x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ടി​ച്ചു നി​ൽ​ക്കാ​നാ​കു​ന്നി​ല്ല, ര​ണ്ട് ത​വ​ണ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു: വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സു​ബീ​ഷ് സു​ധി  


Published: May 1, 2026 08:49 AM IST | Updated: May 1, 2026 08:49 AM IST

സി​നി​മ നി​ർ​മി​ച്ച് ക​ട​ക്കെ​ണി​യി​ലാ​യെ​ന്നും ഇ​നി​യും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നും ന​ട​ൻ സു​ബീ​ഷ് സു​ധി. ത​ന്‍റെ ഫോ​ണി​ലേ​യ്ക്ക് ഇ​പ്പോ​ൾ ക​ടം വാ​ങ്ങി​യ​വ​ർ പൈ​സ തി​രി​കെ ചോ​ദി​ക്കാ​ൻ വി​ളി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ന്നും സാ​മ്പ​ത്തി​ക​ബാ​ധ്യ​ത മൂ​ലം ര​ണ്ടു ത​വ​ണ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ വെ​ളി​പ്പെ​ടു​ത്തി.

സു​ബീ​ഷ് സു​ധി​യു​ടെ വാ​ക്കു​ക​ൾ
 
വ​ലി​യ സ്വ​പ്ന​ങ്ങ​ൾ​ക്ക് പു​റ​കെ പോ​യി ജീ​വി​തം മു​ന്നോ​ട്ട് പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ൽ ആ​ണ് ഇ​ങ്ങ​നെ ഒ​രു പോ​സ്റ്റ്‌ ഇ​ടു​ന്ന​ത്. ഒ​രു ജൂ​നി​യ​ർ ആ​ർ​ടി​സ്റ്റ് ആ​യി വ​ന്ന ഞാ​ൻ 80 ഓ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. ഒ​രു ഭാ​ര​ത സ​ർ​ക്കാ​ർ ഉ​ത്പ​ന്നം എ​ന്ന പ​ട​ത്തി​ൽ നാ​യ​ക​നാ​യി. ഞാ​നും എ​ന്‍റെ സു​ഹൃ​ത്തു​ക​ളും ചേ​ർ​ന്നാ​ണ് നി​ർ​മ്മി​ച്ച​ത്.

2024 മാ​ർ​ച്ച്‌ എ​ട്ടി​ന് പ്രേ​മ​ലു​വും മ​ഞ്ഞു​മ്മ​ൽ ബോ​യി​സും തി​യേ​റ്റ​ർ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന സ​മ​യം ആ​യി​രു​ന്നു. പി​ന്നെ നോ​മ്പ് മാ​സ​വും പ​രീ​ക്ഷ​യും ആ​യി​രു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ​ഥ​യി​ലും പ​ടം ക​ണ്ട​വ​ർ ന​ല്ല അ​ഭി​പ്രാ​യം ആ​ണ് പ​റ​ഞ്ഞ​ത്. എ​ല്ലാം റി​വ്യൂ​വേ​ഴ്സും ന​ല്ല സി​നി​മ ആ​ണ് എ​ന്ന് പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ൾ 5 ൽ 4 ​സ്റ്റാ​ർ ത​ന്നു. എ​ന്‍റെ ഭാ​ഗ്യ​ക്കേ​ട് കൊ​ണ്ട് ആ ​സി​നി​മ സാ​മ്പ​ത്തി​ക​മാ​യി വി​ജ​യി​ച്ചി​ല്ല.

സി​നി​മ ഇ​റ​ങ്ങു​ന്ന​തി​നു മു​ന്നേ പ്ര​ശ്ന​ങ്ങ​ൾ ആ​യി​രു​ന്നു. ‘ഒ​രു ഭാ​ര​ത സ​ർ​ക്കാ​ർ ഉ​ത്പ​ന്നം’ സി​നി​മ​യു​ടെ പേ​രി​ൽ നി​ന്ന് ഭാ​ര​തം സെ​ൻ​സ​ർ ബോ​ർ​ഡ്‌ ക​ട്ട്‌ ചെ​യ്തു. റി​ലീ​സി​നു ര​ണ്ടു ദി​വ​സം മു​ന്നേ തി​ര​ക്ക​ഥ​കൃ​ത്തു നി​സാം​ക്ക മ​ര​ണ​പെ​ട്ടു. പി​ന്നേ ഈ ​സി​നി​മ വി​ൽ​ക്കാ​ൻ ബോം​ബ​യി​ൽ പോ​യി അ​വി​ടെ കു​റെ ഏ​ജ​ന്‍റു​മാ​ർ പൈ​സ വാ​ങ്ങി പ​റ്റി​ച്ചു എ​ന്ന​ല്ലാ​തെ ഒ​ന്നും ന​ട​ന്നി​ല്ല.

ഞാ​ൻ നേ​രാ​യ വ​ഴി​യി​ൽ പൈ​സ ഉ​ണ്ടാ​ക്കി ഈ ​സി​നി​മ​യു​ടെ ക​ടം വി​ട്ടാ​ൻ ഒ​രു​പാ​ടു ശ്ര​മി​ച്ചു. അ​തും ന​ട​ക്കാ​തെ പോ​യി ഞാ​ൻ വ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലൂ​ടെ ആ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.

എ​ന്‍റെ വീ​ട് ജ​പ്തി​യി​ൽ ആ​ണ്. സി​നി​മ​യ്ക്കു വേ​ണ്ടി ഫ​ണ്ട്‌ ത​ന്ന​വ​ർ എ​നി​ക്കു എ​തി​രെ കേ​സ് കൊ​ടു​ത്തു. അ​ത് വാ​റ​ണ്ട് ആ​യി. എ​ന്നെ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ജ​യി​ലി​ൽ ഇ​ടു​ന്ന അ​വ​സ്ഥ​യി​ൽ ആ​ണ്. ഇ​പ്പോ​ൾ എ​ന്‍റെ ഫോ​ണി​ലേ​ക്കു പൈ​സ കൊ​ടു​ക്കാ​നു​ള്ള​വ​രു​ടെ ഫോ​ൺ മാ​ത്ര​മേ വ​രാ​റു​ള്ളൂ. എ​ന്‍റെ ന​ല്ല കാ​ല​ത്ത് കൂ​ടെ ഉ​ണ്ടാ​യ​വ​ർ എ​ന്‍റെ ഫോ​ൺ പോ​ലും എ​ടു​ക്കാ​താ​യി. ഒ​രു ദി​വ​സം നാ​ൽ​പ​തോ​ളം കോ​ളു​ക​ൾ ആ​ണ് വ​രു​ന്ന​ത് ക​ട​ക്കാ​രു​ടേ​ത്.

പി​ടി​ച്ചു നി​ൽ​ക്കാ​നാ​വാ​തെ ര​ണ്ടു ത​വ​ണ ആ​ത്മ​ഹ​ത്യ​യ്ക്കു വ​രെ ശ്ര​മി​ച്ചു. എ​ന്നെ ദൈ​വ​ത്തി​നു പോ​ലും വേ​ണ്ട. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നു മു​ന്നേ ഞാ​ൻ ര​ണ്ടു മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് മെ​സേ​ജ് അ​യ​ച്ചി​രു​ന്നു.

അ​വ​രി​ൽ ആ​രോ കൊ​ച്ചി സി​റ്റി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​റെ അ​റി​യി​ക്കു​ക​യും എ​ന്നെ അ​വി​ടെ നി​ന്ന് വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ശ്വ​തി മാ​ഡം എ​ന്‍റെ അ​വ​സ്ഥ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ക​യും നി​ങ്ങ​ളെ ആ​രെ​ങ്കി​ലും സ​ഹാ​യി​ക്കാ​തി​രി​ക്കി​ല്ല ജീ​വി​ത​ത്തി​ൽ ധൈ​ര്യ​മാ​യി മു​ന്നോ​ട്ടു​പോ​കൂ എ​ന്നു പ​റ​ഞ്ഞ് എ​ന്നെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു.

ഈ ​ന​ല്ല സി​നി​മ തി​യ​റ്റ​റി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച സ​തീ​ഷേ​ട്ട​നും വ​ർ​ക്കി​ച്ച​നും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ ആ​ണ്. എ​ന്‍റെ പ​ട​ത്തി​ന്‍റെ പ്രൊ​ഡ്യൂ​സ​ർ​മാ​റും സ​മാ​ന അ​വ​സ്ഥ​യി​ൽ ആ​ണ്.

ഒ​രു അ​ടി​പോ​ലും മു​ന്നോ​ട്ട് പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ ആ​ണ്. എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യി​ല്ല, ആ​രെ​ങ്കി​ലും സ​ഹാ​യി​ക്കു​മോ എ​ന്ന​റി​യി​ല്ല, പ​ക്ഷേ പ്ര​തീ​ക്ഷ​യു​ണ്ട്. അ​തി​ജീ​വ​ന​ത്തി​ന്‍റെ വീ​ര ഇ​തി​ഹാ​സം ര​ചി​ച്ച കേ​ര​ള​മേ കൂ​ടെ ഉ​ണ്ടാ​ക​ണം. കൈ​വി​ട​രു​ത്, ക​നി​വ് ഉ​ണ്ടാ​ക​ണം.

Tags : subeesh sudhi actor malayalam movie

Recent News

Corehub Up