Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoldTheftCase

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ്: പി.എസ്. പ്ര​ശാ​ന്ത് അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് അറസ്റ്റിൽ. ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ നി​ന്നാ​ണ് എ​സ്‌​ഐ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​ശാ​ന്തി​നെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു വരിക​യാ​ണ്. ചോദ്യം ചെയ്യലിനു ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

2025 ല്‍ ​ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക​ശി​ല്‍​പ്പ പാ​ളി​ക​ള്‍ ഇ​ള​ക്കി മാ​റ്റി ചെ​ന്നൈ​യി​ലേ​ക്ക് സ്വ​ര്‍​ണം പൂ​ശാ​ന്‍ കൊ​ണ്ട് പോ​യ കേ​സി​ലാ​ണ് പ്ര​ശാ​ന്തി​നെ അ​ന്വേ​ഷ​ണ സം​ഘം അറസ്റ്റ് ചെയ്തത്. 2019 ല്‍ ​ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്ന സ്വ​ര്‍​ണ​ത​ട്ടി​പ്പ് മ​റ​യ്ക്കാ​ന്‍ വേ​ണ്ടി​യാ​ണ് പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ശ്ര​മി​ച്ച​തെ​ന്നാ​ണ് എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

ശ​ബ​രി​മ​ല​യി​ല്‍ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​റെ അ​റി​യി​ക്കാ​തെ​യും വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ചു​മാ​ണ് സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ക​ട​ത്തി​യ​തെ​ന്നാ​ണ് എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി​യ​ത്. പ്ര​ശാ​ന്തി​നെ കൂ​ടാ​തെ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം അ​ജി​കു​മാ​ര്‍, മു​ന്‍ തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന് എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഹൈ​ക്കോ​ട​തി​യി​ല്‍ എ​സ്‌​ഐ​ടി ന​ല്‍​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ട​തി നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് പ്ര​ശാ​ന്തി​നെ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​റ്റു​ ചിലരെ കൂ​ടി വൈ​കാ​തെ അ​ന്വേ​ഷ​ണ സം​ഘം അറസ്റ്റ് ചെയ്യും.

എ​സ്‌​ഐ​ടി സം​ഘം പ്ര​ശാ​ന്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ എ​ത്തു​ന്ന​തി​ന് മു​ന്‍​പ് ഈ ​സം​ഭ​വ​ത്തി​ല്‍ താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും ത​ന്നെ ഏ​ത് നി​മി​ഷ​വും അ​റ​സ്റ്റ് ചെ​യ്യാ​ന്‍ നീ​ക്ക​മു​ണ്ടെ​ന്നും പ്ര​ശാ​ന്ത് ഫെ​യ്‌​സ് ബു​ക്കി​ല്‍ കു​റി​ച്ചി​രു​ന്നു. രാ​ഷ്‌​ട്രീ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ന്നെ പ്ര​തി ചേ​ര്‍​ക്കു​ന്ന​തെ​ന്നാ​ണ് പ്ര​ശാ​ന്ത് ആ​രോ​പി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ നേ​ര​ത്തെ ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ഫ്‌​ഐ​ആ​ര്‍ പ്ര​കാ​ര​മാ​ണ് പ്ര​ശാ​ന്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2025 ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് നി​ല​വി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Latest News

Corehub Up