പങ്കുവച്ച ചിത്രത്തിൽ നിന്നും
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിച്ചതിന്റെ സന്തോഷവും ആവേശവും പങ്കുവെച്ച് ബോളിവുഡ് താരം അർജുൻ രാംപാൽ.
‘ഓപ്പറേഷൻ ഗംഗ’എന്ന ചിത്രത്തിന്റെ ജോർജിയയിലെ ചിത്രീകരണത്തിനിടെ എടുത്ത മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ സന്തോഷം തുറന്നുപറഞ്ഞത്.
മോഹൻലാലിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വലിയൊരു ഭാഗ്യവും അഭിമാനവുമാണെന്ന് അർജുൻ രാംപാൽ കുറിച്ചു. ഇതൊരു വലിയ അനുഭവവും വലിയൊരു പ്രചോദനവുമാണെന്നും, അത്രമേൽ കഴിവുള്ള, അനുഗ്രഹീതനായ മോഹൻലാൽ സാറിന് ഒത്തിരി നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
#operationganga, #Georgia, #Tbilisi എന്നീ ഹാഷ്ടാഗുകളോടെ അർജുൻ പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
"ഒറ്റ ഫ്രെയിമിൽ പ്രിയപ്പെട്ട രണ്ട് മികച്ച താരങ്ങൾ", "ദ് വൺ ആൻഡ് ഒൺലി ദ് കംപ്ലീറ്റ് ആക്ടർ", "നമുക്ക് ആവശ്യമുണ്ടെന്ന് നമ്മൾ പോലും അറിയാതിരുന്ന മികച്ചൊരു ക്രോസ് ഓവർ" എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകർ പോസ്റ്റിന് താഴെ കുറിക്കുന്നത്.
‘ധുരന്ധർ’ സിനിമയിലെ അർജുൻ രാംപാലിന്റെ കഥാപാത്രത്തെയും മോഹൻലാലിന്റെ ഐക്കണിക് സൈനിക കഥാപാത്രങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ട് ‘മേജർ ഇഖ്ബാലും മേജർ മഹാദേവനും ഒരുമിച്ച്’ എന്നുവരെ ആരാധകർ ആവേശത്തോടെ കമന്റുകളിൽ കുറിക്കുന്നുണ്ട്.
Tags : Arjun Rampal Mohanlal Picture cinema movie