അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ.
ഇരിട്ടി: കീഴ്പള്ളി അത്തിക്കലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തെറിച്ചു വീണ സ്കൂട്ടർ യാത്രികൻ ടിപ്പർ കയറി മരിച്ചു. കീഴ്പള്ളിയിലെ നിർമല മെഡിക്കൽസ് ഉടമ സാബു മൈക്കിളാണ് (43) മരിച്ചത്.
സാബു സഞ്ചരിച്ച സ്കൂട്ടറും എതിർ ദിശയിൽനിന്ന് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചു വീണ സാബു മൈക്കിളിന്റെ തലയിലൂടെ ടിപ്പറിന്റെ പിറകിലെ ടയർ കയറിയിറങ്ങി. സാബു മൈക്കിൾ സംഭവസ്ഥലത്ത് വച്ച തന്നെ മരിച്ചു.
ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. കച്ചേരിക്കടവ് സ്വദേശിയായ സാബു കീഴ്പള്ളി കുണ്ടുമാങ്ങോട് വാടകയ്ക്കു താമസിച്ചു വരികയായിരുന്നു.
കച്ചേരിക്കടവ് കുഴിപ്പള്ളിയിൽ തങ്കച്ചൻ-ലില്ലി ദമ്പതികളുടെ മകനാണ്. ഭാര്യ: സോണിയ. മകൾ: ഹെയ്സൽ. സഹോദരങ്ങൾ: സാജൻ (മെഡിക്കൽ ഷോപ്പ്, ഉളിക്കൽ), സിന്ധു.
Tags : Medical shop owner accident accident death bike and scooter