x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി; പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: July 17, 2026 09:33 PM IST | Updated: July 17, 2026 09:33 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു. നാ​ദാ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ക്ക​ര മാ​ടാ​ക്ക​ര സ്വ​ദേ​ശി അ​ഭി​ന​വാ​ണ് മ​രി​ച്ച​ത്. ഇ​രി​ങ്ങ​ൽ കു​ഞ്ഞാ​ലി​മ​ര​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം. അ​ഭി​ന​വി​നൊ​പ്പം മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് ഇ​വ​ർ ഒ​ന്നി​ച്ച് സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ അ​ഭി​ന​വ് ട്രെ​യി​ൻ വ​രു​ന്ന ട്രാ​ക്കി​ന് സ​മീ​പ​ത്തേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ത​ല​ശേ​രി ഭാ​ഗ​ത്ത് നി​ന്നും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് അ​തി​വേ​ഗ​ത്തി​ൽ വ​രി​ക​യാ​യി​രു​ന്ന ഗു​ഡ്‌​സ് ട്രെ​യി​ൻ അ​ഭി​ന​വി​നെ ത​ട്ടി. ഉ​ട​ൻ ത​ന്നെ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ചോ​മ്പാ​ല പോ​ലീ​സും റെ​യി​ൽ​വേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Tags : Death HitTrain PlusTwoStudent Nadapuram

Recent News

Corehub Up