x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ക​ളാ​യ ബ​ന്ധു​ക്ക​ളെ വി​ട്ടി​ല്ലെ​ങ്കി​ൽ കാ​ണി​ച്ചു​ത​രാം; സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മം ന​ട​ത്തി​യ സി​ഐ ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്ക്
Published: July 17, 2026 06:23 PM IST | Updated: July 17, 2026 06:23 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ക​സ്റ്റ​ഡി​യി​ലു​ള്ള ബ​ന്ധു​ക്ക​ളെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്രം കാ​ണി​ച്ച സി​ഐ​യെ അ​റ​സ്റ്റ് ചെ​യ്തു. ക്രൈം ​റെ​ക്കോ​ഡ്സ് ബ്യൂ​റോ സി​ഐ യ​ഹി​യ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചു​ള്ളി​മാ​നൂ​രി​ൽ നി​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത നാ​ല് യു​വാ​ക്ക​ളി​ൽ ര​ണ്ടു​പേ​ർ ത​ന്‍റെ ബ​ന്ധു​ക്ക​ളാ​ണെ​ന്നും അ​വ​രെ ഉ​ട​ൻ വി​ട്ട​യ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സി​ഐ യ​ഹി​യ നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​ആ​വ​ശ്യം ത​ള്ളി.

ഇ​തോ​ടെ പ്ര​കോ​പി​ത​നാ​യ സി​ഐ സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സു​കാ​രു​ടെ വി​ല​ക്ക് മ​റി​ക​ട​ന്ന് ലോ​ക്ക​പ്പ് സെ​ല്ലി​ന​ക​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​യാ​ൾ പി​ന്നീ​ട് സെ​ല്ലി​ന്‍റെ ത​റ​യി​ൽ കി​ട​ന്നു. ഇ​തോ​ടെ​യാ​ണ് മ​റ്റ് വ​ഴി​ക​ളി​ല്ലാ​തെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ച് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഇ​യാ​ൾ അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നും നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ വ​കു​പ്പ്ത​ല ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Tags : Ruckus InsidePoliceStation Nedumangad CiCustody BreakingNews

Recent News

Corehub Up