x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട്ടിൽ സെന്‍സസ് ഡ്യൂട്ടിക്കെത്തിയ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; 55കാരന്‍ അറസ്റ്റില്‍

കൊച്ചി ബ്യൂറോ
Published: July 17, 2026 03:53 PM IST | Updated: July 17, 2026 03:53 PM IST

കൊച്ചി: മുളന്തുരുത്തിയില്‍ സെന്‍സസ് ഡ്യൂട്ടിക്കെത്തിയ സര്‍ക്കാര്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയയാള്‍ അറസ്റ്റില്‍. മുളന്തുരുത്തി സ്വദേശി ശശികുമാര്‍ (55) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ശശികുമാറിന്‍റെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ ജീവനക്കാരിയോട് മോശമായി പെരുമാറുകയും പിടിച്ചുതള്ളാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്.

ജീവനക്കാരിയുടെ പരാതിയില്‍ മുളന്തുരുത്തി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. മോശമായി പെരുമാറിയതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമായി രണ്ടു വകുപ്പുകള്‍ ചേര്‍ത്താണ് ശശികുമാറിനെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

Tags : Census Misbehaving Arrest Women

Recent News

Corehub Up