കണ്ടന്റിനു പ്രാധാന്യം നല്കി സിനിമയൊരുക്കുന്ന സംവിധായകനാണ് റെജിന്‍ എസ്. ബാബു. ടൈം ലൂപ്പിലൂടെയും ലൂസിഡ് ഡ്രീമിംഗിലൂടെയും കഥപറഞ്ഞ ആദ്യചിത്രം "പെന്‍ഡുലം' അതിന്റെ ദൃഷ്ടാന്തമാണ്.
ദിലീഷ് പോത്തന്, സാഗര്‍ സൂര്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന "ഭൗമ'യാണ് റെജിന്റെ പുത്തന്‍ പടം. ഡോണി എസ്. കടമ്മനിട്ടയുടെ കഥയെ ആധാരമാക്കി റെജിൻ തിരക്കഥയൊരുക്കിയ "ഭൗമ'യില്‍ രേവതി ശര്‍മയാണു ഫീമെയില്‍ ലീഡ്. "ഇതൊരു മൂഡ് ജനറേറ്റിംഗ് സിനിമയാണ്. രാത്രിയിലെ തേയിലത്തോട്ടങ്ങള്‍ക്കിടയിലുള്ള മഞ്ഞും അവിടത്തെ പഴയ ബംഗ്ലാവും... അത്തരം മൂഡില്‍ സിനിമ കാണാന്‍ ഇഷ്ടമുള്ളവര്‍ക്കു നല്ലൊരു വിരുന്നു തന്നെയാവും ഭൗമ'- റെജിന്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
"പെന്‍ഡുല'ത്തിന്റെ ശൈലിയിലുള്ള സിനിമയാണോ..?
കോവിഡ് കാലത്ത് ഒടിടിക്കുവേണ്ടി ചെയ്ത സിനിമയാണു പെന്‍ഡുലം. തിയറ്റര്‍ റിലീസ് ആലോചനയിലുണ്ടായിരുന്നില്ല. അക്കാലത്ത് അത്തരം സിനിമകൾ ധാരാളമായി വന്നതോടെ തിയറ്റര്‍ റിലീസിനുശേഷമേ ഒടിടിയില്‍ സംപ്രേഷണം ചെയ്യുകയുള്ളൂ എന്ന നിബന്ധന വന്നു. അങ്ങനെയാണു ‘പെൻഡുലം’ തിയ റ്ററിലെത്തിയത്. ഒടിടി റിലീസിനുശേഷം ചിത്രത്തിന് ഏറെ ഫാൻ സുണ്ടായി. അവര്‍ക്ക് ആ കഥപറച്ചില്‍ രീതി തൃപ്തിയായിരുന്നു.
തിയറ്റര്‍ അനുഭവത്തിനുവേണ്ടിത്തന്നെ രൂപപ്പെടുത്തിയ സിനിമയാണു ‘ഭൗമ’. ഇതില്‍ ശബ്ദം ഒരു പ്രധാന ഘടകമാണ്. ഒടിടിയില്‍ വരുമ്പോള്‍ കാണാം എന്ന ചിന്ത വേണ്ട. കാരണം, തിയറ്ററില്‍നിന്നു മാത്രമേ അതിന്റെ പൂര്‍ണ ആസ്വാദനം സാധ്യമാവുകയുള്ളൂ.
കഥാപശ്ചാത്തലം..?