നൂര്‍ ആലം
തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം അറസ്റ്റിൽ.ആസാമിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഭൂട്ടാന് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് പ്രതി ഒളിവില്‍ കഴിയുകയായിരുന്നു.
ജൂണ്‍ 21നാണ് ഇതര സംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രത്തില്‍ ഒഡീഷ സ്വദേശിയായ ധന്‍പതി നായിക്(27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേരത്തെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടെ ആറു പേര് അറസ്റ്റിലായിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തൃശൂര്‍ നഗരത്തില്‍ ഒരു വാടക വീട്ടിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
ഒഡീഷ സ്വദേശിയാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം. തൃശൂർ സ്വദേശിയുടെ രണ്ടുനില കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ അന്യ സംസ്ഥാനക്കാർ മാത്രം കുടുംബമായി താമസിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ കരുതിയിരുന്നത്.
Tags : murder case thrissur arrest assam