ഫഹദ്, വിജയ്
താനൊരു സിനിമാ നടനാകുമെന്ന് ആദ്യം പറഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് ആണെന്ന് നടൻ ഫഹദ് ഫാസിൽ. തന്റെ പുതിയ ചിത്രമായ ‘ഡോണ്ട് ട്രബിൾ ദ് ട്രബിളി’ന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സ് ടിവിക്കായി സംവിധായകനും നടനുമായ കെ.എസ് രവികുമാറിന് നല്കിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ വെളിപ്പെടുത്തൽ.
‘ആദ്യമായി വിജയ് സാറിനെ കാണുന്നത് ‘കാതലുക്ക് മര്യാദെ’ സിനിമയുടെ സെറ്റിൽ വച്ചാണ്. അച്ഛന്റെ (ഫാസിൽ) സിനിമയായിരുന്നു. ഞങ്ങളുടെ വീട്ടിൽ വച്ചായിരുന്നു ഷൂട്ടിംഗ്. ഞാൻ വെക്കേഷന് വന്നതായിരുന്നു. അന്ന് എനിക്ക് 12–13 വയസുകാണും.
എന്നോട് ജീവിതത്തിൽ ആദ്യമായി ഒരു നടനാകുമെന്നു പറഞ്ഞത് വിജയ് സാർ ആണ്. അന്ന് അധികമൊന്നും സംസാരിച്ചില്ല. എന്നാൽ സംസാരിച്ചത് മുഴുവൻ സിനിമയെക്കുറിച്ചാണ്’, ഫഹദ് പറയുന്നു.
പരസ്യ ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിന്റെ അനുഭവവും ഫഹദ് പങ്കുവച്ചു. വിജയ്യും ഫഹദും സിനിമയിൽ ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. എന്നാൽ ഒരു ജ്വല്ലറിയുടെ പരസ്യത്തിൽ വിജയ്യും ഫഹദും ഒരുമിച്ച് വേഷമിട്ടിരുന്നു.
Tags : Fahadh Faasil Vijay Actor cinema