x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി നി​ത്യ ദാ​സി​ന്‍റെ അ​ച്ഛ​ൻ മോ​ഹ​ൻ​ദാ​സ് അ​ന്ത​രി​ച്ചു  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 30, 2026 12:01 PM IST | Updated: September 30, 2026 12:01 PM IST

നിത്യയുടെ അച്ഛൻ, നിത്യാ ദാസ്

ന​ടി നി​ത്യ ദാ​സി​ന്‍റെ പി​താ​വും റി​ട്ട. സ​ബ് ഇ​ൻ​സ്പെ​ക്ട​റു​മാ​യ (എ​സ്ഐ) എ. ​മോ​ഹ​ൻ​ദാ​സ് അ​ന്ത​രി​ച്ചു. നി​ത്യ ത​ന്നെ​യാ​ണ് പി​താ​വി​ന്‍റെ വി​യോ​ഗ​വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്.

അ​ച്ഛ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഇ​ന്ന് രാ​ത്രി എ​ട്ടി​ന് മാ​ങ്കാ​വ് മാ​നാ​രി ശ്മാ​ശാ​ന​ത്തി​ൽ ന​ട​ക്കു​മെ​ന്നും നി​ത്യ ദാ​സ് അ​റി​യി​ച്ചു. ഒ​രു സ​ഹോ​ദ​രി​യാ​ണ് നി​ത്യ​യ്ക്കു​ള്ള​ത്. 

‘‘അ​ച്ഛ​നു വി​ട, ഞ​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ച്ഛ​ൻ, റി​ട്ട. എ​സ്ഐ. എ. ​മോ​ഹ​ൻ​ദാ​സ് ഇ​ന്ന് നി​ര്യാ​ത​നാ​യി. ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഇ​ന്ന് രാ​ത്രി 8:00 മ​ണി​ക്ക്, മാ​ങ്കാ​വ് മാ​നാ​രി ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കു​ന്ന​താ​ണ്,’’ നി​ത്യാ ദാ​സി​ന്‍റെ വാ​ക്കു​ക​ൾ.

 

2001 ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ഈ ​പ​റ​ക്കും ത​ളി​ക’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു നി​ത്യ ദാ​സി​ന്‍റെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് ബാ​ലേ​ട്ട​ൻ, ചൂ​ണ്ട, ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കാ​ൻ, ന​രി​മാ​ൻ, കു​ഞ്ഞി​ക്കൂ​ന​ൻ, ക​ഥാ​വ​ശേ​ഷ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. 2007ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘സൂ​ര്യ​കി​രീ​ട’​മാ​ണ് അ​വ​സാ​നം അ​ഭി​ന​യി​ച്ച സി​നി​മ. 

വെ​ള്ളി​ത്തി​ര​യി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കു​മ്പോ​ഴാ​ണ് നി​ത്യ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ജ​മ്മു സ്വ​ദേ​ശി അ​ര​വി​ന്ദ് സിം​ഗാ​ണ് നി​ത്യ ദാ​സി​ന്‍റെ ഭ​ർ​ത്താ​വ്. അ​ര​വി​ന്ദ് പ​ഞ്ചാ​ബി​യാ​ണ്. 2007 ലാ​ണ് ഇ​വ​ർ വി​വാ​ഹി​ത​രാ​കു​ന്ന​ത്. 2009ലാ​യി​രു​ന്നു മ​ക​ൾ നൈ​ന​യു​ടെ ജ​ന​നം. ന​മ​ൻ എ​ന്നൊ​രു മ​ക​നും ഇ​വ​ർ​ക്കു​ണ്ട്.

Tags : Nithya Das Father Mohandas Actress Passes Away

Recent News

Corehub Up