hello dear first look
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹലോ ഡിയർ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി.
സംഗീത് പ്രതാപും മമിതാ ബൈജുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക്ക് കോമഡി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ഹലോ ഡിയർ. ഒരു മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിലൂടെ യൂത്തിന്റെ വികാര വിചാരങ്ങൾക്കനുസരിച്ചാണ് ചിത്രത്തിന്റെ കഥാ പുരോഗതി.
തണ്ണീർമത്തൻ ദിനങ്ങൾ, മെജോ പത്രോസിന്റെ പടവുകൾ എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ചയാളാണ് ഡിനോയ് പൗലോസ്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത് ചിത്രമാണ് ഹലോ ഡിയർ.
സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവർക്കു പുറമേ സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ് - ചമൻ ചാക്കോ, കലാ സംവിധാനം - നിമിഷ് എം. താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ. അസോസിയേറ്റ് ഡയറക്ടേർസ് - അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്ണു രവി. സ്റ്റിൽസ്- ബിജിത്ത് ധർമ്മടം. സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്. ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട. എക്സികുട്ടീവ് പ്രൊഡ്യൂസർ - സുധർമ്മൻ വള്ളിക്കുന്ന്. കോ പ്രൊഡ്യൂസർ-അരുൺ ഡി. ജോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ. പ്രൊഡക്ഷൻ കൺട്രോളർ - ശ്രീക്കുട്ടൻ. കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ-വാഴൂർജോസ്.
Tags : Sangeet Pratap Mamita baiju first look Hello Dear