x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​ കാ​റി​നുള്ളിൽ മ​രി​ച്ചനി​ല​യി​ൽ

വെബ് ഡെസ്ക്
Published: September 18, 2026 04:36 AM IST | Updated: September 18, 2026 04:36 AM IST

മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ കാ​ർ.

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ല്‍ ഐ​ശ്വ​ര്യ​ന​ഗ​റി​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യെ കോ​മ്പൗ​ണ്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഗ്രൗ​ണ്ടി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്.

കാ​റി​ന്‍റെ പി​ന്‍​സീ​റ്റി​ല്‍ ച​രി​ഞ്ഞു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മ​രി​ച്ച യു​വ​തി​യു​ടെ പേ​ര് പോ​ലീ​സി​ന് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല. ഇവർ ഫ്‌​ളാ​റ്റി​ല്‍ താ​മ​സം തു​ട​ങ്ങി​യി​ട്ട് മൂ​ന്നു മാ​സ​മേ ആ​യു​ള്ളൂ. ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

ഫ്‌​ളാ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബീ​ഹാ​ര്‍ പാ​ട്ന പാ​ട്‌​ലി​പു​ര ഗാ​ല​ക്‌​സി അ​പ്പാ​ര്‍​ട്ടു​മെ​ന്‍റ് വി​ലാ​സ​ത്തി​ലു​ള്ള ആ​ധാ​ര്‍ കാ​ര്‍​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഫോ​ട്ടോ വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ മ​രി​ച്ച യു​വ​തി​യു​ടെ ത​ന്നെ​യാ​ണോ ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നത് ​സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്കം തോ​ന്നി​ക്കും. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ല്‍. അപ്പാർട്ട്മെന്‍റ് കോ​മ്പൗ​ണ്ടി​ല്‍ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന കാ​റി​നുള്ളിലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews dead

Recent News

Corehub Up