Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Visit

കനേഡിയൻ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി ഇ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​റ്റെ​​​ടു​​​ത്ത​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള കാ​​​ർ​​​ണി​​​യു​​​ടെ ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​ണി​​​ത്.

ച​​​തു​​​ർ​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ന് മും​​​ബൈ​​​യി​​​ലെ​​​ത്തു​​​ന്ന കാ​​​ർ​​​ണി മാ​​​ർ​​​ച്ച് ഒ​​​ന്നി​​​ന് രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തെ​​​ത്തു​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. മാ​​​ർ​​​ച്ച് ര​​​ണ്ടി​​​ന് ഡ​​​ൽ​​​ഹി​​​യി​​​ലെ ഹൈ​​​ദ​​​രാ​​​ബാ​​​ദ് ഹൗ​​​സി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി പ്ര​​​തി​​​നി​​​ധി​​​ത​​​ല ച​​​ർ​​​ച്ച​​​ക​​​ളും ന​​​ട​​​ത്തും.

2023ൽ ​​​കാ​​​ന​​​ഡ​​​യി​​​ലെ ഖ​​​ലി​​​സ്ഥാ​​​ൻ വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​താ​​​വ് ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് നി​​​ജ്ജാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​ത്തി​​​ലു​​​ണ്ടാ​​​യ വി​​​ള്ള​​​ലു​​​ക​​​ൾ പു​​​തി​​​യ ക​​​നേ​​​ഡി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു കീ​​​ഴി​​​ൽ മെ​​​ച്ച​​​പ്പെ​​​ട്ടു​​​വരവേ​​​യാ​​​ണ് മാ​​​ർ​​​ക്ക് കാ​​​ർ​​​ണി​​​യു​​​ടെ ഇ​​​ന്ത്യാ​​​സ​​​ന്ദ​​​ർ​​​ശ​​​നം.

ച​​​ർ​​​ച്ച​​​യി​​​ൽ വ്യാ​​​പാ​​​രം, നി​​​ക്ഷേ​​​പം, ഊ​​​ർ​​​ജം, നി​​​ർ​​​ണാ​​​യ​​​ക ധാ​​​തു​​​ക്ക​​​ൾ, കൃ​​​ഷി എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ​​​ഹ​​​ക​​​ര​​​ണം ഇ​​​രു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രും വി​​​ല​​​യി​​​രു​​​ത്തും. വി​​​ദ്യാ​​​ഭ്യാ​​​സം, ഗ​​​വേ​​​ഷ​​​ണം, ന​​​വീ​​​ക​​​ര​​​ണം; ജ​​​ന​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം, പ്രാ​​​ദേ​​​ശി​​​ക-​​​ ആ​​​ഗോ​​​ള വി​​​ക​​​സ​​​നം എ​​​ന്നി​​​വ​​​യും ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​കും.

Latest News

Corehub Up