കൊല്ലം സുധി സഞ്ചരിച്ചിരുന്ന വാഹനം, കൊല്ലം സുധി
നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അപകട മരണത്തില്‍ അവകാശികള്‍ക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടു. കോട്ടയം എംഎസിടി ജഡ്ജി പ്രസൂണ്‍ മോഹന്‍ ആണ് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്.
കേസിലെ മൂന്നാം എതിര്‍കക്ഷിയായ ന്യൂ ഇന്ത്യ അഷ്വറന്‍സ് ആണ് തുക കെട്ടിവയ്ക്കേണ്ടത്. വിധിത്തുകയും പലിശയും കോടതി ചെലവും ഉള്‍പ്പെടെയാണ് 1.77 കോടി രൂപ നഷ്ടപരിഹാരമായി വിധിച്ചത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. എ.ആര്. കലേഷ് കുമാര്‍, ഹര്‍ഷാന കെ.എസ്. എന്നിവര്‍ ഹാജരായി.
2023 ജൂണ്‍ 5ന് തൃശൂര്‍ കയ്പമംഗലത്ത് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. കോഴിക്കോട് വടകരയില്‍ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്നതിനിടെ പുലര്‍ച്ചെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്നെത്തിയ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന നടന് ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് പുത്തന്‍കുരിശ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.