Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Criticize

'ആളെ കളിയാക്കുകയാണോ? മറ്റു പ്രതികള്‍ എവിടെ?': മുട്ടില്‍ മരംമുറി കേസില്‍ റോജി അഗസ്റ്റിന് വിമര്‍ശനം

കൊച്ചി: മുട്ടില്‍ മരംമുറി തട്ടിപ്പ് കേസില്‍ മുഴുവന്‍ പ്രതികളും ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ച് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി. ഒന്നാം പ്രതി റോജി അഗസ്റ്റിന്‍ മാത്രമാണ് ഇന്ന് കോടതിയില്‍ ഹാജരായത്. ഇതോടെ മറ്റ് പ്രതികള്‍ എവിടെ എന്ന് കോടതി ചോദിച്ചു. ആളെ കളിയാക്കുകയാണോ എന്നും കോടതി വിമര്‍ശിച്ചു.

കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായി ഇന്ന് പ്രതികളായ റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റോജി അഗസ്റ്റിന്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്.

വനംവകുപ്പിന്‍റെ അന്വേഷണം സുല്‍ത്താന്‍ ബത്തേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തുടരുന്നതിനാല്‍ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് റോജി അഗസ്റ്റിന്‍ ഹാജരായത്.

ഇതോടെയാണ് മറ്റു പ്രതികള്‍ എവിടെയെന്ന് കോടതി ചോദിച്ചത്. മറ്റു പ്രതികള്‍ വരട്ടെ അതുവരെ മാറി നില്‍ക്കൂവെന്നാണ് കോടതി പറഞ്ഞത്. അതേസമയം, നേരിട്ടു ഹാജരാകാനുള്ള കോടതിയുടെ സമന്‍സ് അവഗണിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികള്‍ കോടതിയില്‍ ഹാജരായി മാപ്പപേക്ഷിച്ച ശേഷമാണ് വാറണ്ട് റദ്ദാക്കിയത്.

കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായാണ് 18ന് പ്രതികളോട് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. എന്നാല്‍ രണ്ടു ദിവസത്തെ സാവകാശത്തിനായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി 20ന് വിചാരണക്കോടതിയില്‍ ഹാജരാകാന്‍ സാവകാശം അനുവദിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് റോജി അഗസ്റ്റിന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. സാങ്കേതികമായി ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. കേസുകള്‍ പൂര്‍ത്തിയായില്ലെങ്കില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന് അറിയിക്കേണ്ടത് കീഴ്‌കോടതിയിലാണ് അല്ലാതെ ഹൈക്കോടതിയില്‍ അല്ലെന്നും ജസ്റ്റീസ് സി.എസ്. ഡയസ് വ്യക്തമാക്കി.

അതേസമയം, വയനാട് മേപ്പാടിയില്‍ നിന്ന് മുറിച്ച ഈട്ടിമരങ്ങള്‍ വനംവകുപ്പിന്റെ നിയമപരമായ പാസോടെയാണെന്ന വ്യാജരേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ച് വില്‍പന നടത്തി വിശ്വാസവഞ്ചന കാട്ടി 1.40 കോടി രൂപ തട്ടിയെടുത്തെന്ന കരിമുകള്‍ മലബാര്‍ ടിംബേഴ്സ് ഉടമ എം.എം. അലിയാരുടെ പരാതിയില്‍ അമ്പലമേട് പോലീസ് എടുത്ത കേസിലെ വിചാരണയാണ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്.

National

കോ​ൺ​ഗ്ര​സ് ഡി​എം​കെ​യെ ച​തി​ച്ചു; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മോ​ദി

ബം​ഗ​ളൂ​രു: ത​മി​ഴ്‌​നാ​ട്ടി​ലെ പു​തി​യ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ർ​ഷ​ങ്ങ​ളോ​ളം ഒ​പ്പം നി​ന്ന ഡി​എം​കെ​യെ ഉ​പേ​ക്ഷി​ച്ച് വി​ജ​യ്‌​യു​ടെ ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​കാ​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ തീ​രു​മാ​നം വി​ശ്വാ​സ​വ​ഞ്ച​ന​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​ധി​കാ​ര കൊ​തി​യ​ന്മാ​രാ​യ കോ​ൺ​ഗ്ര​സ് കി​ട്ടി​യ ആ​ദ്യ അ​വ​സ​ര​ത്തി​ൽ ത​ന്നെ ഡി​എം​കെ​യെ പി​ന്നി​ൽ നി​ന്ന് കു​ത്തി. പ​ല​പ്പോ​ഴും പ്ര​തി​സ​ന്ധി​ക​ളി​ൽ ഡി​എം​കെ​യു​മാ​യു​ള്ള സ​ഖ്യ​മാ​ണ് കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ച്ച​ത്. കേ​ന്ദ്ര​ത്തി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ നി​ല​നി​ന്ന​ത് ഡി​എം​കെ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തെ​വ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന്‍റെ അ​ഞ്ച് എം​എ​ൽ​എ​മാ​ർ ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലെ ഈ ​ചേ​രി​മാ​റ്റ​ത്തെ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

 

National

വ​നി​താ സം​വ​ര​ണ ബി​ൽ; ഇ​ന്നും ക​റു​പ്പ​ണി​ഞ്ഞ് ഡി​എം​കെ എം​പി​മാ​ർ

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ൽ ച​ർ​ച്ച​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ഡി​എം​കെ. ബി​ല്ല് വ​ന്നാ​ൽ പാ​ർ​ല​മെ​ന്‍റി​ലെ ത​മി​ഴ് ശ​ബ്ദ​മി​ല്ലാ​താ​കു​മെ​ന്നും ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്തി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​ണ് ബി​ല്ലെ​ന്നും ക​നി​മൊ​ഴി പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി സ​ഭ​യി​ൽ ഇ​ന്നും ക​റു​പ്പ​ണി​ഞ്ഞ് കൊ​ണ്ടാ​ണ് ഡി​എം​കെ അം​ഗ​ങ്ങ​ൾ എ​ത്തി​യ​ത്. തെ​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ക​നി​മൊ​ഴി പ​റ​ഞ്ഞു. പ​ഴ​യ ബി​ല്ല് വി​ജ്ഞാ​പ​നം ചെ​യ്യാ​തെ പു​തി​യ ബി​ല്ല് ച​ർ​ച്ച ചെ​യ്യു​ന്ന​ത് എ​ന്തി​നാ​ണ്.

പ്രാ​ബ​ല്യ​ത്തി​ലാ​കാ​ത്ത നി​യ​മ​ത്തി​നാ​ണ് ഭേ​ദ​ഗ​തി ത​യാ​റാ​ക്കി​യ​തെ​ന്നും ക​നി​മൊ​ഴി പ​റ​ഞ്ഞു. നീ​തി​യെ​ന്നു പ​റ​യു​ന്ന​ത് എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്. സം​സ്ഥാ​ന​ങ്ങ​ളു​മാ​യോ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യോ സം​സാ​രി​ച്ചി​രു​ന്നോ.

രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ ഭൂ​പ​ടം മാ​റ്റി​വ​ര​യ്ക്കാ​നാ​ണ് കേ​ന്ദ്ര ശ്ര​മം. എ​ന്ത് കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ ബി​ല്ല് കൊ​ണ്ടു​വ​ന്നു. രാ​ജ്യ​ത്തെ വ​നി​ത​ക​ൾ​ക്ക് ഇ​ന്ന് സം​വ​ര​ണം ആ​വ​ശ്യ​മാ​ണ്. നി​ല​വി​ലെ 543 സീ​റ്റു​ക​ളി​ൽ സം​വ​ര​ണം ന​ട​ത്ത​ട്ടെ​യെ​ന്നും ക​നി​മൊ​ഴി പ​റ​ഞ്ഞു.

National

വ​നി​താ സം​വ​ര​ണ ബി​ൽ; ചോ​ദ്യ​ങ്ങ​ളു​മാ​യി അ​ഖി​ലേ​ഷ് യാ​ദ​വ്

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ൽ ച​ർ​ച്ച​യ്ക്കി​ടെ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ച്ച് സ​മാ​ജ് വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്. ബി​ജെ​പി രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് ബി​ല്ലി​നെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്ര വ​നി​താ മു​ഖ്യ​മ​ന്ത്രി​മാ​രു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ്ത്രീ ​ശ​ക്‌​തീ​ക​ര​ണം സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​യി​ൽ സ്ത്രീ​ക​ൾ​ക്ക് ഉ​യ​ർ​ന്ന പ​ദ​വി​ന​ൽ​കി​യി​ട്ടു​ണ്ട്.

വ​നി​താ സം​വ​ര​ണ ബി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് പി​ന്നി​ൽ വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം മാ​ത്ര​മാ​ണ്. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​നി​താ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം 850 ആ​യി വ​ർ​ധി​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം.

Kerala

ജി.​സു​ധാ​ക​ര​ൻ അ​നു​ഭ​വി​ക്കും; പ്ര​പ​ഞ്ച​ത്തി​ൽ സ​ത്യ​മു​ണ്ടെ​ന്ന് സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: ജി.​സു​ധാ​ക​ര​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ ഇ​നി​യും ആ​ക്ര​മി​ച്ചാ​ൽ സു​ധാ​ക​ര​ന്‍റെ കാ​ര്യ​ങ്ങ​ൾ ഓ​രോ​ന്നാ​യി വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

ഇ​നി ന​ഷ്ട​പ്പെ​ടാ​ൻ ഒ​ന്നു​മി​ല്ല. കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ത​ക​ർ​ത്ത​താ​ണെ​ന്ന ജി. ​സു​ധാ​ക​ര​ന്‍റെ ആ​രോ​പ​ണ​ത്തി​നും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. ത​ക​ർ​ക്കാ​ൻ പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചേ പോ​കൂ. ഞാ​ൻ സു​ധാ​ക​ര​ന്‍റെ​യും സു​ധാ​ക​ര​ന് എ​ന്‍റെ​യും നി​ഴ​ലാ​യി നി​ന്ന കാ​ല​മാ​ണ​ത്.

ഞാ​ൻ പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ സു​ധാ​ക​ര​നും കാ​ണും. ജി. ​സു​ധാ​ക​ര​നെ ചു​മ​ക്കു​ന്ന കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​ല​പ്പു​ഴ ക​ട​ലി​ൽ ചാ​ടി ചാ​കു​മെ​ന്ന് സ​ജി ചെ​റി​യാ​ൻ. ആ​റു മാ​സം കൊ​ണ്ട് കെ.​സി. വേ​ണു​ഗോ​പാ​ൽ ഇ​ത് മ​ന​സി​ലാ​ക്കും. ഇ​ല്ലെ​ങ്കി​ൽ എ​ന്‍റെ പേ​ര് മാ​റ്റി​ക്കോ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സ്ഥാ​നം വി​ട്ടു പോ​യ പ്ര​മു​ഖ​രു​ടെ​യൊ​ക്കെ ഉ​ള്ളി​ൽ ക​മ്മ്യൂ​ണി​സം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ജി. ​സു​ധാ​ക​ര​ൻ അ​ങ്ങ​നെ​യ​ല്ല. ക​മ്മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​നാ​ണ് പാ​ർ​ട്ടി​യെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ച​തി​ച്ചു. ഒ​ന്ന​ര വ​ർ​ഷം മു​മ്പ് കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കി. സീ​റ്റ് ഇ​ല്ലെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ 24 മ​ണി​ക്കൂ​ർ കൊ​ണ്ട് വ​ല​തു പ​ക്ഷ​മാ​യി.

അ​ഞ്ച് രൂ​പ കി​ട്ടി​യാ​ൽ ജി.​സു​ധാ​ക​ര​ൻ അ​ത് പോ​ക്ക​റ്റി​ൽ ഇ​ട്ടു​കൊ​ണ്ട് പോ​കും. എ​ന്നാ​ൽ സ​ജി ചെ​റി​യാ​ൻ അ​ങ്ങ​നെ​യ​ല്ല. ജി.സു​ധാ​ക​ര​ൻ ഇ​പ്പോ​ഴും എം​എ​ൽ​എ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു​ണ്ട്. അ​ത് പാ​ർ​ട്ടി​യി​ൽ നി​ന്ന് നേ​ടി​യെ​ടു​ത്ത അ​നു​കൂ​ല്യ​മ​ല്ലേ​യെ​ന്നും സ​ജി ചെ​റി​യാ​ൻ ചോ​ദി​ച്ചു.

Kerala

പി​ണ​റാ​യി​യെ വി​മ​ർ​ശി​ക്കാ​തി​രി​ക്കാ​ൻ ഞാന്‍ മോ​ദി​യല്ലെന്ന് രേ​വ​ന്ത് റെ​ഡ്ഢി

കൊ​​​​ച്ചി: പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ താ​​​​ൻ മോ​​​​ദി​​​​യ​​​​ല്ലെ​​​​ന്നു തെ​​​​ലു​​​​ങ്കാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി രേ​​​​വ​​​​ന്ത് റെ​​​​ഡ്ഢി. മോ​​​​ദി​​​​യെ​​​പ്പോ​​​ലെ സം​​​​സാ​​​​രി​​​​ക്കാ​​​​ൻ ത​​​​നി​​​​ക്കാ​​​​കി​​​​ല്ലെ​​​​ന്നും കൊ​​​​ച്ചി​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മോ​​​​ദി ബ്ര​​​​ദേ​​​​ഴ്സാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​നെ നേ​​​​രി​​​​ടു​​​​ന്ന​​​​ത്. ദൈ​​​​വ​​​​ത്തി​​​​ന്‍റെ സ്വ​​​​ന്തം നാ​​​​ടാ​​​​യ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ദൈ​​​​വ​​​​ത്തി​​​​ന്‍റെ സ്വ​​​​ത്തി​​​​നു​​​പോ​​​​ലും സു​​​​ര​​​​ക്ഷ​​​​യി​​​​ല്ലാ​​​​ത്ത സ്ഥി​​​​തി​​​​യാ​​​​ണ്.

തെ​​​​ലു​​​ങ്കാ​​​​ന​​​​യി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​ക​​​​ട​​​​ന​​​പ​​​​ത്രി​​​​ക​​​​യി​​​​ൽ ന​​​​ൽ​​​​കി​​​​യ എ​​​​ല്ലാ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളും ന​​​​ട​​​​പ്പാ​​​​ക്കി. ഇ​​​​തു നേ​​​​രി​​​​ൽ​​​​ക്ക​​​​ണ്ട് ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലേ​​​​ക്ക് ക്ഷ​​​​ണി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക വി​​​​മാ​​​​നം അ​​​​ട​​​​ക്കം എ​​​​ല്ലാ സൗ​​​​ക​​​​ര്യ​​​​വും ഒ​​​​രു​​​​ക്കാം. എ​​​​ങ്ങ​​​​നെ​​​​യാ​​​​ണു തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​ർ ഗാ​​​​ര​​​​ന്‍റി​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് നേ​​​​രി​​​​ട്ടു ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്താം.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ എ​​​​ന്ത് ആ​​​​വ​​​​ശ്യ​​​​ത്തി​​​​നും തെ​​​​ലു​​​​ങ്കാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും രേ​​​​വ​​​​ന്ത് റെ​​​​ഡ്ഢി പ​​​​റ​​​​ഞ്ഞു.

National

യുഎൻഐ ഓഫീസ് ഒഴിപ്പിച്ചതിനെ വിമർശിച്ച് മാധ്യമ സംഘടനകൾ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ യു​​​​ണൈ​​​​റ്റ​​​​ഡ് ന്യൂ​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ (യു​​​​എ​​​​ൻ​​​​ഐ) ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഓ​​​​ഫീ​​​​സ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ബ​​​​ല​​​​മാ​​​​യി ഒ​​​​ഴി​​​​പ്പി​​​​ച്ച​​​​തി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് വി​​​​വി​​​​ധ മാ​​​​ധ്യ​​​​മ​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ രം​​​​ഗ​​​​ത്ത്.

ജോ​​​​ലി​​​​സ്ഥ​​​​ല​​​​ത്താ​​​​യി​​​​രി​​​​ക്കെ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ആ​​​​ക്ര​​​​മി​​​​ച്ച​​​​തി​​​​ന് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ഉ​​​​ട​​​​ന​​​​ടി ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ്ര​​​​സ് ക്ല​​​​ബ് ഓ​​​​ഫ് ഇ​​​​ന്ത്യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ബ​​​​ല​​​​മാ​​​​യി ഒ​​​​ഴി​​​​പ്പി​​​​ച്ച​​​​തി​​​​നെ എ​​​​ഡി​​​​റ്റേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യും അ​​​​പ​​​​ല​​​​പി​​​​ച്ചു. ഓ​​​ഫീ​​​സ് കെ​​​ട്ടി​​​ട​​​ത്തി​​​ന് ഭൂ​​​മി അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു ന്യൂ​​​​ഡ​​​​ൽ​​​​ഹി റാ​​​​ഫി മാ​​​​ർ​​​​ഗി​​​​ലു​​​​ള്ള യു​​​​എ​​​​ൻ​​​​ഐ​ ആ​​​​സ്ഥാ​​​​നം ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം രാ​​​​ത്രി ഒ​​​​ഴി​​​​പ്പി​​​​ച്ച​​​​ത്.

അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യി​​​​ൽ വ​​​​നി​​​​താ​​​​ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യ​​​​ട​​​​ക്കം കൈ​​​​യേറ്റം ചെ​​​​യ്താ​​​​ണു നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യ ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ ന​​​​ട​​​​ന്ന​​​​തെ​​​​ന്നാ​​​​ണു വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്.

ഓ​​​ഫീ​​​സ് കെ​​​ട്ടി​​​ട​​​ത്തി​​​നാ​​​യി ഭൂ​​​മി അ​​​നു​​​വ​​​ദി​​​ച്ച​​​ത് സ​​​ർ​​​ക്കാ​​​ർ റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ യു​​​എ​​​ൻ​​​ഐ ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ഇ​​​തോ​​​ടെ​​​യാ​​​ണു കേ​​​ന്ദ്ര ഭ​​​വ​​​ന, ന​​​ഗ​​​ര​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ലാ​​​ൻ​​​ഡ് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഓ​​​ഫീ​​​സ് ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​യ​​​ത്.

Kerala

ഒ​രു​മാ​തി​രി പ​ണി കാ​ണി​ക്ക​രു​ത്; മ​ന്ത്രി സ​ജി ചെ​റി​യാ​നെ വി​മ​ർ​ശി​ച്ച് എം.​എം.​മ​ണി

ഇ​ടു​ക്കി: മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി എം.​എം.​മ​ണി എം​എ​ല്‍​എ. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ച്ച ചെ​ങ്കു​ളം മ​ൾ​ട്ടി സ്പീ​ഷ്യ​സ് മ​ത്സ്യ​വി​ത്ത് ഫാ​മി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് മ​ണി രോ​ഷം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച​ത്.

മ​ന്ത്രി നേ​രി​ട്ടെ​ത്താ​തെ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​താ​ണ് മ​ണി​യെ ചൊ​ടി​പ്പി​ച്ച​ത്. മ​ന്ത്രി​യാ​യാ​ലും ഒ​രു​മാ​തി​രി പ​ണി കാ​ണി​ക്ക​രു​ത്. ഞ​ങ്ങ​ളെ​യൊ​ക്കെ എ​ന്തി​നാ​ണ് വെ​റു​തെ മെ​ന​ക്കെ​ടു​ത്തി​യ​തെ​ന്നും മ​ണി ചോ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തി​രു​ന്ന് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തി​നെ അ​ദ്ദേ​ഹം പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു.

ത​ന്‍റെ ഭാ​ഷ​യി​ൽ പ​ല​തും പ​റ​ഞ്ഞു​പോ​കു​മെ​ന്നും ഒ​രു പൊ​തു​പ​രി​പാ​ടി​യാ​യ​തി​നാ​ലാ​ണ് ക​ടു​പ്പി​ക്കാ​ത്ത​തെ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. മേ​ലാ​ൽ ത​ന്നെ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ​ക്ക് ക്ഷ​ണി​ക്ക​രു​തെ​ന്ന ക​ർ​ശ​ന താ​ക്കീ​തും അ​ദ്ദേ​ഹം ന​ൽ​കി.

എം.​എം. മ​ണി​യു​ടെ വി​മ​ർ​ശ​ന​ത്തെ കൈ​യ​ടി​ച്ചാ​ണ് സ​ദ​സ് സ്വീ​ക​രി​ച്ച​ത്. തുടർന്ന് അ​ഭി​വാ​ദ്യ പ്ര​സം​ഗം ന​ട​ത്തി​യ​താ​യി അ​റി​യി​ക്കു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കി പ്ര​സം​ഗി​ക്കാ​തെ അ​ദ്ദേ​ഹം വേ​ദി​യും വി​ട്ടു.

Kerala

കേരളത്തിന് എയിംസ് എവിടെ? കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ എന്തുകൊണ്ട് എയിംസ് വൈകുന്നുവെന്ന് ഹൈക്കോടതി. കേരളത്തില്‍ എയിംസ് അനുവദിക്കാത്തത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചു. എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ 11 വര്‍ഷമായിട്ടും എന്തുകൊണ്ടാണ് തീരുമാനമെടുക്കാത്തത് എന്നും കോടതി ചോദിച്ചു.

പുതിയതായി അനുവദിച്ച 22 എയിംസുകളില്‍ 18 എണ്ണം പ്രവര്‍ത്തനക്ഷമമാവുകയും നാലെണ്ണം നിര്‍മാണ ഘട്ടത്തിലാവുകയും ചെയ്തിട്ടും കേരളത്തെ മാത്രം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്താണെന്നും കേരളം ഇതിന് അനുയോജ്യമല്ലേ എന്നും കോടതി ചോദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് എയിംസിനായി ഭൂമി കണ്ടെത്തി സജ്ജമാക്കിയിട്ടും എന്തുകൊണ്ടാണ് കേന്ദ്രം നടപടികളുമായി മുന്നോട്ട് പോകാത്തതെന്നും കോടതി വിമര്‍ശിച്ചു. ഡെപ്യൂട്ടി സോള്‍സിറ്റര്‍ ജനറലിനോട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായിരുന്നു.

Kerala

സി​പി​എ​മ്മി​ന് ര​ക്ത​സാ​ക്ഷി​യെ കി​ട്ടി​യാ​ല്‍ ലോ​ട്ട​റി അ​ടി​ച്ച​തു​പോ​ലെ: വി.​ഡി.​സ​തീ​ശ​ൻ

ക​ണ്ണൂ​ർ: ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പി​ൽ സി​പി​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ര​ക്ത​സാ​ക്ഷി​യെ കി​ട്ടി​യാ​ല്‍ ലോ​ട്ട​റി അ​ടി​ച്ച​തു​പോ​ലെ​യാ​ണ് സി​പി​എം ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തു​യു​ഗ യാ​ത്ര​യ്ക്ക് പ​യ്യ​ന്നൂ​രി​ല്‍ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്. സി​പി​എം നേ​താ​ക്ക​ൾ അ​ഭി​മ​ന്യു​വി​ന്‍റെ​യും വ​ഞ്ചി​യൂ​ര്‍ വി​ഷ്ണു​വി​ന്‍റെ​യും ഫ​ണ്ട് അ​ടി​ച്ചു​മാ​റ്റി. സ​ഹി​ക്കാ​ന്‍ വ​യ്യാ​ഞ്ഞി​ട്ടാ​ണ് വി​ഷ്ണു​വി​ന്‍റെ കു​ടും​ബം മു​ഴു​വ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​ത്.

ഒ​രു ര​ക്ത​സാ​ക്ഷി​യെ കി​ട്ടി​യാ​ല്‍ നേ​താ​ക്ക​ൾ​ക്ക് സ​ന്തോ​ഷ​മാ​ണ്. അ​വ​ന്‍റെ പേ​രി​ല്‍ ഫ​ണ്ട് പി​രി​വ് ന​ട​ത്താ​മ​ല്ലോ. ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ് പ​യ്യ​ന്നൂ​രി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല. കേ​ര​ള​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും ഇ​ത്ത​രം ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

അ​ന്നേ അ​റി​യാം, ഇ​ത് നേ​ര്‍​വ​ഴി​ക്ക് പോ​കു​ന്ന സ്ഥാ​പ​ന​മ​ല്ല; ഇ​ൻ​ഡി​ഗോ​യെ വി​മ​ർ​ശി​ച്ച് ഇ.​പി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ര്‍: ഇ​ന്‍​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ന്‍.

അ​ന്നേ ത​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. ഇ​ത് നേ​ര്‍​വ​ഴി​ക്ക് പോ​കു​ന്ന സ്ഥാ​പ​ന​മ​ല്ല. ഇ​തി​ന്‍റെ മാ​നേ​ജ്‌​മെ​ന്‍റ് തെ​റ്റാ​യ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും ഇ.​പി. ജ​യ​രാ​ജ​ന്‍ വി​മ​ര്‍​ശി​ച്ചു.

ഇ​ന്‍​ഡി​ഗോ​യു​മാ​യു​ള്ള ത​ന്‍റെ പ്ര​ശ്‌​നം അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ഇ​ന്‍​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി തെ​റ്റ് തി​രു​ത്ത​ണം. കോ​ണ്‍​ഗ്ര​സി​ന്‍റെ ഡ​ല്‍​ഹി​യി​ലു​ള്ള ചി​ല നേ​താ​ക്ക​ള്‍ ഇ​ന്‍​ഡി​ഗോ മാ​നേ​ജ്‌​മെ​ന്‍റു​മാ​യി യോ​ജി​ച്ച് കൊ​ണ്ടാ​ണ് എ​ന്നെ ഉ​പ​രോ​ധി​ക്കു​ന്ന തീ​രു​മാ​നം എ​ടു​ത്ത​ത്.

അ​ന്ന​ത്തെ നി​ല വ​ച്ച് ഞാ​ന്‍ ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു. ഞാ​ന്‍ പി​ന്നെ കു​റെ നാ​ള​ത്തേ​യ്ക്ക് ഇ​ന്‍​ഡി​ഗോ​യി​ല്‍ ക​യ​റി​യി​ല്ല. പ​ക്ഷേ സീ​താ​റാം യെ​ച്ചൂ​രി മ​രി​ച്ചു. അ​പ്പോ​ള്‍ എ​ന്‍റെ പ്ര​ശ്‌​നം ബ​ഹി​ഷ്‌​ക​ര​ണം അ​ല്ല. എ​ത്ര​യും പെ​ട്ടെ​ന്ന് യെ​ച്ചൂ​രി​യു​ടെ മൃ​ത​ശ​രീ​രം കി​ട​ക്കു​ന്ന എ​കെ​ജി ഭ​വ​നി​ല്‍ എ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ഞാ​ന്‍ ഒ​ന്നും നോ​ക്കി​യി​ല്ല. കോ​ഴി​ക്കോ​ട് പോ​യി. അ​പ്പോ​ള്‍ അ​വി​ടെ ഇ​ന്‍​ഡി​ഗോ മാ​ത്ര​മേ​യു​ള്ളൂ. ഞാ​ന്‍ അ​തി​ല്‍ ക​യ​റി പോ​യി.- ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

ബി​ജെ​പി സ​ര്‍​ക്കാ​രാ​ണ് ഇ​തി​ന് മ​റു​പ​ടി പ​റ​യേ​ണ്ട​ത്. എ​ത്ര​യാ​ണ് നി​ര​ക്ക് വാ​ങ്ങു​ന്ന​ത്. അം​ഗീ​കൃ​ത ഫെ​യ​റി​ന്‍റെ ഇ​ര​ട്ടി​യാ​ണ് വാ​ങ്ങു​ന്ന​ത്. 75000 രൂ​പ​യാ​ണ് ഡ​ല്‍​ഹി​യി​ലേ​ക്ക് എ​ങ്കി​ല്‍ എ​ത്ര​യാ​ണ് അ​വ​ര്‍ വാ​ങ്ങു​ന്ന​ത്.

സീ​സ​ണ്‍ വ​ച്ച് കൊ​യ്ത്ത​ല്ലേ. ഇ​ത് നോ​ക്കാ​നും പ​റ​യാ​നും ഒ​രു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നോ?. വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഉ​ണ്ടാ​യി​രു​ന്നോ?. അ​തി​ന് ഒ​രു വ​കു​പ്പ് മ​ന്ത്രി ഉ​ണ്ടാ​യി​രു​ന്നോ?. ഇ​പ്പോ​ഴും വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ കൊ​യ്ത്ത് ന​ട​ത്തു​ക​യ​ല്ലേ?. ക​മ്പ​നി​ക​ള്‍ പ​ണം ഉ​ണ്ടാ​ക്കു​മ്പോ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ഇ​ട​പെ​ടാ​ന്‍ ക​ഴി​യു​ന്നു​ണ്ടോ?. ഞ​ങ്ങ​ള്‍​ക്ക് ഇ​ട​പെ​ടാ​ന്‍ പ​റ്റി​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​തി​ന​കം ഇ​ട​പെ​ട്ടി​ട്ടു​ണ്ടാ​കും.

അ​വ​രു​മാ​യു​ള്ള പ്ര​ശ്‌​നം തീ​ര്‍​ന്നി​ട്ടി​ല്ല. അ​ന്ന് പ​റ​ഞ്ഞ​ത് അ​വ​സാ​നി​ക്കു​ന്നി​ല്ല​ല്ലോ?. അ​വ​ര്‍ ചെ​യ്ത​ത് തെ​റ്റ​ല്ലേ. മു​ഖ്യ​മ​ന്ത്രി​യെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ പോ​യ ആ​ളു​ക​ളെ​ക്കാ​ളും അ​തി​നെ പ്ര​തി​രോ​ധി​ച്ച എ​നി​ക്ക് ശി​ക്ഷ. അ​വ​രു​ടെ നി​ല​പാ​ട് എ​ന്താ​യി​രു​ന്നു?.

ശ​രി​ക്കും എ​നി​ക്ക് അ​വാ​ര്‍​ഡ് ത​രേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​ര്‍ കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ ഡ​ല്‍​ഹി​യി​ലു​ള്ള എം​പി​യാ​ണ് ഇ​ട​പെ​ട്ട​ത്. ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ വ്യോ​മ​യാ​ന വ​കു​പ്പു​മാ​യി ചേ​ര്‍​ന്നാ​ണ് അ​ത് ചെ​യ്ത​ത്.

ഇ​ന്‍​ഡി​ഗോ, നി​ങ്ങ​ള്‍ ന​ന്നാ​വൂ. ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ള​മെ​ല്ലാം കൊ​ടു​ത്ത് യാ​ത്ര​ക്കാ​രെ യ​ജ​മാ​ന​ന്മാ​രാ​യി ക​ണ്ട് ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക. തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍ തി​രു​ത്തി മാ​നേ​ജ്‌​മെ​ന്‍റ് മു​ന്നോ​ട്ടു​പോ​കൂ- ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

Latest News

Corehub Up