിന്‍റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’.

ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളുടെ പോസ്റ്ററുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ദുൽഖർ സൽമാന്‍റെ ഫസ്റ്റ് ലുക്ക് കൂടെ റിലീസ് ചെയ്തതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്.

ചിത്രീകരണം ഇനിയും അവസാനിച്ചിട്ടില്ലാത്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ദുൽഖർ സൽമാന്റെ നാല്പതാമത്തെ ചിത്രമാണ്. ആന്‍റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

‘കബാലി’, ‘കെജിഎഫ്’ സീരിസ്, ‘കൈതി’, ‘വിക്രം’, ‘ലിയോ’, ‘സലാർ’ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ്‌ മാസ്റ്റേഴ്സ് ആണ് ‘ഐ ആം ഗെയി’മിനു വേണ്ടിയും സംഘട്ടനം ഒരുക്കുന്നത്.

‘ആർഡിഎക്സ്’ എന്ന ആക്ഷൻ ഹിറ്റിന് ശേഷം അൻപറിവ്‌ ടീം വീണ്ടും നഹാസിനൊപ്പം ഒന്നിക്കുകയാണ്. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, വിഎഫ്എക്സ് - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി

Movies

ആ​സി​ഫ് അ​ലി​യു​ടെ "ടി​ക്കി ടാ​ക്ക'; ഫ​സ്റ്റ്ലു​ക്ക്

ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന ‘ടി​ക്കി ടാ​ക്ക’​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്. ആ​സി​ഫ് അ​ലി​ക്കൊ​പ്പം ന​സ്‌​ലി​ൻ, ലു​ക്മാ​ൻ അ​വ​റാ​ൻ, വാ​മി​ഖ ഗ​ബ്രി, സ​ഞ്ജ​ന ന​ട​രാ​ജ് ഒ​ന്നി​ക്കു​ന്ന ചി​ത്രം ഹൈ ​ഒ​ക്ടേ​വ് ആ​ക്ഷ​ൻ ത്രി​ല്ല​റാ​കും എ​ന്ന സൂ​ച​ന​യാ​ണ് ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ ന​ൽ​കു​ന്ന​ത്.

ബോ​ളി​വു​ഡി​ലെ വ​മ്പ​ൻ നി​ർ​മാ​താ​ക്ക​ളാ​യ ടി ​സീ​രീ​സ് ഫി​ലിം​സും പ​നോ​ര​മ സ്റ്റു​ഡി​യോ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നിർ​മി​ക്കു​ന്ന​ത്. വെ​ൽ​മെ​യ്ഡ് പ്രൊ​ഡ​ക്ഷ​ൻ​സും അ‍​ഡ്വ​ഞ്ച​ർ ക​മ്പ​നി​യു​മാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ. രോ​ഹി​ത് വി.​എ​സ്. സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കു​ന്ന​ത് കെ​ജി​എ​ഫ് പോ​ലു​ള്ള ബ്ര​ഹ്മാ​ണ്ഡ​ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഗീ​ത​മൊ​രു​ക്കി​യ ര​വി ബ​സ്രൂ​ർ ആ​ണ്.

അ​തേ സ​മ​യം പു​റ​ത്ത് വി​ടാ​ത്ത ഒ​ട്ടേ​റെ സ​ർ​പ്രൈ​സ് താ​ര​ങ്ങ​ളും സി​നി​മ​യി​ൽ ഉ​ള്ള​താ​യി റി​പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. ആ​ക്ഷ​ന് പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള ചി​ത്ര​ത്തി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ൽ നി​ന്നു​ള്ള ഉ​ദേ ന​ൻ​സ് എ​ന്ന ഫൈ​റ്റ് മാ​സ്റ്റ​റാ​ണ് സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ദ് ​റെ​യ്ഡ് റി​ഡെം​പ്ഷ​ൻ എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ​തും ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു.

ഛായാ​ഗ്ര​ഹ​ണം - സോ​ണി സെ​ബാ​ൻ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം - നി​യോ​ഗ്, ക​ഥ - പാ​ക്ക​യ​രാ​ജ് , എ​ഡി​റ്റിം​ഗ് - ച​മ​ൻ ചാ​ക്കോ, കോ ​ഡ​യ​റ​ക്റ്റ​ർ - ബാ​സി​ദ് അ​ൽ ഗ​സാ​ലി, ഓ​ഡി​യോ​ഗ്ര​ഫി - ഡോ​ൺ വി​ൻ​സ​ന്റ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - അ​ഭി​ഷേ​ക് ഗ​ണേ​ഷ് ആ​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ നി​മേ​ഷ് എം. ​താ​നൂ​ർ, ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഹ​രീ​ഷ് തെ​ക്കേ​പ്പാ​ട്ട്, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ - ജി​ഷാ​ദ് ഷം​സു​ദ്ധീ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - സ​ഞ്ജ​യ് പ​ടി​യൂ​ർ, മേ​ക്ക​പ്പ് ആ​ർ.​ജി. വ​യ​നാ​ട​ൻ, സ്റ്റീ​ൽ​സ് ജാ​ൻ ജോ​സ​ഫ് ജോ​ർ​ജ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ - ടെ​ൻ പോ​യി​ന്‍റ്, പി​ആ​ർ​ഓ - റോ​ജി​ൻ കെ. ​റോ​യ്.

Movies

തീ​ക്ഷ്ണ​നോ​ട്ട​വു​മാ​യി ഉ​ർ​വ​ശി; ആ​ശ ഫ​സ്റ്റ്ലു​ക്ക്

ചെ​ടി​ക​ൾ​ക്കി​ട​യി​ൽ തീ​ഷ്ണ​മാ​യ ഭാ​വ​ത്തി​ലു​ള്ള ഉ​ർ​വ​ശി​യു​ടെ പോ​സ്റ്റ​റോ​ടെ ആ​ശ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്നു.

അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ന​വാ​ഗ​ത​നാ​യ സ​ഫ​ർ സ​ന​ൽ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്നു. സൈ​ക്കോ ത്രി​ല്ല​ർ ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ജോ​ജു ജോ​ർ​ജ്, ഉ​ർ​വ​ശി, ഐ​ശ്വ​ര്യാ ല​ഷ്മി എ​ന്നി​വ​രാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​ജ​യ​രാ​ഘ​വ​ൻ, ജോ​യ് മാ​ത്യു, ഭാ​ഗ്യ ല​ഷ്മി, ര​മേ​ഷ് ഗി​രി​ജ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. ജോ​ജു ജോ​ർ​ജ്, ര​മേ​ഷ് ഗി​രി​ജ, സ​ഫ​ർ സ​ന​ൽ, എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​തം - മി​ഥു​ൻ മു​കു​ന്ദ​ൻ. ഛായാ​ഗ്ര​ഹ​ണം - മ​ധു നീ​ല​ക​ണ്ഠ​ൻ, എ​ഡി​റ്റിം​ഗ് - ഷ​മീ​ർ മു​ഹ​മ്മ​ദ്. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ - വി​വേ​ക് ക​ള​ത്തി​ൽ, കോ​സ്റ്റ്യും - ഡി​സൈ​ൻ സു​ജി​ത് സി.​എ​സ്. മേ​ക്ക​പ്പ് - ഷ​മീ​ർ ശ്യാം. ​സ്റ്റി​ൽ​സ് - അ​നൂ​പ് ചാ​ക്കോ, ചീ​ഫ് അ​സോ​സി​യേ​റ്റ് ര​തീ​ഷ് പി​ള്ള. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് - ജി​ജോ ജോ​സ്, ഫെ​ബി​ൻ എം. ​സ​ണ്ണി. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ റി​യാ​സ് പ​ട്ടാ​മ്പി. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - രാ​ജേ​ഷ് സു​ന്ദ​രം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ഷ​ബീ​ർ മ​ല​വെ​ട്ട​ത്ത്. അ​ങ്ക​മാ​ലി, കാ​ല​ടി, ഭാ​ഗ​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. പി​ആ​ർ​ഒ- വാ​ഴൂ​ർ.

Movies

തെ​ളി​യി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന കൃ​ത്യ​ങ്ങ​ൾ​ക്ക് പി​ന്നി​ലും ഉ​ണ്ടാ​കും "ദി ​സൈ​ലന്‍റ് വി​റ്റ്നെ​സ്'

കാ​ള​ച്ചോ​കാ​ൻ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം കെ.​എ​സ്. ഹ​രി​ഹ​ര​ൻ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​സൈ​ലന്‍റ് വി​റ്റ്നെ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി.

പു​തു​മു​ഖം മ​ധു വെ​ങ്ങാ​ട്, ഷാ​ജു കൊ​ടി​യ​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, പ്ര​ദീ​പ് കോ​ഴി​ക്കോ​ട്, ക​വി​ത മ​ഞ്ചേ​രി, കാ​വ്യ പു​ഷ്പ മം​ഗ​ലം തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ കെ.​എ​സ്. ഹ​രി​ഹ​ര​ൻ ത​ന്നെ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഭ​വ​നേ​ഷ് അ​ങ്ങാ​ടി​പ്പു​റം സം​ഗീ​തം പ​ക​രു​ന്നു.

ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ സാ​ത്വി​ക​യാ​ണ് ഗാ​യി​ക. ഗൗ​രി​മി​ത്ര പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മ​ധു വെ​ങ്ങാ​ട് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ടി.​എ​സ്. ബാ​ബു നി​ർ​വ​ഹി​ക്കു​ന്നു.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​വി​നീ​ഷ് നെ​മ്മാ​റ, ക​ലാ​സം​വി​ധാ​നം- ഷി​ബു വെ​ട്ടം, കോ​സ്റ്റ്യൂം​സ്-​ശ്രീ​നി. പെ​രു​കി​വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ തെ​ളി​യി​ക്കാ​പ്പെ​ടാ​തെ പോ​കു​ന്ന വ​ലി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​പോ​ലും ഒ​രു വി​റ്റ്ന​സി​നെ എ​വി​ട​ങ്ങ​ളി​ലോ സ​മൂ​ഹം ത​ന്നെ എ​വി​ടെ​യൊ ഒ​ളി​പ്പി​ച്ചു വെ​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും.

ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​ങ്ങ​ളും കൂ​ട്ടി​മു​ട്ടി​യ്ക്കാ​ൻ ക​ഷ്ട​പ്പെ​ടു​ന്ന ഒ​രു നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നാ​യ അ​ധ്യാ​പ​ക​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ മൂ​ലം സ​ത്യം പു​റ​ത്ത​റി​യു​ന്നു. മാ​ഫി​യ​ക​ളു​ടെ ശ​ക്ത​മാ​യ അ​ക്ര​മ​ണ​ങ്ങ​ളി​ൽ കു​ടും​ബ​വും ജീ​വി​ത​വും നേ​രി​ന്‍റെ സാ​മൂ​ഹി​ക ദ​ർ​ശ​ന​ങ്ങ​ളും അ​റ്റു​പോ​കു​മെ​ന്ന നി​മി​ഷ​ങ്ങ​ളി​ൽ ഒ​രു ദൈ​വ​ദൂ​ത​നെ​പോ​ലെ ക​ട​ന്നു വ​രു​ന്ന ഒ​ര​ദൃ​ശ​ശ​ക്തി​യു​ടെ വി​ള​യാ​ട്ട​മാ​ണ് സ​സ്പെ​ൻ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്.

ഇ​ടു​ക്കി, നി​ല​മ്പൂ​ർ, ച​മ്ര​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ദി ​സൈ​ല​ന്‍റ് വി​റ്റ്നെ​സ്. ക്രി​സ്തു​മ​സി​ന് തീ​യേ​റ്റ​റു​ക​ളി​ലെ​ത്തും. പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.

Latest News

Corehub Up