Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lyric Video

മോ​ഹ​ൻ​ലാ​ലി​ന്‍റെ ശ​ബ്ദ​മാ​യി വീ​ണ്ടും എം.​ജി. ശ്രീ​കു​മാ​ർ; അ​തി​മ​നോ​ഹ​ര​ത്തി​ലെ ആ​ദ്യ ഗാ​നം ഹി​റ്റ്

മോ​ഹ​ൻ​ലാ​ൽ-​ത​രു​ൺ മൂ​ർ​ത്തി കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം 'അ​തി​മ​നോ​ഹ​ര​ത്തി​ലെ ആ​ദ്യ ലി​റി​ക്ക​ൽ വീ​ഡി​യോ പു​റ​ത്തു​വി​ട്ടു. മാ​യാ​രാ​വ​ണ​നേ....​എ​ന്നാ​രം​ഭി​ക്കു​ന്ന ഈ ​ഗാ​നം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ത​രം​ഗ​മാ​ണു സൃ​ഷ്‌​ടി​ക്കു​ന്ന​ത്. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ജെ​യ്ക്ക്സ് ബി​ജോ​യ്സ് ഈ​ണ​മി​ട്ടി​രി​ക്കു​ന്നു. എം.​ജി. ശ്രീ​കു​മാ​റാ​ണ് ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം ഡി​സം​ബ​ർ 24-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

ലൗ​ല​ജ​ൻ എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ പൊ​ലി​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക​വും വ്യ​ക്തി​പ​ര​വു​മാ​യ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​ന്ന സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ജ​ന​പ്രി​യ കൂ​ട്ടു​കെ​ട്ടാ​യ മോ​ഹ​ൻ​ലാ​ൽ-​മീ​രാ ജാ​സ്മി​ൻ ജോ​ഡി ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്.

'തു​ട​രും' എ​ന്ന വ​ൻ വി​ജ​യ​ത്തി​ന് ശേ​ഷം ത​രു​ൺ മൂ​ർ​ത്തി​യും മോ​ഹ​ൻ​ലാ​ലും വീ​ണ്ടും കൈ​കോ​ർ​ക്കു​മ്പോ​ൾ വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് സി​നി​മാ​സ്വാ​ദ​ക​ർ.

 

Latest News

Corehub Up