x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​സ്പേ​ട്ടി​ൽ ട്രാ​ക്ട​ർ മ​റി​ഞ്ഞ് അ​പ​ക​ടം; ആ​റ് പേ​ർ മ​രി​ച്ചു


Published: May 15, 2026 07:36 PM IST | Updated: May 15, 2026 07:36 PM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഹോ​സ്പേ​ട്ടി​ൽ തും​ഗ​ഭ​ദ്ര ഡാ​മി​ന് സ​മീ​പം ട്രാ​ക്ട​ർ മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു. ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​വ​രെ ഹോ​സ്പേ​ട്ടി​ലെ​യും കൊ​പ്ല​യി​ലേ​യും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 19 പേ​രാ​ണ് ട്രാ​ക്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ദാ​വ​ൺ​ഗ​രെ​യി​ലെ സ​ന്ദൂ​രി​ൽ നി​ന്ന് ഹൂ​ളി​ഗ​മ്മ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നാ​യി തി​രി​ച്ച​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ലെ ഉ​യ​ര​മു​ള്ള ഭാ​ഗ​ത്ത് നി​ന്ന് താ​ഴേ​ക്ക് ട്രാ​ക്ട​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ൽ ഒ​രു വ​യ​സു​ള്ള കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Tags : accident tractor death injury karnataka

Recent News

Corehub Up