x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലക്കാട്ട് ലോറിയിടിച്ച് വിദ്യാർഥി മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്
Published: July 17, 2026 03:55 PM IST | Updated: July 17, 2026 03:55 PM IST

ലോറി അപകടത്തിന്‍റെ ദൃശ്യം

പാലക്കാട്: പാലക്കാട് വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാർഥി മരിച്ചു. യുവക്ഷേത്ര കോളജിലെ വിദ്യാർഥി മുഹമ്മദ് ഫർഹാനാണ് മരിച്ചത്. മുണ്ടൂർ സ്വകാര്യ കോളജിലെ വിദ്യാർഥികളായ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

പാലക്കാട് മുണ്ടൂർ ഒമ്പതാം മൈയിലിൽവച്ചാണ് അപകടം ഉണ്ടായത്. ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags : Student Injured Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up