പ്രതീകാത്മക ചിത്രം
കെയ്റോ: ചെങ്കടലിൽ യെമൻ തീരത്ത് ചരക്കുകപ്പലിനു നേരേ ആക്രമണം. ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള തീരനഗരമായ ഹൊദൈദയിൽനിന്നാണ് ആക്രമണമുണ്ടായത്. ഹൊദൈദയിൽനിന്ന് 30 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറ് മാറി അജ്ഞാത സായുധ സംഘം കപ്പലിനെ ആക്രമിച്ചുവെന്നാണ് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ റിപ്പോർട്ട് ചെയ്തത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഏതു രാജ്യത്തിന്റെ കപ്പലിനുനേരെയാണ് ആക്രമണം നടന്നത്, എത്രമാത്രം നാശനഷ്ടം ഉണ്ടായി തുടങ്ങിയ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Tags : Attack fishing vessel coast of Yemen