x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബു​ദ്ധി​ജീ​വി ആ​യി​ല്ലെ​ങ്കി​ലും കു​റ​ച്ച് ബു​ദ്ധി​യെ​ങ്കി​ലും വേ​ണം; മു​ഖ്യ​മ​ന്ത്രി​യെ ക​ട​ന്നാ​ക്ര​മി​ച്ച് പി.​രാ​ജീ​വ്

വെബ് ഡെസ്ക്
Published: July 17, 2026 08:54 PM IST | Updated: July 17, 2026 08:54 PM IST

പി. ​രാ​ജീ​വ്.

കൊ​ച്ചി: മി​ഷ​ൻ സ​മു​ദ്ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ടാ​റ്റാ ഗ്രൂ​പ്പ് കേ​ര​ള​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് പി. ​രാ​ജീ​വ്. മു​ഖ്യ​മ​ന്ത്രി എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞ് ആ​ക​രു​തെ​ന്നും ബു​ദ്ധി​ജീ​വി ആ​യി​ല്ലെ​ങ്കി​ലും കു​റ​ച്ച് ബു​ദ്ധി​യെ​ങ്കി​ലും കാ​ണി​ക്ക​ണ​മെ​ന്നും പി.​രാ​ജീ​വ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം വി​വാ​ദം കൊ​ഴു​ക്കു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​തി​രോ​ധി​ച്ചും പ്ര​ഖ്യാ​പ​ന​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് ഇ​റ​ക്കി. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളാ​ണ് ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി സ്വ​ന്തം പേ​രി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് പി. ​രാ​ജീ​വ് ആ​രോ​പി​ച്ചു. ടാ​റ്റ സ​ബ്സി​ഡി​യ​റി​യാ​യ ആ​ർ​ട്ട്സ​ൺ​സി​ന്‍റെ നി​ക്ഷേ​പം ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ്ര​ഖ്യാ​പി​ച്ച​താ​ണ്.

2025-ലെ ​ഇ​ൻ​വെ​സ്റ്റ് കേ​ര​ള​യി​ൽ ഈ ​പ​ദ്ധ​തി വ്യ​ക്ത​മാ​യി അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​താ​യും രാ​ജീ​വ് ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നെ​യാ​ണ് ഇ​പ്പോ​ൾ മി​ഷ​ൻ സ​മു​ദ്ര​യി​ലെ പു​തി​യ പ​ദ്ധ​തി​യാ​യി മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തെ ടാ​റ്റ പ​ര​സ്യ​മാ​യി ത​ള്ളി​യ​ത് അ​തീ​വ ഗൗ​ര​വ​ത​ര​മാ​ണെ​ന്നും ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ടാ​റ്റ ഇ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം മി​ഷ​ൻ സ​മു​ദ്ര​യു​ടെ ഭാ​ഗ​മാ​യു​ള്ള ടാ​റ്റ നി​ക്ഷേ​പ വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി. മി​ഷ​ൻ സ​മു​ദ്ര​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് വ​രാ​ൻ പോ​കു​ന്ന ആ​കെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ളെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ദേ​ശി​ച്ച​തെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

 

Tags : PRajeeve Criticize V.D. Satheesan Tatainvestment BreakingNews

Recent News

Corehub Up