മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പടക്കം വീണ് കാറിന് തീപിടിച്ചു. മലപ്പുറം വൈലത്തൂരിലാണ് സംഭവം. രാത്രി എട്ടിനായിരുന്നു സംഭവം.
എൽഡിഎഫ് സ്ഥാനാർഥി പര്യടനത്തിടെയാണ് അപകടം. പ്രവർത്തകർ പടക്കം പൊട്ടിക്കുന്നതിനിടെ കാറിലേക്ക് തീപിടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്നവർ ഉടൻ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
Tags : Car fire firecrackers election