x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​​രി​​ക്ക്: ഹ​​ക്കി​​മി​​ പുറത്ത്


Published: May 1, 2026 12:21 AM IST | Updated: May 1, 2026 12:21 AM IST

പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​ന്‍റെ പ​​രി​​ക്കേ​​റ്റ മൊ​​റോ​​ക്ക​​ന്‍ താ​​രം അ​​ച്‌​​റ​​ഫ് ഹ​​ക്കി​​മി ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന് എ​​തി​​രാ​​യ ര​​ണ്ടാം​​പാ​​ദ സെ​​മി​​യി​​ല്‍ ക​​ളി​​ക്കി​​ല്ല.

ജ​​ര്‍​മ​​ന്‍ വ​​മ്പ​​ന്മാ​​രാ​​യ എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന് എ​​തി​​രേ പാ​​രീ​​സി​​ല്‍​വ​​ച്ചു ന​​ട​​ന്ന ആ​​ദ്യ​​പാ​​ദ സെ​​മി പോ​​രാ​​ട്ട​​ത്തി​​നി​​ടെ​​യാ​​ണ് ഹ​​ക്കി​​മി​​ക്കു പ​​രി​​ക്കേ​​റ്റ​​ത്. മ​​ത്സ​​ര​​ത്തി​​ല്‍ 5-4ന് ​​നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പി​​എ​​സ്ജി ജ​​യി​​ച്ചു.

കാ​​ല്‍​ത്തു​​ട മ​​സി​​ലി​​നു പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ഹ​​ക്കി​​മി ആ​​ഴ്ച​​ക​​ള്‍ പു​​റ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്. അ​​ടു​​ത്ത ആ​​ഴ്ച​​യാ​​ണ് ബ​​യേ​​ണ്‍ x പി​​എ​​സ്ജി ര​​ണ്ടാം​​പാ​​ദ സെ​​മി ഫൈ​​ന​​ല്‍. ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ഗ്രൗ​​ണ്ടി​​ലാ​​ണ് മ​​ത്സ​​രം.

ഹ​​ക്കി​​മി​​യു​​ടെ അ​​ഭാ​​വം പി​​എ​​സ്ജി പ്ര​​തി​​രോ​​ധ​​ത്തി​​നു ക്ഷീ​​ണം ചെ​​യ്യും. മാ​​ത്ര​​മ​​ല്ല, 2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് ഒ​​രു​​ങ്ങു​​ന്ന മൊ​​റോ​​ക്കോ​​യെ​​യും ഹ​​ക്കി​​മി​​യു​​ടെ പ​​രി​​ക്ക് ആ​​ശ​​ങ്ക​​യി​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

Tags : Injury Hakimi out French Ligue 1 football

Recent News

Corehub Up