x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലസ്‍വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 62.01 ശതമാനം വിജയം

വെബ് ഡെസ്‌ക്
Published: July 17, 2026 04:47 PM IST | Updated: July 17, 2026 04:47 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയർസെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 62.01 ശതമാനം പേരാണ് വിജയിച്ചത്.

ഇതിൽ 2,50,981 പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി. കഴിഞ്ഞ വര്‍ഷം 60.76 ആയിരുന്നു വിജയശതമാനം.

ദേശീയ തലത്തില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ സൈബര്‍ ആക്രമണം നടന്നതിനാല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ഫലം അറിയാൻ തടസം നേരിട്ടിരുന്നു. പരിശോധന നടക്കുന്ന സാഹചര്യത്തില്‍ വിശദമായ ഫലം വെബ്‌സൈറ്റുകളില്‍ ലഭിക്കാന്‍ വൈകുമെന്ന് പരീക്ഷ ചുമതലയുള്ള ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചിരുന്നു.

പിന്നീട് സാങ്കേതിക തടസം മാറിയതോടെ പരീക്ഷാഫലം വെബ് സൈറ്റിൽ ലഭ്യമായി. results.hse.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം അറിയാം.

Tags : PlusOne Exam Results

Recent News

Corehub Up