കൊല്ലം: വോട്ടെണ്ണല്‍ ദിനത്തില്‍ കാസർഗോഡ്, കൊല്ലം ജില്ലകളിൽ പടക്കകടകൾക്ക് നിയന്ത്രണം. തിങ്കളാഴ്ച പടക്കങ്ങൾ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ലെന്ന് കളക്ടര്‍മാർ അറിയിച്ചു. മുൻകരുതൽ നിർദേശം കണക്കിലെടുത്താണ് ജില്ലകളിലെ പടക്കകടകൾ അടച്ചിടുന്നത്.
വോട്ടെണ്ണല്‍ ദിനത്തിലെ വിജയാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ല. എന്നാൽ ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. കണ്ണൂർ,കോഴിക്കോട് ജില്ലകളിലും പടക്കകടകൾക്ക് നിയന്ത്രണമേർപ്പെടുത്തി കളക്ടർ നേരത്തെ ഉത്തരവിറക്കിയിരുന്നു.
കോഴിക്കോട് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പാക്കുന്നതിനും അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നതും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.