തിരുവനന്തപുരം: പോത്തൻകോട് മേലെ ചന്തവിളയിൽ വ്യാഴാഴ്ച പുലർച്ചെ ബൈക്ക് പിക്കപ്പ് വാനിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കണിയാപുരം വാടയിൽമുക്ക് ക്രസന്റ് ഹൗസിൽ സുലൈമാന്റെ മകൻ സുധി സുലൈമാൻ (28) ആണ് മരിച്ചത്.
സുധിക്കൊപ്പമുണ്ടായിരുന്ന കണിയാപുരം സ്വദേശി ഷാഹിറിന് (26) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെട്ടുറോഡ് ഭാഗത്ത് നിന്നും പോത്തൻകോട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് നിയന്ത്രണം തെറ്റി എതിർദിശയിൽ വന്ന മിൽമ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Tags : Accident death Bike hit by pickup van Sulaiman death