ചിത്രത്തിന്റെ പോസ്റ്റർ
പുതുമുഖം വാമിഖയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ ‘പ്രഹരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇതിഹാസ, സ്റ്റൈൽ, കാമുകി എന്നീ സിനിമകൾക്കുശേഷം ബിനു എസ് സംവിധാനം ചെയ്യു ന്ന ചിത്രം.
നിർമാണം രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസൻ. തിരക്കഥ സുജിത്ത് അജിത്ത് കുമാർ, ബിനു സദാനന്ദൻ. സുധീഷ്, പവിത്രൻ, പ്രശാന്ത് അലക്സാണ്ടർ, രാജേഷ് ശർമ, തുഷാര പിള്ള, ആൻ മെർലറ്റ്, അനീറ്റ, ശ്രീജ, ഹരിശ്രീ യൂസഫ്, രാജീവ് രാജ്, അരുൺ ബെല്ലാൻഡ്, അബിൻ ബിനോ, മൻരാജ്, അരുൺ സോൾ, ബദ്രി, അർണവ് വിഷ്ണു, ജിതിൻ വാവ എന്നിവർ മറ്റു വേഷങ്ങളിൽ.
ഛായാഗ്രഹണം: സിനോജ് പി. അയ്യപ്പൻ, സംഗീതം: സതീഷ് രഘുനാഥൻ. ചിത്രസംയോജനം: അരുൺ വൈഗ. ഗാനരചന: ബി.കെ ഹരിനാരായണൻ. പ്രൊഡക്ഷൻ കൺട്രോളർ: പ്രേമൻ പെരുമ്പാവൂർ. പിആർഒ: പി. ശിവപ്രസാദ്
Tags : praharam praharam movie cinema malayalam binu s Malayalam Movies malayalam movie