National
ബംഗളൂരു: കർണാടകയിലെ ഹോസ്പേട്ടിൽ തുംഗഭദ്ര ഡാമിന് സമീപം ട്രാക്ടർ മറിഞ്ഞ് ആറ് പേർ മരിച്ചു. ഒരു കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചത്. 13 പേർക്ക് പരിക്കേറ്റു.
ഇവരെ ഹോസ്പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. 19 പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്.
ദാവൺഗരെയിലെ സന്ദൂരിൽ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദർശനത്തിനായി തിരിച്ചവരാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേക്ക് ട്രാക്ടർ തലകീഴായി മറിയുകയായിരുന്നു. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
National
ലക്നോ: ഉത്തർപ്രദേശിലെ ഷംലിയിൽ ട്രാക്ടർ മറിഞ്ഞ് കർഷകൻ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. അങ്കിത് (22) എന്ന യുവാവാണ് മരിച്ചത്.
അങ്കിത് മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പം വയലിൽ പോകുന്നതിനിടെ അഗ്ദിപൂരിന് സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
അങ്കിതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഷിയോപൂരിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് പേർ മരിച്ചു, 26 പേർക്ക് പരിക്കേറ്റു. സരോജ് ഗുർജാർ (35), സുനൈന ഗുർജാർ (27), സീമ ഗുർജാർ (35), ഗീത റാവു (52) എന്നിവരാണ് മരിച്ചത്. നാല് പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.
പാർവതി ബറോഡയിലേക്ക് പോവുകയായിരുന്ന വീർപൂരിലെ സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിൽ ധാരാളം സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉണ്ടായിരുന്നു. അമിതവേഗത്തിലെത്തിയ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിലെത്തിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേനയിൽ ചന്പൽ നദിയിൽ നിന്ന് അനധികൃത മണൽ ഖനനം തടയാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരനെ ട്രാക്ടർ കയറ്റി കൊന്നു. ഹര്കേഷ് ഗുര്ജർ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
നിയമവിരുദ്ധമായി മണൽ കയറ്റിയ ട്രാക്ടർ ട്രോളി ഹൈവേയിലൂടെ വരുന്നത് കണ്ട ഹർകേഷ് തടയാനായി മുന്നോട് നീങ്ങി. എന്നാൽ വാഹനം നിർത്താതെ ഡ്രൈവർ ഹർകേഷിന്റെ നേരെ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിന് ശേഷം ഡ്രൈവർ വാഹനവുമായി രക്ഷപ്പെട്ടു.
ഹർകേഷിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായുള്ള അന്വേഷണം നടന്നുവരികയാണ്.