Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Japan Masters

ട്രീ​സ-ഗായത്രി സഖ്യം മു​ന്നോ​ട്ട്

ടോ​ക്കി​യൊ: ജ​പ്പാ​ന്‍ മാ​സ്റ്റേ​ഴ്‌​സ് ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ ഡ​ബി​ള്‍​സി​ല്‍, ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം ട്രീ​സ ജോ​ളി - ഗാ​യ​ത്രി ഗോ​പീ​ച​ന്ദ് സ​ഖ്യ​ത്തി​ന് ആ​ദ്യ റൗ​ണ്ടി​ല്‍ ജ​യം.

ജ​പ്പാ​ന്‍റെ ഹി​നാ​ത സു​സു​കി - നാ​വൊ യ​മ​കി​ത കൂ​ട്ടു​കെ​ട്ടി​നെ​യാ​ണ് ട്രീ​സ ജോ​ളി - ഗാ​യ​ത്രി ഗോ​പീ​ച​ന്ദ് ജോ​ഡി കീ​ഴ​ട​ക്കി​യ​ത്. 42 മി​നി​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ 21-17, 21-14നാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ സ​ഖ്യ​ത്തി​ന്‍റെ ജ​യം. ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പ് വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​ക്ക​ളാ​യ ട്രീ​സ​യും ഗാ​യ​ത്രി​യും പ്രീ​ക്വാ​ര്‍​ട്ട​റി​ലേ​ക്കു മു​ന്നേ​റി.

പു​രു​ഷ ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ ഹ​രി​ഹ​ര​ന്‍ അം​സ​ക​രു​ണ​ന്‍ - എം.​ആ​ര്‍. അ​ര്‍​ജു​ന്‍ കൂ​ട്ടു​കെ​ട്ടും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഇ​ടം​നേ​ടി. മ​ലേ​ഷ്യ​യു​ടെ മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ സ​ഖ്യ​മാ​യ ആ​രോ​ണ്‍ ചി​യ - സോ​ഹ് വൂ​യി യി​ക് എ​ന്നി​വ​രെ​യാ​ണ് ആ​ദ്യ റൗ​ണ്ടി​ല്‍ ഹി​ര​ഹ​ര​ന്‍ - അ​ര്‍​ജു​ന്‍ ജോ​ഡി മ​റി​ക​ട​ന്ന​ത്.

ആ​ദ്യ ഗെ​യിം 11-6ന് ​ഇ​ന്ത്യ​ന്‍ സ​ഖ്യം മു​ന്നി​ട്ടു​നി​ല്‍​ക്കു​മ്പോ​ള്‍ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നു മ​ലേ​ഷ്യ​ന്‍ ജോ​ഡി പി​ന്മാ​റു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, മി​ക്‌​സ​ഡ് ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ ധ്രു​വ് ക​പി​ല - രാ​ധി​ക ശ​ര്‍​മ സ​ഖ്യം ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി.

Latest News

Corehub Up